ഒമ്പത് വർഷത്തിന് ശേഷം ഗർഭിണി, കുഞ്ഞിന് വെളുത്തനിറം, ചാരിത്ര്യശുദ്ധിയിൽ സംശയം! കൊലപ്പെടുത്താൻ കാരണം..
കുഞ്ഞിന് വെളുത്തനിറമായതിനാൽ തന്റെ ചാരിത്ര്യശുദ്ധിയിൽ ഭർത്താവ് സംശയിക്കുമെന്ന് സന്ധ്യക്ക് ഭയമുണ്ടായിരുന്നു.
തൊടുപുഴ: കട്ടപ്പനയിൽ എട്ടു ദിവസം പ്രായമുള്ള കുഞ്ഞിനെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്താൻ കാരണം കുഞ്ഞിന്റെ വെളുത്ത നിറമാണെന്നാണ് മാതാവ്. കുഞ്ഞിന് വെളുത്ത നിറമായതും, ഭർത്താവിന്റെ മുഖച്ഛായ ഇല്ലാത്തതുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് മുരിക്കാട്ടുകുടി സ്വദേശി സന്ധ്യ പോലീസിനോട് പറഞ്ഞു.
കുഞ്ഞിന് വെളുത്തനിറമായതിനാൽ തന്റെ ചാരിത്ര്യശുദ്ധിയിൽ ഭർത്താവ് സംശയിക്കുമെന്ന് സന്ധ്യക്ക് ഭയമുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചത്. എട്ടുദിവസം പ്രായമുള്ള കുഞ്ഞിനെ തുണി ഉപയോഗിച്ചാണ് കഴുത്ത് ഞെരിച്ച് കൊന്നത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് സന്ധ്യയുടെ വീട്ടിനുള്ളിൽ കുഞ്ഞിനെ മരിച്ചനിലയിൽ കണ്ടെത്തിയത്.

ഒൻപത് വർഷം...
മുരിക്കാട്ടുകുടി സ്വദേശി ബിനുവിന്റെ ഭാര്യയായ സന്ധ്യ വിവാഹം കഴിഞ്ഞ് ഒൻപത് വർഷത്തിന് ശേഷമാണ് ഗർഭിണിയായത്. ഇത് സന്ധ്യയെ വല്ലാതെ ആശങ്കപ്പെടുത്തിയിരുന്നു. അതിനാൽ ഗർഭിണിയാണെന്ന കാര്യംപോലും മറ്റുള്ളവരിൽ നിന്ന് മറച്ചുവെയ്ക്കാൻ ശ്രമിച്ചു. നാലു മാസം ഗർഭിണിയായിരുന്നപ്പോൾ വീട്ടിലെത്തിയ ആശാ വർക്കർമാർ സന്ധ്യയോട് കാര്യം തിരക്കിയെങ്കിലും വയറുവേദനയാണെന്നാണ് മറുപടി പറഞ്ഞത്.

ആശുപത്രിയിൽ...
ഏതാനും മാസങ്ങൾക്ക് ശേഷം ആശാ വർക്കർമാർ വീണ്ടും സന്ധ്യയുടെ വീട്ടിലെത്തി. അന്നാണ് സന്ധ്യ ഗർഭിണിയാണെന്ന കാര്യം പുറംലോകമറിഞ്ഞത്. തുടർന്ന് ആശാവർക്കർമാർ സന്ധ്യയെ കട്ടപ്പനയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ചികിത്സ നൽകി.

പ്രസവം...
നവംബർ 30ന് കോട്ടയം മെഡിക്കൽ കോളേജിൽ വച്ചാണ് സന്ധ്യ ആൺകുഞ്ഞിന് ജന്മം നൽകിയത്. പിന്നീട് ഡിസംബർ ആറിന് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത് വീട്ടിലെത്തി. സ്വന്തം വീട്ടിലെത്തിയെങ്കിലും സന്ധ്യ കുഞ്ഞിനെ പരിചരിക്കാനോ ശ്രദ്ധിക്കാനോ താൽപ്പര്യപ്പെട്ടിരുന്നില്ല.

കഴുത്തുഞെരിച്ച്...
ഡിസംബർ ഏഴ് വ്യാഴാഴ്ചയാണ് എട്ടുദിവസം പ്രായമുള്ള ആൺകുഞ്ഞിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. കുഞ്ഞിന്റെ കഴുത്തിൽ പാടുകളും മുറിവുകളും കണ്ടതിനാൽ പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും കുഞ്ഞ് ശ്വാസം മുട്ടി മരിച്ചുവെന്നാണ് സൂചിപ്പിച്ചിരുന്നത്. തുടർന്ന് സന്ധ്യയെ വിശദമായി ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

വെളുത്തനിറം...
കുഞ്ഞിന് തങ്ങളിൽ നിന്ന് വ്യത്യസ്തമായി വെളുത്ത നിറമുള്ളതും, ഭർത്താവിന്റെ മുഖച്ഛായ ഇല്ലാത്തതുമാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് സന്ധ്യ പോലീസിനോട് പറഞ്ഞു. ഇക്കാരണത്താൽ തന്റെ ചാരിത്ര്യശുദ്ധിയിൽ ഭർത്താവ് സംശയിക്കുമെന്നും സന്ധ്യയ്ക്ക് ആശങ്കയുണ്ടായിരുന്നു. ഇതിനെതുടർന്നാണ് തുണി ഉപയോഗിച്ച് കുഞ്ഞിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയത്. ശനിയാഴ്ച രാവിലെയാണ് സന്ധ്യയെ പോലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
-
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍












Click it and Unblock the Notifications