ഇന്ത്യയിലെ ഹജ് അപേക്ഷകരില്‍ ഏറ്റവും കൂടുതല്‍പേര്‍ കേരളത്തില്‍നിന്ന്, ഈ വര്‍ഷം അപേക്ഷിച്ചത് 68,876പേര്
മലപ്പുറം: ഇന്ത്യയിലെ ഹജ് അപേക്ഷകരില്‍ ഏറ്റവും കൂടുതല്‍പേര്‍ കേരളത്തില്‍നിന്ന്. സംസ്ഥാന ഹജ്ജ് കമ്മറ്റിക്ക് കീഴില്‍ ഈ വര്‍ഷം ഹജ്ജിന് പേകാനായി അപേക്ഷിച്ചത് 68,876 പേര്.ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ അപേക്ഷകരുളളത് ഈ വര്‍ഷവും കേരളത്തില്‍ നിന്നാണ്.അപേക്ഷകരില്‍ രണ്ടാം സ്ഥാനത്തുളള ഗുജറാത്തില്‍ 45,000 അപേക്ഷകരാണുളളത്.
ഉത്തര്‍ പ്രദേശില്‍ 38,000 പേരും, മഹാരാഷ്ട്രയില്‍ 35,000 പേരും അപേക്ഷകരായുണ്ട്. കേരളത്തില്‍ 70വയസ്സിന് മുകളില്‍ പ്രായമുളളവരുടെ കാറ്റഗറിയില്‍ നേരിട്ട് അവസരം ലഭിക്കുന്നവരായി 1242 പേരാണുളളത്. മെഹ്റമില്ലാത്ത സ്ത്രീകളുടെ വിഭാഗത്തില്‍ 288 അപേക്ഷകളും ലഭിച്ചിട്ടുണ്ട്.

കരിപ്പൂരിലെ സംസ്ഥാന ഹജ് കമ്മിറ്റി ഓഫീസ്
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കേരളം ഉള്‍പ്പടെയുളള സംസ്ഥാനങ്ങളില്‍ ഈ വര്‍ഷം അപേക്ഷകള്‍ കുറവാണ്.കഴിഞ്ഞ വര്‍ഷം കേരളത്തില്‍ 95,615 അപേക്ഷകരുണ്ടായിരുന്നു.തൊട്ടുമുമ്പുളള വര്‍ഷം 72,315 പേരാണ് അപേക്ഷകരായി ഉണ്ടായിരുന്നത്.തുടര്‍ച്ചയായ അഞ്ചാം വര്‍ഷ അപേക്ഷകര്‍ക്ക് നേരിട്ട് അവസരം നല്‍കുന്നത് നിര്‍ത്തലാക്കിയതാണ് അപേക്ഷ കുറയാന്‍ കാരണം.
ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചതും കേരളത്തിലാണ്.ഓണ്‍ലൈന്‍ മുഖേനയാണ് 93 ശതമാനം അപേക്ഷകളാണ് ഈ വര്‍ഷം സ്വീകരിച്ചതെന്ന് സംസ്ഥാന ഹജ്ജ് കമ്മറ്റി ചെയര്മാന് തൊടിയൂര്‍ മുഹമ്മദ് കുഞ്ഞി പറഞ്ഞു.ഹജ്ജ് ട്രൈനര്‍മാരുടെയും,അക്ഷയ ഡയറക്ടറും,കോ ഓഡിനേറ്റര്‍മാരുടെയും പ്രവര്‍ത്തനം ഓണ്‍ലൈന്‍ അപേക്ഷ സുഖമമാക്കി.
അപേക്ഷ സമര്‍പ്പിച്ച മുഴുവന്‍ പേര്‍ക്കും കവര്‍ നമ്പറുകള്‍ നല്‍കിയിട്ടുണ്ട്. തപാലില്‍ സ്വീകരിച്ച മുഴുവന്‍ അപേക്ഷകളും സൂക്ഷ്മ പരിശോധന നടത്തി 95 ശതമാനത്തോളം പേര്‍ക്കും കവര്‍ നമ്പറുകള്‍ എസ്.എം.എസ്. ആയും തപാല്‍ മുഖേനയും നല്‍കിശേഷിക്കുന്നവര്‍ക്ക് 25തിയ്യതിയോടെ കവര്‍ നമ്പറുകള്‍ തപാല്‍ മുഖേനയോ എസ്.എം.എസ്.മുഖേനയോ നല്‍കും.ഹജ്ജ് കമ്മിറ്റി വെബ്സൈറ്റില്‍ നിന്നും കവര്‍ നമ്പറുകള്‍ ലഭ്യമാണ്.അപേക്ഷകന്റെ പാസ്പോര്‍ട്ട് നമ്പര്‍ എന്‍ട്രിചെയ്താല്‍ ലഭിക്കുന്നതാണ്.കഴിഞ്ഞ നവംബര്‍ 15 മുതലാണ് അപേക്ഷ സമര്‍പ്പണം ആരംഭിച്ചത്.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications