തലശ്ശേരി: മകള്‍ കാമുകനൊപ്പം ഒളിച്ചോടിയതില്‍ മനംനൊന്ത് വീട്ടമ്മ ജീവനൊടുക്കി
തലശ്ശേരി: മകള്‍ കാമുകനൊടൊപ്പം ഒളിച്ചോടിയതില്‍ മനംനൊന്ത് തലശ്ശേരിയില്‍ വീട്ടമ്മ ജീവനൊടുക്കി. കരിയാട്ടെ പുറക്കാട് ജനാര്‍ദ്ദന്റെ ഭാര്യ പ്രമീള (46) യാണ് ജീവനൊടുക്കിയത്. വെള്ളിയാഴ്ചയാണ് പ്രമീള ആത്മഹത്യ ചെയ്തത്. ബുധനാഴ്ചയാണ് ഇവരുടെ മകള്‍ പ്രദേശവാസിയായ കാമുകനൊപ്പം ഒളിച്ചോടിയത്.
മകള്‍ ഒളിച്ചോടിയതിന്റെ വേദനയില്‍ കൈ ഞരമ്പുകള്‍ മുറിച്ചതിന് ശേഷം കിണറ്റില്‍ ചാടിയാണ് വീട്ടമ്മ ആത്മഹത്യ ചെയ്തത്. ഇവരുടെ ഭര്‍ത്താവ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ കാണാന്‍ തിരുവനന്തപുരത്ത് പോയ തക്കത്തിനാണ് മകള്‍ ഒളിച്ചോടിയത്. നേരത്തേയും ഒളിച്ചോട്ടം നടത്തിയ പെണ്‍കുട്ടിയെ ബന്ധുക്കള്‍ തിരികെ കൊണ്ടുവന്നിരുന്നു.

ജീവനൊടുക്കി
മകള്‍ ഒളിച്ചോടിയതില്‍ മനംനൊന്താണ് വീട്ടമ്മ ജീവനൊടുക്കിയത്.

ഇങ്ങനെ
കൈ ഞരമ്പുകള്‍ മുറിച്ച ശേഷം കിണറ്റില്‍ ചാടിയാണ് വീട്ടമ്മ മരിച്ചത്

ഒളിച്ചോട്ടം
പ്രദേശവാസിയായ യുവാവിനൊപ്പമാണ് പെണ്‍കുട്ടി ഒളിച്ചോടിയത്. ഒരു കത്തും പെണ്‍കുട്ടി എഴുതി വച്ചിരുന്നു. മുന്‍പും പെണ്‍കുട്ടി ഒളിച്ചോടിപ്പോയിട്ടുണ്ട്. എന്നാല്‍ ബന്ധുക്കള്‍ തിരികെയെത്തിയ്ക്കുകയായിരുന്നു.

ഫയര്‍ഫോഴ്‌സ്
ഫയര്‍ഫോഴ്‌സ് എത്തിയാണ് വീട്ടമ്മയുടെ മൃതദേഹം പുറത്തെടുത്തത്.












Click it and Unblock the Notifications