പള്ളികൾ അനവധി, പക്ഷേ ബാങ്ക് വിളിക്കുന്നത് ഒരു പള്ളിയിൽ നിന്ന് മാത്രം! വീണ്ടും ഒരു മലപ്പുറം മോഡൽ...
വാഴക്കാട് ഹയാത്ത് സെന്ററിൽ ചേർന്ന പതിനാറ് പള്ളിക്കമ്മിറ്റികളുടെ സംയുക്ത യോഗത്തിലാണ് ഇനി മുതൽ പുറത്തേക്ക് ഒറ്റ ബാങ്ക് വിളി മതിയെന്ന തീരുമാനമെടുത്തത്.
മലപ്പുറം: പള്ളികളിൽ നിന്നുള്ള ബാങ്ക് വിളിയെക്കുറിച്ചുള്ള വിവാദങ്ങൾ തുടരുന്നതിനിടെ മലപ്പുറത്തെ വാഴക്കാട് നിന്നും പുതിയ മാതൃക. അനവധി പള്ളികളുള്ള വാഴക്കാട് അങ്ങാടിയിൽ ഇനിമുതൽ ഒരു പള്ളിയിൽ നിന്ന് മാത്രമേ ഉച്ചഭാഷിണിയിലൂടെ ബാങ്ക് വിളിക്കുകയുള്ളു.
വാഴക്കാട് ഹയാത്ത് സെന്ററിൽ ചേർന്ന പതിനാറ് പള്ളിക്കമ്മിറ്റികളുടെ സംയുക്ത യോഗത്തിലാണ് ഇനി മുതൽ പുറത്തേക്ക് ഒറ്റ ബാങ്ക് വിളി മതിയെന്ന തീരുമാനമെടുത്തത്. ബാങ്ക് വിളിയല്ലാതെ മറ്റൊരു കാര്യവും സ്പീക്കറുകളിലൂടെ പുറത്തുവിടരുതെന്നും തീരുമാനിച്ചു.

യോഗത്തിലെടുത്ത തീരുമാനങ്ങളുടെ തുടർനടപടികൾ സ്വീകരിക്കാൻ അഞ്ചംഗ കമ്മിറ്റിയെയും സംയുക്ത യോഗം ചുമതലപ്പെടുത്തി. പത്തു ദിവസങ്ങള്‍ക്കകം എല്ലാ പള്ളികള്‍ക്കും വേണ്ട നിര്‍ദ്ദേശങ്ങളും ഏകീകൃത സമയവും തയ്യാറാക്കി നല്‍കാനാണ് ഈ കമ്മിറ്റിയെ ചുമതലപ്പെടുത്തിയിരിക്കുന്നത്.
എന്നാൽ വെള്ളിയാഴ്ചകളിലെ ജുമുഅ നമസ്ക്കാരത്തിനും, പെരുന്നാൾ നമസ്ക്കാരത്തിനും പുറത്തേക്കുള്ള സ്പീക്കർ എല്ലാവർക്കും ഉപയോഗിക്കാം. വാഴക്കാട് വലിയ ജുമുഅത്ത് പള്ളിയിൽ നിന്ന് മാത്രമേ ഇനി മുതൽ സ്പീക്കറുകളിലൂടെ ബാങ്ക് വിളിക്കുകയുള്ളൂ. പത്തുദിവസത്തേക്കാണ് ഇപ്പോൾ പരീക്ഷണാടിസ്ഥാനത്തിൽ തീരുമാനമെടുത്തിട്ടുള്ളത്.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications