അമ്മയും മകളും കുത്തേറ്റ് മരിച്ചു!! സംഭവത്തിനു പിന്നിൽ മകളുടെ കാമുകൻ!! കാരണം?സംഭവം പുറത്തറിയുന്നത്...

  • Posted By:
Subscribe to Oneindia Malayalam

ഇടുക്കി: മൂന്നാറിനു സമീപം പള്ളിവാസലിൽ വീടിനുളളിൽ അമ്മയെയും മകളെയും മരിച്ച നിലയിൽ കണ്ടെത്തി. കുത്തേറ്റ് മരിച്ച നിലയിലായിരുന്നു. പള്ളിവാസൽ രണ്ടാംമൈൽ സ്വദേശി രാജമ്മ മകൾ ഗീത എന്നിവരാണ് മരിച്ചത്. ഗീതയുടെ ഭർത്താവ് സതീഷ് വീട്ടിലെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ചൊവ്വാഴ്ച രാത്രിയോടെയാണ് സംഭവം പുറത്തറിഞ്ഞത്.

murder

കൊലയ്ക്ക് പിന്നിൽ ഗീതയുടെ കാമുകൻ പ്രഭുവാണെന്നാണ് പോലീസ് പറയുന്നത്. കൊലയ്ക്ക് ശേഷം പ്രഭു വെള്ളത്തൂവൽ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയിരുന്നു. ഗീതയെ കല്യാണം കഴിക്കണമെന്നാവശ്യപ്പെട്ട് പ്രഭു ഇവരുടെ വീട്ടിലെത്തിയിരുന്നു. ഇതിനെ ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിലാണ് പ്രഭു കൊലനടത്തിയത്.

ആശാരിപ്പണിക്കാരനാണ് പ്രഭു. പണിക്ക് ഉപയോഗിക്കുന്ന ഉളി ഉപയോഗിച്ചാണ് പ്രഭു ഗീതയെയും അമ്മ രാജമ്മയേയും കുത്തി കൊലപ്പെടുത്തിയത്. സംഭവത്തിൽ മൂന്നാർ സിഐയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. പള്ളിവാസൽ എസ്റ്റേറ്റ് സ്വദേശിയാണ് അറസ്റ്റിലായ പ്രഭു.

English summary
mother and daughter stabbed to death
Please Wait while comments are loading...