വാഹനാപകടത്തിൽ അമ്മയും കുഞ്ഞും മരിച്ചു!! അപകടത്തിൽപ്പെട്ടത് ഗുരുവായൂരിലേക്ക് പോയ സംഘം!
ഗുരുതരമായി പരുക്കേറ്റ രതീഷ്, ബന്ധുക്കളായ നിധിൻ,ശോഭി വാൻ ഡ്രൈവര്‍ കൊടകര സ്വദേശി പ്രജോദ് എന്നിവരെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തൃശൂർ: തൃശൂരിൽ വാഹനാപകടത്തിൽ രണ്ട് മരണം. കാറും വാനും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. തിരുവനന്തപുരം സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. പാലോട് സ്വദേശി രതീഷ് ഭവനിൽ രതീഷിൻറെ ഭാര്യ ശബാന, ആറുമാസം പ്രായമുള്ള മകൻ നിസാൽ എന്നിവരാണ് മരിച്ചത്.
ഗുരുതരമായി പരുക്കേറ്റ രതീഷ്, ബന്ധുക്കളായ നിധിൻ,ശോഭി വാൻ ഡ്രൈവര്‍ കൊടകര സ്വദേശി പ്രജോദ് എന്നിവരെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബുധനാഴ്ച പുലർച്ചെ ഒരുമണിയോടെ കൊടുങ്ങല്ലൂരിന് സമീപം ദേശീയ പാത 17ൽ പെരിഞ്ഞനം പഞ്ചായത്ത് ഓഫീസിനു മുന്നിലെ വളവിൽ വച്ചാണ് അപകടം ഉണ്ടായത്. കുഞ്ഞിന്റെ ചോറൂണിനായി ഗുരുവായൂരിലേക്കു പോവുകയായിരുന്നു രതീഷും കുടുംബവും.
ഇവർ സഞ്ചരിച്ചിരുന്ന കാർ എറണാകുളം ഭാഗത്തേക്ക് പോവുകയായിരുന്ന വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായി തകർന്നു. മതിലകം പോലീസ് തുടർ നടപടികൾ സ്വീകരച്ചു.












Click it and Unblock the Notifications