കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒന്നര വയസുകാരിയെ അമ്മ കിണറ്റിലെറിഞ്ഞു! ആരോ തള്ളിയിട്ടതെന്ന്.. കൊടുംക്രൂരതയുടെ ചുരുളഴിഞ്ഞത് ഇങ്ങനെ

  • By Aami Madhu
Google Oneindia Malayalam News

Recommended Video

cmsvideo
തൃശ്ശൂരിൽ ഒന്നര വയസുകാരിയെ അമ്മ കിണറ്റിലെറിഞ്ഞു

നൊന്ത് പെറ്റ കുഞ്ഞുങ്ങളെ നിര്‍ദാക്ഷിണ്യം കൊലപ്പെടുത്തുന്ന അമ്മമാര്‍ ഇപ്പോള്‍ മാധ്യമങ്ങളില്‍ സ്ഥിരം വാര്‍ത്തയാണ്. തൃശ്ശൂരില്‍ നിന്നാണ് അത്തരത്തില്‍ മനസ് മരവിപ്പിക്കുന്ന മറ്റൊരു വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തൃശ്ശൂര്‍ ചേര്‍പ്പില്‍ ഒന്നര വയസുകാരിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ അമ്മയ്ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു.

മകളേയും തന്നേയും ആരോ പിറകില്‍ നിന്ന് കിണറ്റിലേക്ക് തള്ളിയിട്ടെന്നായിരുന്നു അമ്മയുടെ വിശദീകരണം. എന്നാല്‍ അന്വേഷണത്തില്‍ പോലീസ് ആ കള്ളം പൊളിച്ചു. പോലീസ് സംഭവത്തിന്‍റെ ചുരുളഴിച്ചത് ഇങ്ങനെ

 തൃശ്ശൂരില്‍

തൃശ്ശൂരില്‍

ചേര്‍പ്പ് ചൊവ്വൂരിലാണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. താഴത്ത് വീട്ടില്‍ ബിനീഷ് കുമാറിന്‍റെ ഭാര്യയും വാട്ടര്‍ അതോറിറ്റി ഒല്ലൂര്‍ സെക്ഷനിലെ ജീവനക്കാരിയുമായ രമ്യയ്ക്കെതിരേയാണ് പോലീസ് കൊലക്കുറ്റത്തിന് കേസ് എടുത്തത്.

 ഞെട്ടിച്ച സംഭവം

ഞെട്ടിച്ച സംഭവം

ഞായറാഴ്ച രാത്രി 11.30 യ്ക്ക് തന്നേയും മകളേയും ആരോ പുറകില്‍ നിന്ന് കിണറ്റിലേക്ക് തള്ളിയിട്ടുവെന്നായിരുന്നു രമ്യ ആദ്യം പോലീസിനോട് പറഞ്ഞത്. വീടിന്‍റെ വാതില്‍ മുട്ടുന്നത് കേട്ട് താന്‍ വാതില്‍ തുറന്ന് പുറത്തേക്ക് പോയി.

 കണ്ടില്ല

കണ്ടില്ല

ആരേയും കണ്ടില്ല. അസ്വാഭാവികത തോന്നിയപ്പോള്‍ കിണറിനടുത്തേക്ക് പോയി. അവിടെ വെച്ച് തന്നേയും മകളേയും ആരോ കിണറ്റിലേക്ക് തള്ളിയിടുകയായിരുന്നെന്നും രമ്യ പോലീസിനോട് പറഞ്ഞു.

സംശയം

സംശയം

എന്നാല്‍ മൊഴിയില്‍ സംശയം തോന്നിയ പോലീസ് രമ്യയെ വിശദമായി ചോദ്യം ചെയ്തു. ഇതോടെയാണ് സംഭവത്തിന്‍റെ ചുരുളഴിഞ്ഞത്. പോലീസ് പറയുന്നത് ഇങ്ങനെ.

 ഭര്‍ത്താവ്

ഭര്‍ത്താവ്

ട്രെസ് പണിക്കാരനായ ബിനീഷ് എന്നും മദ്യപിച്ചാണ് വീട്ടില്‍ എത്തിയിരുന്നത്. ഞായറാഴ്ച രാത്രി വീട്ടിലെത്തും മുന്‍പ് രമ്യയും ബിനീഷ് ഫോണ്‍ വിളിച്ച് വഴക്കിട്ടു. ഇതോടെ ഭര്‍ത്താവിനോടുള്ള ദേഷ്യത്തിന് രമ്യ കുഞ്ഞിനേയും എടുത്ത് കിണറ്റില്‍ ചാടി.

 കയറി

കയറി

എന്നാല്‍ വെള്ളത്തില്‍ വീണതോടെ വെപ്രാളത്തില്‍ രമ്യ മോട്ടോര്‍ പൈപ്പില്‍ പിടിച്ച് മുകളിലേക്ക് കയറി. എന്നാല്‍ മുകളില്‍ എത്തിയപ്പോഴാണ് മകളെ കുറിച്ച് ഓര്‍മ്മ വന്നത്.

 താഴെയിറങ്ങി

താഴെയിറങ്ങി

ഇതോടെ രമ്യ വീണ്ടും കിണറിലേക്ക് ഇറങ്ങി. വീ്ടും മകള്‍ക്കായി തിരച്ചില്‍ നടത്തി. മകളെ കണ്ടെത്താന്‍ ആവാഞ്ഞതോടെ ഭര്‍ത്താവിനേയും നാട്ടുകാരേയും വിളിച്ചു വരുത്തി കള്ളക്കഥ മെനഞ്ഞു.

 കണ്ടെത്തി

കണ്ടെത്തി

എന്നാല്‍ തന്നെ പുറകില്‍ നിന്ന് ആരോ ബലം പ്രയോഗിച്ച് തള്ളിയെന്ന രമ്യയുടെ കള്ളത്തില്‍ പോലീസ് ഉടക്കി. ഇതോടെ കഥയുടെ ചുരുളഴിയുകയായിരുന്നു. എസ്ഐ ഐസി ചിത്തരഞ്ജന്‍, എസ്ഐ ഉഷ, എഎസ്ഐ സുരേഷ്, സിപിഒമാരായ ഹരി, അഷ്ററ്, ജീവന്‍, ഗോപി എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.

English summary
mother killed daughter in thrissur arrested
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X