മകളുടെ കാമുകനെ അമ്മയും സഹോദരനും കാറിടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ചു; സംഭവം കൊട്ടാരക്കരയില്‍
കൊട്ടാരക്കര: മകളെ പ്രണയിച്ച കുറ്റത്തിന് അമ്മയും സഹോദരനും വിധിക്കാനുദ്ദേശിച്ചത് വധശിക്ഷ. കൊട്ടാരക്കരയില്‍ മകളുടെ കാമുകനെ അമ്മയും സഹോദരനും ചേര്‍ന്ന് കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ചു. കൊട്ടാരക്കരയിലെ ചെങ്ങമാനാടാണ് സംഭവം നടന്നത്.
പോള്‍ മാത്യു എന്ന യുവാവിനെയാണ് മകളെ പ്രണയിച്ച കുറ്റത്തിന് അമ്മയും സഹോദരനും ചേര്‍ന്ന് കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ചത്. ഗുരുതരമായി പരുക്കേറ്റ പോള്‍ മാത്യുവിനെ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചു. മനപൂര്‍വ്വമാണ് കാറിടിച്ചത് എന്ന് ബോധ്യപെട്ട നാട്ടുകാര്‍ പ്രതികളെ പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം നടന്നത്. പോള്‍ മാത്യുവിന്റെ കൂടെ മകള്‍ ബൈക്കില്‍ പോകുന്നത് അമ്മ കാണുകയായിരുന്നു അപ്പോള്‍ തന്നെ മകനെ വിവരമറിയിക്കുകയും രണ്ട് പേരും ചേര്‍ന്ന് ബൈക്കിനെ പിന്‍തുടരുകയും ചെയ്തു. തുടര്‍ന്ന് പെണ്‍കുട്ടിയെ ഇറക്കി തിരിച്ച് വരുന്ന വഴിക്കാണ് പോള്‍ മാത്യുവിനെ കാറിടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ചത്.












Click it and Unblock the Notifications