കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിന് അഭിമാനിക്കാം, രാജ്യത്ത് കൊറോണ രോഗമുക്തി നേടിയവര്‍ കൂടുതലും കേരളത്തില്‍

Google Oneindia Malayalam News

ദില്ലി: രാജ്യത്ത് കൊറോണ പടര്‍ന്നുപിടിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇതുവരെയുള്ള കണക്ക് പ്രകാരം 4067 പേര്‍ക്കാണ് രാജ്യത്ത് രോഗം ബാധിച്ചിട്ടുള്ളത്. 109 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടപ്പോള്‍ 328 പേരാണ് രോഗമുക്തി നേടി ആശുപത്രിവിട്ടത്. കൊറോണയെ പ്രതിരോധിക്കുന്നതിനായി രാജ്യം വലിയ രീതിയിലുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് സ്വീകരിക്കുന്നത്. മുന്നൊരുക്കങ്ങളുടെ ഭാഗമായി കൊറോണ ബാധിതര്‍ കൂടുതലുള്ള ജില്ലകള്‍ അടച്ചിടാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. നിലവില്‍ 82 ശതമാനം രോഗികളുള്ള 62 ജില്ലകള്‍ അടച്ചിടാനാണ് തീരുമാനം. കേരളത്തില്‍ ഏഴ് ജില്ലകള്‍ അടച്ചിടാനാണ് നിര്‍ദ്ദേശം.

Recommended Video

cmsvideo
രാജ്യത്ത് കൊറോണ രോഗമുക്തി നേടിയവര്‍ കൂടുതലും കേരളത്തില്‍ | Oneindia Malayalam

തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളാണ് കേരളത്തില്‍ അടച്ചിടേണ്ടിവരിക. ഇതുവരെ 274 ജില്ലകളിലാണ് രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതിനിടെ രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗമുക്തി നേടിയിട്ടുള്ളത് കേരളത്തില്‍ നിന്നാണെന്ന് റിപ്പോര്‍ട്ട്. കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്ത ആദ്യ 25 കേസുകളിലും 84ശതമാനം പേരും രോഗമുക്തി നേടിയെന്നാണ് റിപ്പോര്‍ട്ട്. വിശദാംശങ്ങളിലേക്ക്.

കേരളത്തില്‍ ഉയര്‍ന്നനിരക്ക്

കേരളത്തില്‍ ഉയര്‍ന്നനിരക്ക്

കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്ത ആദ്യ 25 കേസുകളില്‍ 84ശതമാനം പേരും രോഗമുക്തി നേടിയെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. മാര്‍ച്ച് 9 മുതല്‍ 20നും ഇടയില്‍ ചികിത്സ നേടിയവരുടെ കണക്കുകളാണിത്. എന്നാല്‍ സംസ്ഥാനത്ത് ആകെ സ്ഥിരീകരിച്ചത് 314 കേസുകളാണ്. ഇതില്‍ കണക്കെടുക്കുന്നതുവരെ 17 ശതമാനം പേരാണ് രോഗമുക്തി നേടി ആശുപത്രി വിട്ടിട്ടുള്ളത്. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ 17 ശതമാനമെന്നത് ഉയര്‍ന്ന നിരക്കാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

മറ്റ് സംസ്ഥാനങ്ങള്‍

മറ്റ് സംസ്ഥാനങ്ങള്‍

ഇന്നലെ വരെയുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ മഹാരാഷ്ട്രയില്‍ 5.5 ശതമാനം പേരാണ് രോഗമുക്തി നേടിയിട്ടുള്ളത്. 35 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗമുക്തി നേടിയിട്ടുള്ളത്. ഡല്‍ഹിയിലെ കണക്കികള്‍ പരിശോധികക്കുമ്പോള്‍ 4.04ശതമാനം പേരാണ് രോഗമുക്തി നേടിയിട്ടുള്ളത്. അതായത് 18 പേര്‍. കേരളവുമായി മറ്റ് സംസ്ഥാനങ്ങളെ താരതമ്യം ചെയ്യുമ്പോള്‍ കേരളത്തിന്റെ 17 ശതമാനം വലിയ നിരക്കാണ്.

കേരളത്തിലെ മരണനിരക്ക്

കേരളത്തിലെ മരണനിരക്ക്

മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തിലെ മരണനിരക്ക് വളരെ കുറവാണ്. കേരളത്തില്‍ ഇതുവരെ രണ്ട് മരങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. എറണാകുളം മട്ടാഞ്ചേരി സ്വദേശിയും തിരുവനന്തപുരം പോത്തന്‍കോട് സ്വദേശിയുമാണ് മരിച്ചത്. മഹാരാഷ്ട്രയില്‍ കഴിഞ്ഞ ദിവസത്തെ കണക്കെടുത്ത് പരിശോധിക്കുമ്പോള്‍ 32 പേരാണ് മരിച്ചത്. ദില്ലിയില്‍ ആറ് പേരും തെലങ്കാന മധ്യപ്രദേശ് എന്നിവിടങ്ങളില്‍ 11 വിതം എന്നിങ്ങനെയാണ് കണക്കുകള്‍. കേരളത്തേക്കാള്‍ എത്രയോ മരണനിരക്ക് കുറഞ്ഞ പല സംസ്ഥാനങ്ങളിലും കേരളത്തേക്കാള്‍ മരണനിരക്ക് കൂടുതലാണ്. വളരെ വേഗത്തിലാണ് സംസ്ഥാനത്തെ രോഗികള്‍ രോഗം ഭേദമാകുന്നത്.

റൂട്ട് മാപ്പും ക്വാറന്റീനും

റൂട്ട് മാപ്പും ക്വാറന്റീനും

കേരളത്തില്‍ രോഗം സ്ഥിരീകരിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ രോഗി സഞ്ചരിച്ച റൂട്ട് മാപ്പ് തയ്യാറാക്കി ആയിരക്കണക്കിന് ആളുകളെ ക്വാറന്റീനില്‍ നിരീക്ഷണത്തിലാക്കിയതാണ് സംസ്ഥാനത്ത് കേസുകള്‍ വര്‍ദ്ധിക്കാതെ തടഞ്ഞത്. മഹാരാഷ്ട്രയില്‍ തബ്ലീഗുമായി ബന്ധപ്പെട്ടകേസുകളാണ് തിരിച്ചടിയായത.് ലോകാരോഗ്യ സംഘടനയുടെ കൃത്യമായ പ്രോട്ടോക്കോള്‍ പാലിച്ചാണ് കേരളത്തിലെ ചികിത്സ. രോഗികള്‍ക്ക് അധികം സമ്മര്‍ദ്ദം കൊടുക്കാത്ത അന്തരീക്ഷമാണ് കേരളത്തിലുള്ളതെന്നും ആരോഗ്യമേഖലയിലെ വിദഗ്ദര്‍ പറയുന്നു.

വൃദ്ധ ദമ്പതികളും

വൃദ്ധ ദമ്പതികളും

ഇറ്റലിയില്‍ നിന്ന് വന്ന സ്വന്തം കുടുംബാംഗങ്ങളില്‍ നിന്നും രോഗം പിടിപെട്ട പത്തനംതിട്ടയിലെ തോമസ് (93) മറിയാമ്മ (88) ദമ്പതികളാണ് കൊറോണ രോഗബാധയില്‍ നിന്ന് മോചിതരായ വൃദ്ധദമ്പതികള്‍്. ലോകത്ത് തന്നെ 60 വയസിന് മുകളില്‍ കോവിഡ് 19 ബാധിച്ചവരെ ഹൈ റിസ്‌കിലാണ് പെടുത്തിയിരിക്കുന്നത്. പ്രായാധിക്യം മൂലമുള്ള അസുഖങ്ങള്‍ക്ക് പുറമേയാണ് കൊറോണ വൈറസ് കൂടി ഇവരെ ബാധിച്ചത്. ഒരുഘട്ടത്തില്‍ അതീവ ഗുരുതരാവസ്ഥയിലായിരുന്ന ഇവരെയാണ് കോട്ടയം മെഡിക്കല്‍ കോളേജിലെ വിദഗ്ധ ചികിത്സയിലൂടെ ജീവത്തിലേക്ക് തിരിച്ച് കൊണ്ടുവന്നത്.

ബ്രിട്ടീഷ് പൗരനും

ബ്രിട്ടീഷ് പൗരനും

കേരളത്തില്‍ നിന്നും രോഗമുക്തരായവരില്‍ ബ്രിട്ടീഷ് പൗരന്‍ ബ്രയാന്‍ നീലും ഉണ്ടായിരുന്നു. കളമശ്ശേരി മെഡിക്കല്‍ കോളേജിലാണ് ബ്രയാന്‍ നീല്‍ ചികിത്സയില്‍ കഴിഞ്ഞത്. കോവിഡിന്റെ പിടിയില്‍ നിന്ന് കഠിനശ്രമത്തിലൂടെയാണ് ബ്രയാന്റെ ജീവന്‍ തിരിച്ചുപിടിച്ചത്. ചികിത്സയ്ക്ക് നേതൃത്വം നല്‍കിയ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍, നഴ്സുമാര്‍ തുടങ്ങി എല്ലാ വിഭാഗം ജീവനക്കാര്‍ക്കും നീല്‍ അഭിനന്ദനം അറിയിച്ചിരുന്നു.നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും കഴിഞ്ഞ മാര്‍ച്ച് 15നാണ് കോവിഡ് 19 പരിശോധനാ ഫലം പോസിറ്റീവായതിനെ തുടര്‍ന്ന് 57 കാരനായ ബ്രയാനെ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ ഭാര്യ ജെയ്ന്‍ ലോക്ക് വുഡും ഒപ്പമുണ്ടായിരുന്നു.

English summary
Most Of The People Who Have Recovered Coronavirus In The Country Are In Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X