ചിറ്റൂരില്‍ അമ്മയും മകളും പൊള്ളലേറ്റ് മരിച്ച നിലയില്‍, മൃതദേഹം പട്ടി തിന്നു
ചിറ്റൂര്‍: പാലക്കാട് ചിറ്റൂരില്‍ അമ്മയും മകളും പൊള്ളലേറ്റ് മരിച്ച നിലയില്‍. നല്ലേപ്പള്ളി അഗ്രഹാരത്തില്‍ പരേതനായ കുമാരന്റെ ഭാര്യ ശോഭന (55), മകള്‍ ബിന്ദുജ (22) എന്നിവരാണ് മരിച്ചത്. മൃതദേഹ അവശിഷ്ടങ്ങള്‍ പട്ടി കടിച്ചെടുത്ത് കൊണ്ട് പോകുന്നത് കണ്ട് സശംയം തോന്നിയ നാട്ടുകാര്‍ അന്വേഷിച്ചിറങ്ങിയപ്പോഴാണ് വീട്ടുമുറ്റത്തെ കിണറിന് സമീപം മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ആത്മഹത്യ കുറിപ്പ് കണ്ടെടുത്തതായും പറയപ്പെടുന്നു. കഴിഞ്ഞ ദിവസം വൈകിട്ടും ഇരുവരേയും കണ്ടവരുണ്ട്. ബുധനാഴ്ച രാത്രിയോടെയാകാം ഇരുവരും ആത്മഹത്യ ചെയ്‌തെന്നാണ് പൊലീസിന്റെ നിഗമനം. ഈ സമയം അയല്‍ വീടുകളിലും ആളുണ്ടായിരുന്നില്ല.

ഭര്‍ത്താവ് മരിച്ച ശേഷം ശോഭനയും മകളും മാത്രമായിരുന്നു വീട്ടില്‍. ബിന്ദുജ ഒരു കടയില്‍ സെയില്‍സ് ഗേളായി ജോലി ചെയ്യുകയാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.












Click it and Unblock the Notifications