Get Updates
Get notified of breaking news, exclusive insights, and must-see stories!

പിതാവിനെ കാണുമ്പോള്‍ പേടിച്ചുവിറയ്ക്കും,മകള്‍ മനോരോഗിയായി!500 രൂപയ്ക്ക് മകളെ...അമ്മയുടെ പരാതി

ഛത്തീസ്ഗഢിലെ ദന്താവാഡയില്‍ മെഡിക്കല്‍ സൂപ്പര്‍വൈസറായിരുന്നു പരാതിക്കാരിയായ അമ്മ.

പത്തനംതിട്ട: മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന മാതാവിന്റെ പരാതിയില്‍ പിതാവിനെതിരെ പോലീസ് കേസെടുത്തു. പത്തനംതിട്ട സ്വദേശിനിയുടെ പരാതിയിലാണ് ഇവരുടെ ഭര്‍ത്താവിനെതിരെ പത്തനംതിട്ട പോലീസ് കേസെടുത്തിരിക്കുന്നത്. പിതാവിന്റെ പീഡനം ഭയന്ന് മനോരോഗിയായ മകളെ ഇയാള്‍ വീണ്ടും പീഡിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നാണ് മാതാവിന്റെ പരാതി.

ഛത്തീസ്ഗഢിലെ ദന്താവാഡയില്‍ മെഡിക്കല്‍ സൂപ്പര്‍വൈസറായിരുന്നു പരാതിക്കാരിയായ അമ്മ. ഭര്‍ത്താവ് ഗുജറാത്തില്‍ ബിഎസ്എഫ് ജവാനായിരുന്നു. ഛത്തീസ്ഗഢിലാണ് ഇവരുടെ രണ്ട് പെണ്‍മക്കളും ജനിച്ചു വളര്‍ന്നത്. ഛത്തീസ്ഗഢിലേക്ക് അവധിയ്ക്ക് വരുന്ന ഭര്‍ത്താവ് ഇളയമകളെ നിരന്തരം പീഡിപ്പിക്കാന്‍ ശ്രമിച്ചിരുന്നെന്നാണ് പരാതിക്കാരിയുടെ ആരോപണം.

മകളുടെ മാനസികനില തകര്‍ന്നു...

മകളുടെ മാനസികനില തകര്‍ന്നു...

ഇളയമകളെയാണ് ഭര്‍ത്താവ് നിരന്തരം പീഡിപ്പിക്കാന്‍ ശ്രമിച്ചിരുന്നതെന്നാണ് അമ്മയുടെ ആരോപണം. അച്ഛന്റെ പീഡനശ്രമം കാരണം മകളുടെ മനോനില തകര്‍ന്നെന്നും, മകള്‍ മാനസികരോഗിയായെന്നും അമ്മ ആരോപിക്കുന്നു. നന്നായി ഇംഗ്ലീഷും ഹിന്ദിയും സംസാരിച്ചിരുന്ന മകള്‍ പെട്ടെന്ന് മൂകയായെന്നും അമ്മയുടെ പരാതിയിലുണ്ട്.

മകള്‍ ഭയന്ന് വിറയ്ക്കും...

മകള്‍ ഭയന്ന് വിറയ്ക്കും...

ഇതിനുശേഷം പിതാവിനെ കാണുമ്പോഴെല്ലാം മകള്‍ ഭയന്നുവിറയ്ക്കുമെന്നും അമ്മ ആരോപിക്കുന്നു. 2013ല്‍ നാട്ടില്‍ വെച്ച് മകളുടെ വിവാഹം നടത്തി. എന്നാല്‍ കൂലിപ്പണിക്കാരനായ മകളുടെ ഭര്‍ത്താവിനെയും ഭീഷണിപ്പെടുത്തിയ പിതാവ് വീണ്ടും മകള്‍ക്ക് നേരെ തിരിഞ്ഞതായും അമ്മ പറയുന്നു.

മകള്‍ക്ക് കാവലിരുന്നു...

മകള്‍ക്ക് കാവലിരുന്നു...

മകളുടെ ജീവന്‍ അപകടത്തിലാണെന്ന് അറിഞ്ഞ അമ്മ ഛത്തീസ്ഗഡില്‍ നിന്നും നാട്ടിലെത്തി. ഇപ്പോള്‍ താന്‍ മകള്‍ക്ക് കാവലിരിക്കുകയാണെന്നും അമ്മ പറയുന്നു. മകളുടെ നവജാതശിശുവിനെ അപായപ്പെടുത്തുമെന്ന് പിതാവ് ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്.

പത്തനംതിട്ട എസ്പിക്ക് പരാതി...

പത്തനംതിട്ട എസ്പിക്ക് പരാതി...

കഴിഞ്ഞ ഫെബ്രുവരിയില്‍ പിതാവ് മകളെ മറ്റുള്ളവര്‍ക്ക് കാഴ്ചവെക്കാന്‍ ശ്രമിച്ചെന്നും, ഇതിനായി ഒരാളുടെ കൈയില്‍ നിന്നും അഞ്ഞൂറു രൂപ വാങ്ങിയിരുന്നതായും ആരോപണമുണ്ട്. മകളുടെ തന്റെയും ജീവന്‍ അപകടത്തിലാണെന്ന് കാണിച്ചാണ് അമ്മ പത്തനംതിട്ട എസ്പിക്ക് പരാതി നല്‍കിയിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+