കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെറ്റുമ്മയെ പണം തട്ടിയെടുത്ത് റോഡിലുപേക്ഷിച്ചു, ആറ് മക്കളുണ്ടായിട്ടും പെരുവഴിയിലായി

  • By വരുണ്‍
Google Oneindia Malayalam News

പത്തനംതിട്ട: പ്രായമായ മാതാപിതാക്കളെ അനാഥാലയത്തിലും മറ്റും ഉപേക്ഷിക്കുന്നത് പതിവായിരിക്കുകയാണ്. എന്നാല്‍ അടൂരില്‍ പ്രായമായ മാതാവിനെ മകന്‍ ഉപേക്ഷിച്ചത് പെരുവഴിയില്‍. ഇളമണ്ണുര്‍ സ്വദേശി പരേതനായ അലിയാരുകുഞ്ഞിന്റെ ഭാര്യ ഫാരീസ് ബീവി(87)യെയാണ് മക്കള്‍ റോഡില്‍ ഉപേക്ഷിച്ചത്.

സ്വത്തുക്കളെല്ലാം തട്ടിയെടുത്തതിന് ശേഷമാണ് മക്കള്‍ സ്വന്തം ഉമ്മയെ വഴിയിലുപേക്ഷിച്ചത്. വൃദ്ധമാതാവാനെ വഴിയിലുപേക്ഷിച്ചതിനെതിരെ പേലീസ് ഇവരുടെ ആറ് മക്കള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഞായറാഴ്ചയാണ് സംഭവം നടന്നത്. വൃദ്ധയായ ഉമ്മയെ ഓട്ടോറിക്ഷയില്‍ കയറ്റിക്കൊണ്ടുവന്നാണ് മകന്‍ സവാദ് ഇളമണ്ണൂര്‍ 23 ജങ്ഷനില്‍ ഉപേക്ഷിച്ചു മടങ്ങുകയായിരുന്നു.

old-women

ആരോരുമില്ലാതെ വൃദ്ധയായ സ്ത്രീ റോഡരുകില്‍ നില്‍കുന്നത് കണ്ട നാട്ടുകാര്‍ അന്വേഷിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് അടൂര്‍ എസ്‌ഐ മനോജിന്റെ നേതൃത്വത്തില്‍ എത്തിയ പോലീസ് സംഘം അവരെ കൂട്ടിക്കൊണ്ടുവന്ന് മൊഴിയെടുത്ത് കേസ് രജിസ്റ്റര്‍ ചെയ്തതു. വൃദ്ധയെ ഹോളിക്രോസ് ജങ്ഷനിലുള്ള വൃദ്ധസദനത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.

ആറു മക്കളുടെ അമ്മയാണ് ഫാരീസ് ബീവി. ഭര്‍ത്താവ് ഇളമണ്ണൂരിലെ പലചരക്ക് വ്യാപാരിയായിരുന്ന അലിയാരുകുഞ്ഞ് മരിച്ചിട്ട് 36 വര്‍ഷമായി. ഭര്‍ത്താവിന്റെ മരണശേഷം പലചരക്ക് വ്യാപാരം ഏറ്റെടുത്തു. കുറച്ചുനാള്‍ മുമ്പ് കട വിറ്റ് പണം ബാങ്കിലിട്ടു. ഈ പണം മൂത്ത മകന്‍ ഹാലിലുകുട്ടി കൈക്കലാക്കി. പണം തട്ടിയെടുത്തതിന് ശേഷം ഉമ്മയെ വീട്ടില്‍ നിന്നിറക്കി വിട്ടു.

മറ്റ് മക്കളുടെ വീട്ടിലും ഇത് തന്നെയായിരുന്നു സ്ഥിതി. അവസാനം ഉമ്മയെ വിട്ടില്‍ കയറ്റാതെ കതകടച്ചു. വൃദ്ധ മാതാവ് ഭാരമായതോടെ മകനായ സവാദ് എല്ലാവരുടെയും അടുത്ത് ചെന്നെങ്കിലും ഉമ്മയെ കൂട്ടി വരുന്നതറിഞ്ഞ് മറ്റ് മക്കള്‍ വീട് പൂട്ടി മുങ്ങിയെന്നാണ് വിവരം. ഇതോടെ സവാദ് സ്വന്തം ഉമ്മയെ റോഡരുകില്‍ ഉപേക്ഷിക്കുകയായിരുന്നു.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
Mother abandoned by son Police File case against in Pathanamthitta
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X