Get Updates
Get notified of breaking news, exclusive insights, and must-see stories!

മകളെ കൊന്ന് ആ ചിത്രം വാട്‌സ് ആപ്പില്‍ ഭര്‍ത്താവിന് അയച്ചുകൊടുത്ത അമ്മ കോഴിക്കോട്ടുകാരി

കോഴിക്കോട്: വളരെ വിചിത്രമായ രീതിയില്‍ പെരുമാറുന്ന ആളുളെ കുറിച്ചുള്ള വാര്‍തതകള്‍ പതിവാണ്. എന്നാല്‍ നമ്മുടെ നാട്ടില്‍ നിന്ന് തന്നെ അങ്ങനെയുള്ള വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ ആരിലും ഞെട്ടലുണ്ടാവും.ഒന്നര വയസ്സുള്ള കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊന്നതിന് ശേഷം അതിന്റെ ചിത്രം ഭര്‍ത്താവിന് അയച്ചുകൊടുത്ത ഒരു അമ്മയുടെ വാര്‍ത്തയാണ് കോഴിക്കോട് നിന്ന് വരുന്നത്. ഇതിന് ശേഷം സ്ത്രീ കൈത്തണ്ടയിലെ ഞരമ്പ് മുറിച്ച് ആത്മഹത്യക്കും ശ്രമിച്ചു.

കരുവശ്ശേരി സ്വദേശിനി സോനുവാണ് കുഞ്ഞിനെ കൊന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഒന്നരവയസ്സുള്ള മകള്‍ നിയയാണ് കൊല്ലപപെട്ടത്. പൂനെയില്‍ എന്‍ജിനീയര്‍ ആയ ഭര്‍ത്താവിനെ ഇവര്‍ തന്നെയാണ് കുഞ്ഞിനെ കൊന്ന വിവരവും ആത്മഹത്യ ചെയ്യാന്‍ നോക്കുന്ന വിവരവും അറിയിച്ചത്.ഫറൂഖ് സ്വദേശിയായ പ്രജീഷ് ആണ് സോനുവിന്റെ ഭര്‍ത്താവ്. രണ്ട് പേരും പൂനെയില്‍ ആയിരുന്നു താമസം. കഴിഞ്ഞ വിഷുക്കാലത്താണ് സോനു കേരളത്തിലേയ്ക്ക മടങ്ങിയത്. രണ്ട പേരും തമ്മില്‍ അത്ര അടുപ്പത്തിലല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

murder-crime

ഭര്‍ത്താവുമായി വഴക്കിട്ടതിന് ശേഷം പ്രതികാരമെന്ന നിലയില്‍ ആണ് സോനു കുഞ്ഞിനെ കൊന്ന് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഭര്‍ത്താവ് വിവരം അറിയച്ചതിനെ തുടര്‍ന്ന് ബന്ധുക്കളും അയല്‍വാസികളും എത്തി സോനുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുഞ്ഞിനെ തലയിണകൊണ്ട് ശ്വാസം മുട്ടിച്ചാണ് ഇവര്‍ കൊന്നത്.

സോനുവിനെതിരെ കൊലക്കുറ്റത്തിനും ആത്മഹത്യാശ്രമത്തിനും കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു. കോഴിക്കോടേ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ് സോനു ഇപ്പോള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+