കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആലപ്പുഴയിലെ ഒന്നര വയസ്സുകാരിയുടെ മരണം കൊലപാതകം: അമ്മ അറസ്റ്റിൽ, കുറ്റം സമ്മതിച്ചു!!

Google Oneindia Malayalam News

ആലപ്പുഴ: ചേര്‍ത്തല പട്ടണക്കാട്ട് ഒന്നര വയസ്സ് പ്രായമുള്ള പെണ്‍കുഞ്ഞ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തിൽ അമ്മ അറസ്റ്റിൽ. കുഞ്ഞിന്റെ അമ്മയെ ചോദ്യം ചെയ്തോടെ കൊലപാതകമാണെന്ന് തെളിഞ്ഞിരുന്നു. ഇതോടെയാണ് ഞായറാഴ്ച രാത്രിയോടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ചേര്‍ത്തല പട്ടണക്കാട് എട്ടാം വാര്‍ഡ് കൊല്ലംവെളി കോളനിയില്‍ ഷാരോണിന്റെയും ആതിരയുടെയും മകള്‍ ആദിഷയാണ് കഴിഞ്ഞ ദിവസം മരിച്ചത്. കുട്ടിയെ ദുരൂഹ സാഹര്യത്തിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

1

പോലീസിന്റെ ചോദ്യം ചെയ്യലിനിടെ അമ്മ ആതിര കുറ്റം സമ്മതിക്കുകയായിരുന്നു. എന്നാല്‍ കൊലപാതകത്തിന്റെ കാരണം വ്യക്തമാക്കിയിട്ടില്ല. രണ്ട് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. മൃതദേഹം മറവുചെയ്തതിന് പിന്നാലെ അമ്മ ആതിര, മുത്തച്ഛന്‍ ബൈജു, എന്നിവരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഉറക്കി കിടത്തിയ കുഞ്ഞിനെ പിന്നീട് ചലനമറ്റ നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്ന് പറഞ്ഞ ആതിര ഇന്ന് കുറ്റമേറ്റ് പറയുകയായിരുന്നു.

നിരന്തരം കലഹമുണ്ടാകുന്ന വീടായിരുന്നു ഇവരുടേത്. രണ്ട് മാസം മുമ്പ് ഷാരോണും ആതിരയും ചേര്‍ന്ന് അമ്മ പ്രിയയെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചിരുന്നു. ഈ കേസില്‍ അമ്മയും അച്ഛനും റിമാന്‍ഡിലായതോടെ 13 മാസം പ്രായമുണ്ടായിരുന്ന കുഞ്ഞിനും ആറ് മാസം ജയിലില്‍ കഴിയേണ്ടി വന്നു. രണ്ട് മാസം പ്രായമുള്ളപ്പോള്‍ മുതല്‍ ആതിര കുഞ്ഞിനെ ഉപദ്രവിക്കുമായിരുന്നെന്ന് മുത്തശ്ശി പറഞ്ഞിരുന്നു.

അതേസമയം പ്രശ്‌നത്തില്‍ നേരത്തെ പോലീസ് ഇടപെടലുമുണ്ടായിരുന്നു. അതേസമയം കൊലയ്ക്ക് പിന്നില്‍ മറ്റാരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിക്കും. ശനിയാഴ്ച്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ചലനമറ്റ കുഞ്ഞിനെ ചേര്‍ത്തല ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംശയം തോന്നിയ ഡോക്ടര്‍ പോലീസില്‍ അറിയിക്കുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടമാണ് ഈ കേസില്‍ നിര്‍ണായകമായത്.

ലോക്സഭ തിരഞ്ഞെടുപ്പ് 2019

ലഖ്‌നൗവില്‍ രാജ്‌നാഥ് സിംഗിന്‌ അടിതെറ്റും.... ഷിയാ, സുന്നി വിഭാഗങ്ങള്‍ കോണ്‍ഗ്രസിനൊപ്പം!!ലഖ്‌നൗവില്‍ രാജ്‌നാഥ് സിംഗിന്‌ അടിതെറ്റും.... ഷിയാ, സുന്നി വിഭാഗങ്ങള്‍ കോണ്‍ഗ്രസിനൊപ്പം!!

English summary
mother killed 15 month old baby in alappuzha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X