മദ്യപിച്ചെത്തിയ മകന്‍ അമ്മയെ തല്ലിക്കൊന്നു... ഉത്തരേന്ത്യയിലല്ല, നമ്മുടെ കേരളത്തില്‍
ബത്തേരി: തലക്കടിച്ച് കൊല്ലുക എന്നൊക്കെ പറയുമ്പോള്‍ മലയാളികള്‍ തലയില്‍ കൈവക്കും, പ്രത്യേകിച്ചും മാതാപിതാക്കളേയോ മക്കളേയോ ഒക്കെ ആണെങ്കില്‍. എന്നാല്‍ നമ്മള്‍ മലയാളികളും ഇത്തരം ക്രൂരതകളില്‍ ഒട്ടും പിറകിലല്ല. സ്വന്തം മകനെ കൊന്ന് പട്ടക്കിണറ്റില്‍ കുഴിച്ച് മൂടിയ പിതാവിനെ കുറിച്ചുള്ള വാര്‍ത്തയാണ് കഴിഞ്ഞ ദിവസം എല്ലാവരും വായിച്ചത്.
വയനാട്ടില്‍ നിന്നുള്ള ഈ വാര്‍ത്തയും തീരെ സുഖകരമല്ല. അമ്മയെ തലയ്ക്കടിച്ച് കൊന്ന മകന്റെ വാര്‍ത്തയാണത്. മദ്യ ലഹരിയില്‍ ആയിരുന്നു മകന്‍.

വയനാട് സുല്‍ത്താന്‍ ബത്തേരിക്കടുത്ത് പഴുപ്പത്തൂര്‍ കാവുങ്കര കോളനിയിലെ ചന്ദ്രികയാണ് മകന്റെ അടിയേറ്റ് മരിച്ചത്. 45 വയസ്സായിരുന്നു.
സെപ്തംബര്‍ 15 ന് രാത്രി ഏഴരയോടെ ആയിരുന്നു സംഭവം. മദ്യലഹരിയില്‍ വീട്ടിലെത്തിയ മകന്‍ പ്രദീപ് ചന്ദ്രികയെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. വടികൊണ്ടാണ് ഇയാള്‍ അമ്മയുടെ തലയ്ക്ക് അടിച്ചത്.
ബോധരഹിതയായി വീണ ചന്ദ്രികയെ രാത്രിയില്‍ തന്നെ ബത്തേരിയിലെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പക്ഷേ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. പ്രദീപിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.












Click it and Unblock the Notifications