മകന്‍പീഡിപ്പിച്ചെന്ന് അമ്മ,വ്യാജ പരാതിയെന്ന് മകള്‍
കോട്ടയം: പാലായില്‍ കഴിഞ്ഞ ദിവസം മദ്യലഹരിയില്‍ മകന്‍ പീഡിപ്പിച്ചെന്ന അമ്മയുടെ പരാതിയെ തുടര്‍ന്ന് 25കാരനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ അമ്മയുടെ പരാതി വ്യാജമാണെന്ന് പറഞ്ഞ് മകള്‍ രംഗത്ത്.
പരാതിക്കാരിയെ തിരിച്ചറിയും എന്നതിനാല്‍ അറസ്റ്റിലായ പ്രതിയുടെ പേര് പൊലീസ് വെളിപ്പെടുത്തിയിരുന്നില്ല. ചക്കാമ്പുഴ സ്വദേശിയായ സ്ത്രീയാണ് മകനെതിരെ പീഡനത്തിന് പരാതി നല്‍കിയത്. മെയ് 31 രാത്രി കുളിക്കുമ്പോള്‍ വാതില്‍ തള്ളിത്തുറന്ന മകനെ കണ്ട് ഓടിയെന്നും പിന്നാലെ വന്ന മകന്‍ റബ്ബര്‍തോട്ടത്തില്‍ വച്ച് പീഡിപ്പിച്ചെന്നുമാണ് പരാതി.

പിന്നീട് രണ്ട് തവണ പീഡിപ്പിച്ചെന്നും പരാതിയില്‍ പറയുന്നുണ്ട്. മദ്യലഹരിയിലാണ് പീഡനമെന്നാണ് അമ്മയുടെ മൊഴി. പരാതിയെ തുടര്‍ന്ന് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യുകയും കാഞ്ഞിരപ്പള്ളി കോടതയില്‍ ഹാജരാക്കുകയും ചെയ്തു.
എന്നാല്‍ സഹോദരനെതിരെ അമ്മ നല്‍കിയ പരാതി വ്യാജമാണെന്ന് പറഞ്ഞ് 21 കാരിയായ മകള്‍ രംഗത്ത് വന്നിരിക്കുകയാണ്. അമ്മയുടെ ചില നടപടികള്‍ എതിര്‍ത്തതിനെ തുടര്‍ന്നുള്ള പ്രതികാരമാണ് ഈ പരാതിയെന്നാണ് മകളുടെ മൊഴി. താനും സഹോദരനും അമ്മയുടെ തീരുമാനങ്ങള്‍ക്കെതിരെ നില്‍ക്കുന്നതിനാല്‍ വീട്ടില്‍ പലപ്പോഴും വഴക്കാണെന്നും മകള്‍ പറഞ്ഞു.












Click it and Unblock the Notifications