Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹവാല പണവും സ്വര്‍ണവും കൂടുതല്‍ പിടികൂടുന്നത് മലപ്പുറത്ത്, കാരണം കരിപ്പൂര്‍ വിമാനത്താവളം: മുഖ്യമന്ത്രി

ചേലക്കര: മലപ്പുറം പരാമര്‍ശത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറത്ത് നടക്കുന്ന ഒരു കുറ്റകൃത്യം മറ്റ് ഏതൊരു ജില്ലയിലെയും പോലെ തന്നെയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. മലപ്പുറത്ത് ഒരു കുറ്റകൃത്യമുണ്ടായാല്‍ ഏതെങ്കിലും സമുദായത്തിന്റെ പെടലിയിലേക്ക് കെട്ടിവെക്കേണ്ട എന്നും അദ്ദേഹം പറഞ്ഞു. ചേലക്കര എല്‍ഡിഎഫ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏറ്റവും കൂടുതല്‍ ഹവാല പണവും സ്വര്‍ണവും പിടികൂടുന്നത് മലപ്പുറം ജില്ലയിലാണ് എന്നും അതിന് കാരണം കരിപ്പൂര്‍ വിമാനത്താവളം അവിടെ ആയതിനാലാണ് എന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇതൊരു വസ്തുതയാണ് എന്നിരിക്കെ അക്കാര്യം പറഞ്ഞാല്‍ അതെങ്ങനെ മലപ്പുറത്തെ വിമര്‍ശിക്കലാകും എന്നും അദ്ദേഹം ചോദിച്ചു. മൂന്നു വര്‍ഷത്തില്‍ 147.9 കിലോ കടത്ത് സ്വര്‍ണമാണ് പൊലീസ് പിടികൂടിയത്.

Pinarayi Vijayan

ഇതില്‍ 124 കിലോ സ്വര്‍ണം പിടിച്ചത് മലപ്പുറത്ത് നിന്നാണ് എന്നും അതിന് കാരണം അവിടെയാണ് കരിപ്പൂര്‍ വിമാനത്താവളം എന്നതിനാലാണ് എന്നും അദ്ദേഹം വ്യക്തമാക്കി. അതുകൊണ്ടാണ് ആ ജില്ലയില്‍ നിന്ന് പിടിച്ചത് എന്നു പറഞ്ഞത്. ഇത് തടയേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമില്ലേ എന്നും അദ്ദേഹം ചോദിച്ചു. ഏതെങ്കിലും ഒരു സമുദായത്തിന്റെ പെടലിക്ക് കുറ്റകൃത്യത്തിന്റെ ഉത്തരവാദിത്തം കെട്ടിവയ്ക്കുന്ന നിലപാട് സര്‍ക്കാരിനില്ല എന്നും അദ്ദേഹം പറഞ്ഞു.

സംഘപരിവാറാണ് എല്ലാ കാലത്തും മലപ്പുറത്തെ മോശമായി ചിത്രീകരിച്ചിട്ടുള്ളത്. ഇപ്പോള്‍ കോണ്‍ഗ്രസും അവര്‍ക്കൊപ്പം കൂടിയിരിക്കുകയാണ് എന്നും മലപ്പുറത്തെ കൊച്ചുപാക്കിസ്ഥാന്‍ എന്ന് വിളിച്ചവര്‍ക്കൊപ്പമാണ് കോണ്‍ഗ്രസ് നില്‍ക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. കോണ്‍ഗ്രസ് വര്‍ഗീയതയുടെ ആടയാഭരണങ്ങള്‍ എടുത്തണിയുകയാണ് എന്നും അദ്ദേബം കുറ്റപ്പെടുത്തി. മതനിരപേക്ഷത പറഞ്ഞാല്‍ മാത്രം പോര.

വര്‍ഗീയതയോട് വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കാന്‍ സാധിക്കണം എന്നും കോണ്‍ഗ്രസിനും ലീഗിനും വര്‍ഗീയതയ്ക്കെതിരെ നിലപാടില്ലെന്നും മുഖ്യമന്ത്രി ആരോപിച്ചു. വര്‍ഗീയ സംഘര്‍ഷമില്ലാത്ത നാടായി നമ്മുടെ നാട് നിലനില്‍ക്കുന്നതിന് കാരണം എല്‍ഡിഎഫാണ് എന്നും അദ്ദേഹം പറഞ്ഞു. വര്‍ഗീയതയോട് വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിച്ചാല്‍ മാത്രമേ നാടാഗ്രഹിക്കുന്ന രീതിയിലുള്ള സമാധാനം നല്‍കാന്‍ സാധിക്കൂ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ സംസ്ഥാനത്ത് പൊലീസ് കാര്യക്ഷമമായി ഇടപെടുന്നുണ്ടെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു. കള്ളക്കടത്ത് സ്വര്‍ണം പിടിച്ചത് ചെയ്യാന്‍ പാടില്ലാത്ത കാര്യമെന്ന നിലയിലാണ് ചിലരുടെ പ്രചരണം എന്നും അന്‍വറിനെ പരോക്ഷമായി വിമര്‍ശിച്ച് കൊണ്ട് അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+