ആറ് മാസം പ്രായമുള്ള കുരുന്നിനോടും കാമഭ്രാന്ത്: പ്രതികള്‍ അയല്‍വാസികളും ബന്ധുക്കളും...
തിരുവനന്തപുരം: എല്ലാദിവസവും കേരളത്തില്‍ നിന്ന് ഒരു പീഡന വാര്‍ത്ത കേള്‍ക്കാം. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍ അത്രയേറെ വര്‍ദ്ധിച്ചിട്ടുണ്ട്. സാംസ്‌കാരിക കേരളമെന്ന് നടിക്കുന്ന നമ്മളെയാകെ നാണം കെടുത്തുന്നതാണ് പല സംഭവങ്ങളും. ആറ് മാസം പ്രായമുള്ള കുരുന്നിനെപ്പോലും കാമഭ്രാന്തോടെ നോക്കുന്നവരുണ്ട് നമുക്കിടയില്‍.
Read Also: സരിതയുടെ അറസ്റ്റിന് പിന്നിലെ കളികള്‍, എസ്‌ഐ എങ്ങനെ സിഐ ആയി; വിധിപ്പകര്‍പ്പിലെ ദുരൂഹത!
ലൈംഗിക വൈകല്യമുള്ളവരുടെ ചെയ്തികള്‍ അതിക്രൂരവുമാണ്. മൂന്ന് മാസം പ്രായമുള്ള പെണ്‍കുട്ടി മുതല്‍ 90 വയസായ വൃദ്ധവരെ എത്തി നില്‍ക്കുന്നു അത്. കേരളത്തില്‍ പെണ്‍കുട്ടികള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ വര്‍ദ്ധിക്കുന്നുവെന്നാണ് കണക്ക്. ലൈംഗികാതിക്രമങ്ങളാണ് ഏറ്റവും കൂടുതല്‍. രണ്ട് വര്‍ഷത്തിനിടെയുണ്ടായ വര്‍ദ്ധനവ് ഞെട്ടിപ്പിക്കുന്നതാണ്. കണക്കുകളിതാ...

കരുന്നുകള്‍ക്ക് പീഡനം
ആറ് മാസം മുതല്‍ പ്രായമുള്ള പെണ്‍കുട്ടികള്‍ മുതല്‍ നമ്മുടെ കേരളത്തില്‍ ക്രൂരമായ ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയാകുന്നുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. പെണ്‍കുട്ടികള്‍ക്കെതിരെയുള്ള അക്രമങ്ങളില്‍ വലിയ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്.

രണ്ട് വര്‍ഷത്തിനിടെ
രണ്ട് വര്‍ഷത്തിനുള്ളില്‍ കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങളില്ഡ 6669 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

അതിക്രമം
2015ല്‍ പോക്‌സോ നിയമ പ്രകാരം 1569 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ 2016ല്‍ അത് ഏഴുമാസത്തിനുള്ളില്‍ 1156 കേസുകളായി വര്‍ദ്ധിച്ചു.

ആശ്വസിക്കാവുന്ന കണക്ക്
2008 മുതല്‍ ഔദ്യോഗിക കണ്കക് പ്രകാരം ഒരു ശിശുഹത്യ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ വയനാട്ടിലും ചില ജില്ലകളിലും ശിശുഹത്യ നടന്നിട്ടുണ്ട്.

കാമഭ്രാന്ത്
കുരുന്നുകളെ ലൈംഗിക പീഡത്തിനിരയാക്കുന്നത് ഏറെയും സ്വന്തം ബന്ധുക്കളും അയല്‍വാസികളുമാണ്. 90 ശതമാനം കേസിലും പിടികൂടിയിട്ടുള്ളത് അയല്‍വാസികളെയോ ബന്ധുക്കളെയോ ആണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

മലപ്പുറത്തും പീഡനം
കുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കുന്നതില്‍ മുന്നില്‍ മലപ്പുറമാണ്. ഈ വര്‍ഷം 138 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 2015ല്‍ 182 കേസുകള്‍

പോസ്‌കോ കേസ്
കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമം ഈവര്‍ഷം കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത് തിരുവനന്തപുരത്താണ്. 2015ല്‍ 78 കേസുകളായിരുന്നു എന്നാല്‍ 2016ല്‍ അത് 155 ആയി.

കൂടുതല്‍ കേസുകള്‍
ചൈല്‍ഡ് ലൈനിന്റെ പ്രവര്‍ത്തനം ശക്തമായതോയൊണ് കൂടുതല്‍ സംഭവങ്ങള്‍ പുറത്തറിയാന്‍ തുടങ്ങിയത്.

ലൈംഗിക വൈകൃതം
ലൈംഗിക വൈകല്യമാണ് സ്വന്തം മകളെപോലും പീഡിപ്പിക്കാന്‍ ഒരാളെ പ്രേരിപ്പിക്കുന്നത്. മാതാപിതാക്കളുടെ അവിഹിത ബന്ധവും, പോണ്‍ സൈറ്റുകളുടെ കടന്ന് കയറ്റവും മദ്യവും മയക്കുമരുന്നിന്റെ ഉപയോഗവുമെല്ലാം പീഡനം പെരുകുന്നത് കാരണമാകുന്നുണ്ടെന്നാണ് പോലീസ് പറയുന്നത്.
വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]












Click it and Unblock the Notifications