ഇങ്ങനെയും അമ്മമാരോ? കട്ടപ്പനയിൽ എട്ടു ദിവസം പ്രായമുള്ള കുഞ്ഞിനെ അമ്മ കഴുത്തുഞെരിച്ച് കൊന്നു!
പ്രസവം കഴിഞ്ഞ് സന്ധ്യയും കുഞ്ഞും സന്ധ്യയുടെ വീട്ടിലായിരുന്നു താമസം.
കട്ടപ്പന: എട്ടുദിവസം പ്രായമുള്ള കുഞ്ഞിനെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. കട്ടപ്പന മുരിക്കാടുകുടി സ്വദേശി സന്ധ്യയെയാണ് കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തത്. മരിക്കുകാടുകുടി കണ്ടത്തിൻകര ബിനു-സന്ധ്യ ദമ്പതികളുടെ എട്ടു ദിവസം പ്രായമുള്ള കുഞ്ഞിനെ വ്യാഴാഴ്ചയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
പ്രസവം കഴിഞ്ഞ് സന്ധ്യയും കുഞ്ഞും സന്ധ്യയുടെ വീട്ടിലായിരുന്നു താമസം. ഇവിടെവച്ചാണ് കുുഞ്ഞിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. കുഞ്ഞിന്റെ കഴുത്തിൽ പാടും മുറിവും കണ്ടതാണ് മരണത്തിൽ സംശയമുയരാൻ കാരണമായത്. തുടർന്ന് കട്ടപ്പന പോലീസ് അസ്വഭാവിക മരണത്തിന് കേസെടുക്കുകയും ചെയ്തു.

ഇതിനു പിന്നാലെ ശ്വാസം മുട്ടിയാണ് കുഞ്ഞ് മരിച്ചതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടും ലഭിച്ചു. തുടർന്ന് പോലീസ് സന്ധ്യയെ വിശദമായി ചോദ്യം ചെയ്തതോടെയാണ് സത്യം പുറത്തുവന്നത്. എട്ടുദിവസം പ്രായമുള്ള കുഞ്ഞിനെ സന്ധ്യ തുണി ഉപയോഗിച്ച് കഴുത്തുഞെരിച്ചു കൊല്ലുകയായിരുന്നുവെന്നാണ് പോലീസ് പറഞ്ഞത്. ഇക്കാര്യം സന്ധ്യയും പോലീസിനോട് സമ്മതിച്ചു. ശനിയാഴ്ച രാവിലെ പോലീസ് അറസ്റ്റ് ചെയ്ത സന്ധ്യയെ കോടതിയിൽ ഹാജരാക്കും.












Click it and Unblock the Notifications