Get Updates
Get notified of breaking news, exclusive insights, and must-see stories!

ചുംബിക്കുന്നവര്‍ ശ്രദ്ധിക്കുക, സിനിമ തീയേറ്ററില്‍ ക്യാമറയുണ്ട്

കോട്ടയം: പൊതു സ്ഥലങ്ങളിലെ സ്‌നേഹ പ്രകടനങ്ങള്‍ക്ക് ഇന്ത്യയിലെ നിയമങ്ങളൊന്നും എതിരല്ല. എന്നാല്‍ അത് പരിധിവിട്ട് പോകരുതെന്ന് മാത്രം.

പൊതു സ്ഥലങ്ങളുടെ പരിധിയില്‍ വരുന്ന സിനിമ തീയേറ്ററുകളിലും അങ്ങനെയെങ്കില്‍ ചുംബനം ഒരു പ്രശ്‌നമാകരുത്. എന്നാല്‍ ചുംബനങ്ങള്‍ക്കപ്പുറത്തേക്ക് കാര്യങ്ങള്‍ പോയാല്‍ എന്ത് ചെയ്യും.

സംസ്ഥാനത്തെ മിക്ക തീയേറ്ററുകളിലും ഇപ്പോള്‍ സിസിടിവി നീരീക്ഷണമുണ്ട്. വെളിച്ചമണയുമ്പോള്‍ ഇരുട്ടെന്ന് കരുതി ചെയ്യുന്ന ഒട്ടമിക്ക കാര്യങ്ങളും ഈ ക്യാമറകള്‍ ഒപ്പിയെടുക്കുന്നും ഉണ്ട്. അത് മനസ്സിലാക്കാതെയാണ് പലരും സനേഹ പ്രകടനങ്ങള്‍ക്കായി സിനിമാ തീയേറ്ററുകള്‍ തിരഞ്ഞെടുക്കുന്നത്.

cinema-theatre

കോട്ടയം ജില്ലയില്‍ ഒരു കേസന്വേഷണത്തിന്റെ ഭാഗമായി തീയേറ്ററുകളില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസുകാര്‍ ശരിക്കും ഞെട്ടിപ്പോയെന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമകളിലെ ചൂടന്‍ രംഗങ്ങളെ വെല്ലുന്നതായിരുന്നുവത്രെ സിനിമ കാണാനെത്തിയവരുടെ പ്രകടനങ്ങള്‍.

കോട്ടയത്തെ പോലീസ് ഇനി സിനിമ പ്രദര്‍ശന ശാലകളിലും ശ്രദ്ധ കേന്ദ്രീകരിക്കും എന്നാണ് വിവരം. അങ്ങനെയെങ്കില്‍ കേരളം മറ്റൊരു ചുംബന സമരത്തിന് കൂടി സാക്ഷിയാവേണ്ടിവരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+