ഒന്നര വയസുകാരനെ കിണറ്റിലെറിഞ്ഞ് കൊന്ന സംഭവത്തില്‍ അമ്മ അറസ്റ്റില്‍
കാസര്‍കോട്: ബദിയടുക്കയില്‍ ഒന്നര വയസുകാരന്‍റെ കൊലപാതകത്തില്‍ അമ്മ അറസ്റ്റില്‍. പെര്‍ളത്തടുക്ക സ്വദേശി ശാരദയാണ് മകന്‍ സ്വാതിക്കിനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായിരിക്കുന്നത്. കുടുംബവഴക്കിനെ തുടര്‍ന്ന് ശാരദ കുഞ്ഞിനെ കിണറ്റില്‍ എറിഞ്ഞ് കൊലപ്പെടുത്തുകയാണെന്നാണ് പൊലീസ് പറയുന്നത്. ഇത് വ്യക്തമാക്കുന്ന മൊഴി ശാരദയില്‍ നിന്നും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇവരുടെ ഏക മകനാണ് ഒന്നരവയസുകാരനായ സ്വാതിക്ക്.
കഴിഞ്ഞ മാസം നാലിനാണ് വീടിന് സമീപമുള്ള പൊതുകിണറ്റില്‍ കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കാണാതായതിനെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് കുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തിയത്. കുട്ടി അബദ്ധത്തില്‍ കിണറ്റില്‍ വീണതാകാമെന്നായിരുന്നു ആദ്യം കരുതിയത്. എന്നാല്‍ കുഞ്ഞിനെ ആരെങ്കിലും കിണറ്റില്‍ എറിഞ്ഞ് കൊന്നതാകമെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയത്.

തുടര്‍ന്ന് പൊലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യയിലാണ് കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊല്ലുകയായിരുന്നുവെന്നാണ് അമ്മ സമ്മതിച്ചത്. ഇവക്ക് മാനസികാസ്യാസ്ത്യം ഉണ്ടായിരുന്നുവെന്നാണ് കുടുംബം പറയുന്നത്.












Click it and Unblock the Notifications