ഇരട്ടക്കുട്ടികളും അമ്മയും പൊള്ളലേറ്റ് മരിച്ച നിലയില്‍; സംഭവം കുറ്റിപ്പുറത്ത്
കുറ്റിപ്പുറം: ഒന്നരവയസ്സുള്ള ഇരട്ടക്കുട്ടികളെയും അമ്മയെയും വീട്ടില്‍ തീപൊള്ളലേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. കുറ്റിപ്പുറം കഴുത്തല്ലൂര്‍ പള്ളിപ്പടിയിലാണ് സംഭവം.
കുറ്റിപ്പുറം പൊലീസ് സ്‌റ്റേഷനു സമീപത്തെ പനയത്തു വീട്ടില്‍ ഫസലിന്റെ ഭാര്യ ജസീല (23), മക്കളായ മുഹമ്മദ് ഫര്‍ഹാന്‍, ഫാത്തിമ ഫര്‍ഹാന എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. എങ്ങിനെയാണ് പൊള്ളലേറ്റതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് സംഭവം എന്നാണ് കരുതുന്നത്. ജസീലയുടെ മൃതദേഹം വീട്ടിലെ കുളിമുറിയിലാണ് കാണപ്പെട്ടത്. ജസീലയുടെ മൃതദേഹം കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കുട്ടികളുടെ മൃതദേഹം വളാഞ്ചേര് സ്വകാര്യ ആശുപത്രിയിലാണുള്ളത്. പോലീസ് സംഭവ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.












Click it and Unblock the Notifications