Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹിന്ദിക്കാരൻ പയ്യനുമായി മകൾക്ക് പ്രണയം! മകൾ ഐസിസ് കുരുക്കിലെന്ന് മാതാവ്;നട്ടംതിരിഞ്ഞ് പോലീസും,ഒടുവിൽ

കാസർകോട് കോടതിയിലെ അഭിഭാഷകയായ യുവതിയാണ് മകളുടെ പ്രണയത്തെ ഐസിസ് റിക്രൂട്ട്മെന്റായി ചിത്രീകരിക്കാൻ ശ്രമിച്ചത്.

കാസർകോട്: മകളുടെ പ്രണയം ഐസിസ് റിക്രൂട്ട്മെന്റാണെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിക്കാൻ മാതാവിന്റെ ശ്രമം. ഒടുവിൽ മാതാവിന്റെ കള്ളത്തരം പൊളിച്ചത് പോലീസും. കാസർകോടാണ് പോലീസിനെയും അന്വേഷണ ഏജൻസികളെയും ഒരുപോലെ കുഴപ്പിച്ച സംഭവമുണ്ടായത്.

കാസർകോട് കോടതിയിലെ അഭിഭാഷകയായ യുവതിയാണ് മകളുടെ പ്രണയത്തെ ഐസിസ് റിക്രൂട്ട്മെന്റായി ചിത്രീകരിക്കാൻ ശ്രമിച്ചത്. അഭിഭാഷകയായ യുവതിയുടെ മകൾ ഉത്തരേന്ത്യക്കാരനായ യുവാവുമായി പ്രണയത്തിലായിരുന്നു. എത്ര ശ്രമിച്ചിട്ടും മകൾ ബന്ധത്തിൽ നിന്നും പിന്മാറാൻ കൂട്ടാക്കാതായതോടെയാണ് മകളെ ഐസിസിലേക്ക് റിക്രൂട്ട് ചെയ്യാൻ ശ്രമമെന്ന് ആരോപിച്ച് മാതാവ് പോലീസിൽ പരാതി നൽകിയത്.

അഭിഭാഷകയായ മാതാവ്....

അഭിഭാഷകയായ മാതാവ്....

കാസർകോട് കോടതിയിൽ അഭിഭാഷകയായ യുവതിയാണ് തന്റെ മകളെ ചില നിഗൂഢശക്തികൾ പ്രണയക്കുരുക്കിൽ പെടുത്തിയിരിക്കുകയാണെന്നും, മോചിപ്പിച്ച് തരണമെന്നും ആവശ്യപ്പെട്ട് കാസർകോട് ടൗൺ പോലീസിൽ പരാതി നൽകിയത്.

മകളുടെ പ്രണയം...

മകളുടെ പ്രണയം...

മകൾക്ക് ഉത്തരേന്ത്യക്കാരനായ യുവാവുമായുണ്ടായിരുന്ന പ്രണയമാണ് അഭിഭാഷകയായ മാതാവിനെ ആശങ്കയിലാഴ്ത്തിയത്.

പിന്മാറാൻ ആവശ്യപ്പെട്ടെങ്കിലും...

പിന്മാറാൻ ആവശ്യപ്പെട്ടെങ്കിലും...

ഉത്തരേന്ത്യൻ യുവാവുമായി മകൾ പ്രണയത്തിലാണെന്ന് അറിഞ്ഞതോടെ ബന്ധത്തിൽ നിന്നും പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങളും നടത്തിയിരുന്നു. എന്നാൽ മാതാവ് എത്ര ശ്രമിച്ചിട്ടും മകൾ പ്രണയത്തിൽ നിന്നും പിന്മാറാൻ കൂട്ടാക്കിയില്ല.

ഐസിസ് റിക്രൂട്ട്മെന്റാണെന്ന്...

ഐസിസ് റിക്രൂട്ട്മെന്റാണെന്ന്...

എത്ര നിർബന്ധിച്ചിട്ടും മകൾ പ്രണയത്തിൽ നിന്നും പിന്മാറാൻ കൂട്ടാക്കാതിരുന്നതോടെയാണ് മാതാവ് പോലീസിൽ പരാതി നൽകിയത്. ഐസിസ് റിക്രൂട്ട്മെന്റിനാണ് യുവാവിന്റെ ശ്രമമെന്നും മകൾ പ്രണയക്കുരുക്കിൽ അകപ്പെട്ടിരിക്കുകയാണെന്നുമായിരുന്നു മാതാവിന്റെ പരാതി.

പോലീസ് അന്വേഷണം...

പോലീസ് അന്വേഷണം...

പെൺകുട്ടിയെ പ്രണയക്കുരുക്കിലാക്കി ഐസിസിലേക്ക് റിക്രൂട്ട് ചെയ്യാൻ ശ്രമിക്കുന്നുവെന്ന മാതാവിന്റെ പരാതി പോലീസ് ഗൗരവത്തോടെയാണ് അന്വേഷിച്ചത്.

മാതാവ് പരാതി നൽകിയതറിഞ്ഞ്..

മാതാവ് പരാതി നൽകിയതറിഞ്ഞ്..

ഇതിനിടെ തനിക്കും കാമുകനായ ഉത്തരേന്ത്യൻ യുവാവിനുമെതിരെ മാതാവ് പോലീസിൽ പരാതി നൽകിയതറിഞ്ഞ പെൺകുട്ടി വീട്ടിൽ ബഹളമുണ്ടാക്കുകയും വഴക്കിടുകയും ചെയ്തിരുന്നു.

ഒടുവിൽ കൗൺസിലിങിന്...

ഒടുവിൽ കൗൺസിലിങിന്...

മകളുടെ പ്രണയത്തെക്കുറിച്ച് അന്വേഷിച്ച പോലീസിന് ഐസിസ് ബന്ധമൊന്നും കണ്ടെത്താനായില്ല. തുടർന്നാണ് പോലീസ് മകളെയും മാതാവിനെയും കൗൺസിങിന് വിധേയമാക്കിയത്.

മാതാവിന്റെ ആശങ്ക...

മാതാവിന്റെ ആശങ്ക...

മകൾക്ക് ഉത്തരേന്ത്യൻ യുവാവുമായുള്ള പ്രണയമറിഞ്ഞ മാതാവിന്റെ ആശങ്കയാണ് ഐസിസ് റിക്രൂട്ട്മെന്റെന്ന പരാതിക്ക് കാരണമായതെന്നാണ് പോലീസും പറയുന്നത്.

കൂടുതൽ വാർത്തകൾ വൺഇന്ത്യയിലൂടെ...

കൂടുതൽ വാർത്തകൾ വൺഇന്ത്യയിലൂടെ...

സല്‍മാന്‍ ഖാന്‍ ഇത്രയും മാന്യനായിരുന്നോ? നടിയെ കെട്ടിപിടിക്കാന്‍ സല്‍മാനെ സഹായിച്ച് കത്രീന കൈഫ്!!!

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+