കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദ്യാര്‍ഥിയെ മര്‍ദിച്ച സംഭവം എസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്യാതെ സമരത്തില്‍നിന്ന് പിന്‍മാറില്ലെന്ന് ബന്ധുക്കള്‍; അമ്മ മെഡിക്കല്‍ കോളെജിലും നിരാഹാരത്തില്‍

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: മകനെ മര്‍ദിച്ച എസ്‌ഐക്കെതിരെ നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ച് വീട്ടമ്മയുടെയും ബന്ധുക്കളുടെയും നിരാഹാരം തുടരുന്നു. ഇന്ന് കമ്മിഷണര്‍ ഓഫിസില്‍വച്ച് നടത്തിയ ചര്‍ച്ചയില്‍ തീരുമാനം ആയില്ല. എസ്‌ഐയുടെ സസ്‌പെന്‍ഷനില്‍ കുറഞ്ഞ ഒന്നും സ്വീകാര്യമല്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ബന്ധുക്കള്‍.

വാക്‌സിന്‍ വിരുദ്ധരും വെല്ലുവിളിക്കുന്നു; തുറന്ന സംവാദത്തിനു തയ്യാര്‍
എരഞ്ഞിപ്പാലം തേനാംവയലില്‍ പുരുഷോത്തമന്റെയും സുലോചനയുടെയും മകന്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയായ അജയനെ കഴിഞ്ഞ മാസമാണ് മെഡിക്കല്‍ കോളെജ് എസ്‌ഐ ബഹീബുള്ള വീടിനു സമീപത്തുവച്ച് മര്‍ദിച്ചത്. ഇവരുടെ വീടിനടുത്തെ വനിതാ ഹോസ്റ്റലിന് സമീപം രാത്രി 10 മണിയോടെ എസ്‌ഐയെ കണ്ടതുമായി ബന്ധപ്പെട്ട വാക്കുതര്‍ക്കമാണ് കാരണം. തന്റെ പ്രതിശ്രുത വധുവിനെ കാണാന്‍ എത്തിയതായിരുന്നു എസ്‌ഐ. വീട്ടുപരിസരത്ത് അസമയത്ത് കണ്ട വ്യക്തി ആരാണെന്ന് സ്വാഭാവികമായി നോക്കുക മാത്രമാണ് അജയ് ചെയ്തതെന്ന് ബന്ധുക്കള്‍ പറയുന്നു. എന്നാല്‍, എസ്‌ഐ ഇതിന് സദാചാര പൊലീസ് ഭാഷ്യം ചാര്‍ത്തി മര്‍ദിക്കുകയായിരുന്നു. മര്‍ദനത്തെ തുടര്‍ന്ന് അജയ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

fasting

സംഭവത്തില്‍ എസ്‌ഐക്കെതിരെ നടപടി ആവശ്യപ്പെട്ട് വീട്ടുകാര്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനമൊന്നും ആവാത്ത പശ്ചാത്തലത്തിലാണ് മാതാവ് സുലോചന തിങ്കളാഴ്ച നടക്കാവില്‍ നിരാഹാര സമരം തുടങ്ങിയത്. ബുധനാഴ്ച രാത്രി പൊലീസെത്തി സുലോചനയെ അറസ്റ്റു ചെയ്ത് മെഡിക്കല്‍ കോളെജിലേക്ക് മാറ്റി. അവിടെയും സമരം തുടരുകയാണ് അവര്‍. സമരപ്പന്തലില്‍ പിതാവും ബന്ധുക്കളും ഉള്‍പ്പെടെയുള്ളവര്‍ സമരം തുടരുന്നു. കോണ്‍ഗ്രസ് നേതാക്കളായ വി.എം സുധീരന്‍, എം.ഐ ഷാനവാസ് എംപി തുടങ്ങിയവര്‍ കഴിഞ്ഞ ദിവസം സമരപ്പന്തല്‍ സന്ദര്‍ശിച്ചിരുന്നു. സമരത്തിന് ജനകീയമുഖം കൈവന്നതോടെ വെള്ളിയാഴ് രാവിലെ സിറ്റി പൊലീസ് കമ്മിഷണര്‍ ചര്‍ച്ചയ്ക്ക് വിളിച്ചു. എന്നാല്‍, എസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്ത് സ്ഥലം മാറ്റാതെ സമരത്തില്‍നിന്ന് പിന്‍മാറില്ലെന്ന ഉറച്ച നിലപാടിലാണ് കുടുബം.

English summary
Mother continues fasting; Student attacked by SI; Strike will continue till the SI is suspended
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X