കിടക്കയില്‍ മൂത്രമൊഴിച്ച കുഞ്ഞിനെ അമ്മമര്‍ദ്ദിച്ചു
പെരിന്തല്‍മണ്ണ: കിടക്കയില്‍ മൂത്രമൊഴിച്ച രണ്ട് വയസുകാരിയുടെ തല അമ്മ അടിച്ച് പൊട്ടിച്ചു. സംസാര ശേഷിയില്ലാത്ത കുഞ്ഞിനെയാണ് അമ്മ തെങ്ങിന്‍ പട്ട കൊണ്ട് അടിച്ചത്. പെരിന്തല്‍മണ്ണ പാലോളിപ്പറമ്പില്‍ താമസിയ്ക്കുന്ന അസം സ്വദേശികളുടെ മകളാള്‍ റുക്‌സയ്ക്കാണ് മര്‍ദ്ദനമേറ്റത്.
സംഭഴവുമായി ബന്ധപ്പെട്ട് മാതാപിതാക്കളായ മുഹമ്മദ് രാജേഷ് ഹുസൈന്‍ (30) ഭാര്യ ഷഹ്നാസ് (20) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. സംസാര ശേഷി ഇല്ലാത്തതിനാല്‍ കുഞ്ഞിനെ മര്‍ദ്ദിയ്ക്കുന്നത് പതിവാണെന്ന് അയല്‍ക്കാര്‍ പറയുന്നു. വെള്ളിയാഴ്ച (മാര്‍ച്ച് 21) ഉച്ചയോടെയാണ് സംഭവം നടക്കുന്നത്. കിടക്കയില്‍ മൂത്രമൊഴിച്ചതിന് തെങ്ങിന്‍ പട്ട കൊണ്ട് കുഞ്ഞിന്റെ തല തല്ലിപ്പൊളിയ്ക്കുകയായിരുന്നു അമ്മ. കുഞ്ഞിന്റെ നിലവിളി കേട്ട് നാട്ട്കാര്‍ ഓടിക്കൂടി സ്ത്രീയെ തടയുകയായിരുന്നു.

പിന്നീട് വാര്‍ഡ് മെന്പറുടെ സഹായത്തോടെ ചൈല്‍ഡ് ലൈനിലും പൊലീസിലും വിവരമറിയിച്ചു. കുട്ടിയോടൊപ്പം ആശുപത്രിയിലെത്തിയ മാതാവില്‍ നിന്നും ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ വിവരങ്ങള്‍ മനസിലാക്കി. വൈദ്യപരിശോധനയില്‍ കുട്ടിയുടെ സംസാരശേഷിയ്ക്ക് തകരാറുണ്ടെന്നും എന്നാല്‍ കേള്‍വി ശക്തിയ്ക്ക് കുഴപ്പമില്ലെന്നും ഡോക്ടര്‍മാര്‍ കണ്ടെത്തി. കുട്ടിയെ കോഡൂരിലെ ശിശുപരിപാലന കേന്ദ്രത്തിലേയ്ക്ക് മാറ്റിയിട്ടുണ്ട്. നിര്‍മ്മാണത്തൊഴിലാളിയാണ് കുട്ടിയുടെ പിതാവ്. റുക്‌സയെ കൂടാതെ ഒരു പെണ്‍കുട്ടി കൂടി ഇവര്‍ക്കുണ്ട്.












Click it and Unblock the Notifications