Get Updates
Get notified of breaking news, exclusive insights, and must-see stories!

പിഞ്ചുകുഞ്ഞുങ്ങളുമായി കിണറ്റില്‍ ചാടി...കുഞ്ഞുങ്ങള്‍ മുങ്ങിമരിച്ചു ! അമ്മ ജീവിതത്തിലേക്ക്..!

രണ്ടു കുഞ്ഞുങ്ങളുമായി കാസര്‍കോഡ് അമ്മ കിണറ്റില്‍ ചാടി. അമ്മ അത്ഭുതകരമായി രക്ഷപ്പെട്ടു. രണ്ട് കുഞ്ഞുങ്ങളും മരിച്ചു

കാഞ്ഞങ്ങാട് : കാസര്‍കോഡ് ജില്ലയിലെ കാഞ്ഞങ്ങാടാണ് നാടിനെ നടുക്കിയ സംഭവം. രണ്ടു പിഞ്ചുകുട്ടികളുമായി അമ്മ കിണറ്റില്‍ ചാടി. അമ്മ അത്ഭുതകരമായി രക്ഷപ്പെട്ടു. ആറും മൂന്നും വയസ്സുള്ള കുഞ്ഞുങ്ങള്‍ മുങ്ങി മരിച്ചു. അമ്മ ഗീതയെ നാട്ടുകാര്‍ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.ആറുവയസ്സുകാരി ഹരിനന്ദ, മൂന്നര വയസ്സുകാരി ലക്ഷ്മി നന്ദ എന്നിവരാണ് മരിച്ചത്.

ksd death

സംഭവം നടന്നയുടന്‍ നാട്ടുകാര്‍ ഫയര്‍ഫോഴ്‌സിനെ വിവരമറിയിച്ചു. ഫയര്‍ഫോഴ്‌സ് എത്തിയാണ് മൂന്ന് പേരെയും ആശുപത്രിയിലെത്തിച്ചത്. കുഞ്ഞുങ്ങളിലൊരാള്‍ സംഭവസ്ഥലത്ത് വെച്ചും രണ്ടാമത്തെയാള്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയുമാണ് മരിച്ചത്. ഗീത കുഞ്ഞുങ്ങളുമായി ആത്മഹത്യയ്ക്ക് ശ്രമിക്കാനുള്ള കാരണം എന്തെന്ന് വ്യക്തമല്ല.

kids death

ഭര്‍ത്താവായ സുധാകരന്‍ രാവിലെ പത്രവിതരണം കഴിഞ്ഞ് എത്തിയപ്പോള്‍ ഭാര്യയേയും മക്കളേയും കാണാനില്ലായിരുന്നു. ഇതേത്തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് ഗീത കിണറിന്റെ പടവില്‍ പിടിച്ച് നില്‍ക്കുന്നത് കണ്ടത്. ഉടന്‍ തന്നെ നാട്ടുകാരെയും പിന്നീട് ഫയര്‍ഫോഴ്‌സിനെയും അറിയിക്കുകയായിരുന്നു. മൂത്തമകള്‍ ഹരിനന്ദ വീട്ടിനകത്ത് ഉണ്ടെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. കാണാത്തതിനെത്തുടര്‍ന്ന് കിണറിനകത്ത് വീണ്ടും തിരഞ്ഞപ്പോഴാണ് മൃതദേഹം ലഭിച്ചത്. യു കെ ജി വിദ്യാര്‍ത്ഥിനിയാണ് ഹരിനന്ദ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+