കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റിപ്പബ്ലിക് ദിനത്തില്‍ കേരളത്തിലെ പള്ളികളില്‍ ദേശീയ പതാക ഉയര്‍ത്തണം; നിര്‍ദ്ദേശവുമായി വഖഫ് ബോര്‍ഡ്

Google Oneindia Malayalam News

കോഴിക്കോട്: ജനുവരി 26 റിപ്പബ്ലിക് ദിനത്തില്‍ വഖഫ് ബോര്‍ഡിന് കീഴിലുള്ള സംസ്ഥാനത്തെ എല്ലാ പള്ളികളിലും ദേശീയ പതാക ഉയര്‍ത്താനും ഭരണഘടനയുടെ ആമുഖം വായിക്കാനും സംസ്ഥാന വഖഫ് ബോര്‍ഡിന്‍റെ ഉത്തരവ്. ഭരണഘടനാ സംരക്ഷണ പ്രതിജ്ഞയെടുക്കാനും ബോര്‍ഡ് പുറപ്പെടുവിച്ച ഉത്തരവില്‍ നിര്‍ദ്ദേശിക്കുന്നു.

ഇറാന്‍ പണികൊടുത്തത് യുഎസ് സൈനികരുടെ തലച്ചോറുകള്‍ക്ക്; ട്രംപിന്‍റെ 'തലവേദന'യെ തള്ളി പെന്‍റഗണ്‍ഇറാന്‍ പണികൊടുത്തത് യുഎസ് സൈനികരുടെ തലച്ചോറുകള്‍ക്ക്; ട്രംപിന്‍റെ 'തലവേദന'യെ തള്ളി പെന്‍റഗണ്‍

റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് സർക്കാരുമായി ബന്ധമുള്ള സ്ഥാപനങ്ങളിൽ ദേശീയ ദിനങ്ങളിൽ പതാക ഉയർത്താറുണ്ടെങ്കിലും ആരാധനാലയങ്ങളില്‍ അത് പതിവുള്ളതല്ല. സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തിലാണ് വഖഫ് ബോര്‍ഡ് പ്രവര്‍ത്തിക്കുന്നത്. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭം രാജ്യത്ത് തുടരുന്ന പശ്ചാത്തലത്തിലാണ് ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് വഖഫ് ബോര്‍ഡ് കടന്നതെന്നാണ് സൂചന.

 national-flag

അതേസമയം, പൗരത്വ നിയമഭേദഗതിക്കെതിരെ വിമര്‍ശനം ഉന്നയിക്കുന്ന ഇടയലേഖലനം നാളെ പള്ളികളില്‍ വായിക്കാന്‍ ലത്തീന്‍ സഭ ആഹ്വാനം ചെയ്തിട്ടുണ്ട്. പൗരത്വ നിയമഭേദഗതി ജനാധിപത്യ വിരുദ്ധമാണെന്നും മത രാഷ്ട്രത്തിനുള്ള നീക്കമാണെന്നും ഇടയലേഖനത്തിൽ വിമർശിക്കുന്നു. നിയമനിര്‍മ്മാണ സഭകളില്‍ നിന്നും ആംഗ്ലോ ഇന്ത്യന്‍ പ്രാതനിധ്യം വെട്ടിക്കുറച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയേയും ഇടയലേഖലനത്തില്‍ കുറ്റപ്പെടുത്തുന്നുണ്ട്.

ഇത് ഞാന്‍ എഴുതിയതല്ല; ഫേസ്ബുക്കില്‍ വൈറലായ ആ കുറിപ്പ് തന്‍റേതല്ലെന്ന് വ്യക്തമാക്കി റഫീഖ് അഹമ്മദ്ഇത് ഞാന്‍ എഴുതിയതല്ല; ഫേസ്ബുക്കില്‍ വൈറലായ ആ കുറിപ്പ് തന്‍റേതല്ലെന്ന് വ്യക്തമാക്കി റഫീഖ് അഹമ്മദ്

ഇടയലേഖത്തിനൊപ്പം ഭരണഘടനയുടെ ആമുഖം പള്ളികളില്‍ വായിക്കാനും റിപ്പബ്ലിക് ദിനമായ നാളെ ഭരണഘടനാ സംരക്ഷ ദിനമായി ലത്തീന്‍ കത്തോലിക്ക മെത്രാന്‍ സമിതി ആഹ്വാനം ചെയ്തു.

English summary
mosques to hoist national flag on republic day says waqaf board
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X