ഇതരസംസ്ഥാനക്കാരുടെ ചതി, ചായയില്‍ മയക്കുമരുന്ന് നല്‍കി അമ്മയെയും മകളെയും കൊള്ളയടിച്ചു
നഴ്‌സിങ് പഠനം പൂര്‍ത്തിയാക്കി ചിക്കു അമ്മയ്‌ക്കൊപ്പം സര്‍ട്ടിഫിക്കറ്റ് പരിശോധനക്കായി വന്നതായിരുന്നു
കോട്ടയം: ഇതരസംസ്ഥാനക്കാരുടെ ചതിയില്‍ വീണ് അമ്മയ്ക്കും മകള്‍ക്കും നഷ്ടമായത് പത്തരപ്പവനും പണവും. ട്രെയിന്‍ യാത്രയ്ക്കിടെ ഇതരസംസ്ഥാനക്കാര്‍ നല്‍കിയ മയക്കുമരുന്ന് കലര്‍ത്തിയ ചായ കുടിച്ചതിനെ തുടര്‍ന്ന് ഇവര്‍ അബോധാവസ്ഥയിലായിരുന്നു തുടര്‍ന്നാണ് കവര്‍ച്ച നടത്തിയത്. ഷീലാ സെബാസ്റ്റിയന്‍, മകള്‍ ചിക്കു മരിയ സെബാസ്റ്റിയാന്‍ എന്നിവര്‍ക്കാണ് ട്രെയിനില്‍ നിന്ന് ദുരനുഭവമുണ്ടായത്.

സ്വര്‍ണാഭരണം, മൊബൈല്‍ ഫോണ്‍, സുപ്രധാന രേഖകളടങ്ങിയ ബാഗ് എന്നിവയാണ് മോഷ്ടാക്കള്‍ കൊണ്ടുപോയത്. നഴ്‌സിങ് പഠനം പൂര്‍ത്തിയാക്കി ചിക്കു അമ്മയ്‌ക്കൊപ്പം സര്‍ട്ടിഫിക്കറ്റ് പരിശോധനക്കായി വന്നതായിരുന്നു. ഇതിന് ശേഷം സെക്കന്തരാബാദില്‍ നിന്ന് ആലുവയിലേക്ക് ശബരി എക്‌സ്പ്രസിലാണ് യാത്ര ചെയ്തത്. സീറ്റിനടുത്ത് ഇതരസംസ്ഥാനക്കാരായ മൂന്നു പേര്‍ ഉണ്ടായിരുന്നതായി ഇവര്‍ മൊഴി നല്‍കിയിട്ടുണ്ട്. ആദ്യ തവണ നല്‍കിയ ചായ കുടിച്ചപ്പോള്‍ കുഴപ്പമൊന്നും തോന്നാത്തതിനെ തുടര്‍ന്നാണ് ഇവര്‍ ഇതരസംസ്ഥാനക്കാരെ വിശ്വാസത്തിലെടുക്കുകയായിരുന്നു.

രണ്ടാമത് നല്‍കിയ ചായ കുടിച്ചതോടെ ഇവര്‍ അബോധാവസ്ഥയിലാവുകയായിരുന്നു. തുടര്‍ന്ന് ട്രെയിന്‍ കോട്ടയത്ത് എത്താറായപ്പോള്‍ ഇവര്‍ ബോധം കെട്ട് കിടക്കുന്നത് കണ്ട ടിടിയാണ് വിവരം പോലീസിനെ അറിയിച്ചത്. ഇവരെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റി. ചിക്കുവിന്റെ സാധനങ്ങള്‍ക്ക് പുറമേ ഷീലയുടെ ആഭരണങ്ങളും നഷ്ടമായിട്ടുണ്ട്. അതേസസമയം സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. റെയില്‍വേ പോലീസ് സംഭവത്തെ തുടര്‍ന്ന് യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കാനും സാധ്യതയുണ്ട്.












Click it and Unblock the Notifications