കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയിലെ ഹജ് അപേക്ഷകരില്‍ ഏറ്റവും കൂടുതല്‍പേര്‍ കേരളത്തില്‍നിന്ന്, ഈ വര്‍ഷം അപേക്ഷിച്ചത് 68,876പേര്‍

  • By Desk
Google Oneindia Malayalam News

മലപ്പുറം: ഇന്ത്യയിലെ ഹജ് അപേക്ഷകരില്‍ ഏറ്റവും കൂടുതല്‍പേര്‍ കേരളത്തില്‍നിന്ന്. സംസ്ഥാന ഹജ്ജ് കമ്മറ്റിക്ക് കീഴില്‍ ഈ വര്‍ഷം ഹജ്ജിന് പേകാനായി അപേക്ഷിച്ചത് 68,876 പേര്‍.ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ അപേക്ഷകരുളളത് ഈ വര്‍ഷവും കേരളത്തില്‍ നിന്നാണ്.അപേക്ഷകരില്‍ രണ്ടാം സ്ഥാനത്തുളള ഗുജറാത്തില്‍ 45,000 അപേക്ഷകരാണുളളത്.

പാർവ്വതിയുടെ മാപ്പ് ചാന്തുപൊട്ടിന് ചേരില്ല.. റിമയ്ക്ക് വേണ്ടി മാപ്പ് പറയൂ! നടിക്കെതിരെ സംവിധായകൻപാർവ്വതിയുടെ മാപ്പ് ചാന്തുപൊട്ടിന് ചേരില്ല.. റിമയ്ക്ക് വേണ്ടി മാപ്പ് പറയൂ! നടിക്കെതിരെ സംവിധായകൻ

ഉത്തര്‍ പ്രദേശില്‍ 38,000 പേരും, മഹാരാഷ്ട്രയില്‍ 35,000 പേരും അപേക്ഷകരായുണ്ട്. കേരളത്തില്‍ 70വയസ്സിന് മുകളില്‍ പ്രായമുളളവരുടെ കാറ്റഗറിയില്‍ നേരിട്ട് അവസരം ലഭിക്കുന്നവരായി 1242 പേരാണുളളത്. മെഹ്‌റമില്ലാത്ത സ്ത്രീകളുടെ വിഭാഗത്തില്‍ 288 അപേക്ഷകളും ലഭിച്ചിട്ടുണ്ട്.

haj

കരിപ്പൂരിലെ സംസ്ഥാന ഹജ് കമ്മിറ്റി ഓഫീസ്

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കേരളം ഉള്‍പ്പടെയുളള സംസ്ഥാനങ്ങളില്‍ ഈ വര്‍ഷം അപേക്ഷകള്‍ കുറവാണ്.കഴിഞ്ഞ വര്‍ഷം കേരളത്തില്‍ 95,615 അപേക്ഷകരുണ്ടായിരുന്നു.തൊട്ടുമുമ്പുളള വര്‍ഷം 72,315 പേരാണ് അപേക്ഷകരായി ഉണ്ടായിരുന്നത്.തുടര്‍ച്ചയായ അഞ്ചാം വര്‍ഷ അപേക്ഷകര്‍ക്ക് നേരിട്ട് അവസരം നല്‍കുന്നത് നിര്‍ത്തലാക്കിയതാണ് അപേക്ഷ കുറയാന്‍ കാരണം.

ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചതും കേരളത്തിലാണ്.ഓണ്‍ലൈന്‍ മുഖേനയാണ് 93 ശതമാനം അപേക്ഷകളാണ് ഈ വര്‍ഷം സ്വീകരിച്ചതെന്ന് സംസ്ഥാന ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞി പറഞ്ഞു.ഹജ്ജ് ട്രൈനര്‍മാരുടെയും,അക്ഷയ ഡയറക്ടറും,കോ ഓഡിനേറ്റര്‍മാരുടെയും പ്രവര്‍ത്തനം ഓണ്‍ലൈന്‍ അപേക്ഷ സുഖമമാക്കി.

അപേക്ഷ സമര്‍പ്പിച്ച മുഴുവന്‍ പേര്‍ക്കും കവര്‍ നമ്പറുകള്‍ നല്‍കിയിട്ടുണ്ട്. തപാലില്‍ സ്വീകരിച്ച മുഴുവന്‍ അപേക്ഷകളും സൂക്ഷ്മ പരിശോധന നടത്തി 95 ശതമാനത്തോളം പേര്‍ക്കും കവര്‍ നമ്പറുകള്‍ എസ്.എം.എസ്. ആയും തപാല്‍ മുഖേനയും നല്‍കിശേഷിക്കുന്നവര്‍ക്ക് 25തിയ്യതിയോടെ കവര്‍ നമ്പറുകള്‍ തപാല്‍ മുഖേനയോ എസ്.എം.എസ്.മുഖേനയോ നല്‍കും.ഹജ്ജ് കമ്മിറ്റി വെബ്‌സൈറ്റില്‍ നിന്നും കവര്‍ നമ്പറുകള്‍ ലഭ്യമാണ്.അപേക്ഷകന്റെ പാസ്‌പോര്‍ട്ട് നമ്പര്‍ എന്‍ട്രിചെയ്താല്‍ ലഭിക്കുന്നതാണ്.കഴിഞ്ഞ നവംബര്‍ 15 മുതലാണ് അപേക്ഷ സമര്‍പ്പണം ആരംഭിച്ചത്.

English summary
Most of the Indian Hajj applicants from Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X