Get Updates
Get notified of breaking news, exclusive insights, and must-see stories!

ആ തട്ടിക്കൊട്ടുപോകല്‍ യുവതി മെനഞ്ഞ കഥ; യുവതിയേയും സൂഹൃത്തിനേയും പോലീസ് പിടികൂടി

ചിറ്റാരിക്കല്‍: കാസര്‍കോട് യുവതിയേയും കുഞ്ഞിനേയും തട്ടിക്കൊണ്ടതായുള്ള വാര്‍ത്ത ഏറെ നടുക്കത്തോടെയായിരുന്നു കേരളം കേട്ടത്. ഭാര്യ നീനുവിനേയും രണ്ടരവയസ്സുകാരനായ മകനേയും കാണാതായി ഭര്‍ത്താവ് മനു പോലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം വാര്‍ത്തയാവുന്നത്.

മനുവിന്റെ പരാതി കിട്ടിയതോടെ പോലീസ് അന്വേഷണം ആരംഭിച്ചു. ജില്ലയ്ക്ക് പുറത്തേയ്ക്കും പോലീസ് അന്വേഷണം വ്യാപിപ്പിച്ചിരുന്നു. ഒടുവില്‍ യുവതിയേയും കുഞ്ഞിനേയും കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനിലാണ് 'തട്ടിക്കൊണ്ടു പോവല്‍' നാടകമായിരുന്നെന്ന് മനസ്സിലായത്. സംഭവം ഇങ്ങനെ.

കാണാതാവുന്നത്

കാണാതാവുന്നത്

ഇന്ന് രാവിലെ പത്ത് മണിയോടെ വീട്ടില്‍ നിന്ന് നീനുവിനേയും രണ്ടരവയസ്സുള്ള മകനേയും കാണാതായണ് മനു പോലീസില്‍ പരാതി നല്‍കിയത്. മെക്കാനിക്കായ മനു രാവിലെ ജോലിക്ക് പോയതിന് ശേഷമാണ് ഭാര്യയേയും മകനേയും കാണാതാവുന്നത്.

ഫോണ്‍

ഫോണ്‍

ജോലിസ്ഥലത്ത് എത്തിയപ്പോള്‍ മനുവിന് നീനുവിന്റെ ഫോണ്‍ വന്നു. വീട്ടില്‍ ആരൊക്കെയോ വന്നിട്ടുണ്ടെന്നും ഇവര്‍ തന്നെ അക്രമിക്കുന്നതായും തട്ടി കൊണ്ടുപോകാന്‍ ശ്രമിക്കുന്നതായും പറഞ്ഞു. ഫോണ്‍ സംഭാഷണം പൂര്‍ത്തിയാകുന്നതിന് മുമ്പ് കരഞ്ഞുകൊണ്ട് നീനു ഫോണ്‍ കട്ട് ചെയ്യുകായിരുന്നെന്ന് മനു പറയുന്നു.

പോലീസില്‍

പോലീസില്‍

ബഹളം കേട്ടെത്തിയ നാട്ടുകാരാണ് വിവരം ആദ്യം പോലീസില്‍ അറിയിച്ചത്. ചിറ്റാരിക്കല്‍ പോലീസ് സ്ഥസത്ത് എത്തുമ്പോഴേക്കും മനുവും വീട്ടിലേക്ക് എത്തിയിരുന്നു. തുടര്‍ന്നാണ് മനു പോലീസില്‍ പരാതി എഴുതി നല്‍കിയത്.

പരിശോധന

പരിശോധന

വീടിനുള്ളില്‍ ഭക്ഷണവും പാത്രങ്ങളും ചിതറിക്കിടക്കുന്ന നിലയിലായിരുന്നു. മനുവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ജില്ലാ പോലീസ് മേധാവി ഉള്‍പ്പടേയുള്ളവര്‍ സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തിയിരുന്നു. കാഞ്ഞങ്ങാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ഉടന്‍ അന്വേഷണം ആരംഭിച്ചു.

യുവതി മെനഞ്ഞ കഥ

യുവതി മെനഞ്ഞ കഥ

ജില്ലയക്ക് അകത്തും പുറത്തും അന്വേഷണം നടത്തിയ പോലീസ് നീനുവിന്റെ ഫോണിലേക്ക് വന്ന കോളുകള്‍ കേന്ദ്രീകരിച്ചായിരുന്നു പ്രധാനമായും അന്വേഷണം നടത്തിയത്. വിശദമായ അന്വേഷണത്തിനൊടുവില്‍ തട്ടിക്കൊണ്ടുപോവല്‍ യുവതി മെനഞ്ഞ കഥയാണെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു.

ഒളിച്ചോട്ടം

ഒളിച്ചോട്ടം

മറ്റൊരു യുവാവിനൊപ്പം കടന്നു കളഞ്ഞ യുവതിയെ കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ വെച്ച് പോലീസ് പിടികൂടുകയായിരുന്നു. ഭര്‍ത്താവിനെ തെറ്റിദ്ധരിപ്പിക്കാനാണ് തട്ടികൊണ്ടുപോകല്‍ നാടകം മെനഞ്ഞതെന്ന് പോലീസ് വ്യക്തമാക്കി. കോട്ടയം സ്വദേശിയായ നീനുവും മനുവും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+