Get Updates
Get notified of breaking news, exclusive insights, and must-see stories!

കുഞ്ഞ് തന്റേതല്ലെന്നു ഗള്‍ഫിലുള്ള ഭര്‍ത്താവ്!! ഡിഎന്‍എ ടെസ്റ്റ് വേണമെന്ന്..പക്ഷെ യുവതി ചെയ്ത ക്രൂരത!

21 ദിവസം പ്രായമുള്ള കുഞ്ഞിനെ അമ്മ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി

കണ്ണൂര്‍: നവജാത ശിശുവിനെ അമ്മ തന്നെ ക്രൂരമായി കൊലപ്പെടുത്തി. കണ്ണൂരിലാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. കുഞ്ഞിന്റെ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

അറസ്റ്റ് ചെയ്യപ്പെട്ടത്

അറസ്റ്റ് ചെയ്യപ്പെട്ടത്

അഴീക്കോട് മീന്‍കുന്ന് റോഡിലെ കോട്ടയില്‍ ഹൗസില്‍ നമിതയെയാണ് (33) പോലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച രാവിലെയാണ് യുവതി 21 ദിവസം മാത്രം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തിയത്.

ഭര്‍ത്താവ് ഗള്‍ഫില്‍

ഭര്‍ത്താവ് ഗള്‍ഫില്‍

നമിതയുടെ ഭര്‍ത്താവ് ഗള്‍ഫിലാണ് ജോലി ചെയ്യുന്നത്. കഴിഞ്ഞ ജനുവരിയില്‍ നാട്ടിലെത്തിയ ഭര്‍ത്താവ് ഫെബ്രുവരിയില്‍ ഗള്‍ഫിലേക്കു തിരിച്ചുപോയിരുന്നു.

കുഞ്ഞിന്റെ ജനനം

കുഞ്ഞിന്റെ ജനനം

മെയ് ആദ്യവാരത്തിലാണ് യുവതി പെണ്‍കുഞ്ഞിനു ജന്‍മം നല്‍കിയത്. വയറുവേദനയാണെന്നു പറഞ്ഞു സ്വന്തം വീട്ടിലേക്കു പോയ നമിത പിന്നീട് ആശുപത്രിയില്‍ വച്ചു പ്രസവിക്കുകയായിരുന്നു.

കുഞ്ഞ് തന്റേതല്ല

കുഞ്ഞ് തന്റേതല്ല

കുഞ്ഞ് തന്റേത് അല്ലെന്നു ഗള്‍ഫിലുള്ള ഭര്‍ത്താവ് ആരോപിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. തന്റെ സുഹൃത്തിനെയാണ് സംശയമുള്ളതെന്നും ഭര്‍ത്താവ് പറഞ്ഞു. എന്നാല്‍ ഗര്‍ഭത്തിനു കാരണക്കാരന്‍ ഭര്‍തൃപിതാവാണെന്നാണ് യുവതി ആരോപിച്ചത്.

ഡിഎന്‍എ ടെസ്റ്റ്

ഡിഎന്‍എ ടെസ്റ്റ്

കുഞ്ഞിന്റെ പിതൃത്വം സംബന്ധിച്ച് ഭര്‍ത്താവും ഭാര്യയും രണ്ടു തരത്തിലുള്ള ആരോപണങ്ങള്‍ ഉന്നയിച്ചതോടെ കുഞ്ഞിനു ഡിഎന്‍എ ടെസ്റ്റ് നടത്താന്‍ തീരുമാനിക്കുകയായിരുന്നു.

യുവതി ഭയപ്പെട്ടു

യുവതി ഭയപ്പെട്ടു

ഡിഎന്‍എ ടെസ്റ്റ് ഫലം പുറത്തുവരുന്നതോടെ കള്ളി വെളിച്ചത്താവുമെന്ന് നമിത ഭയപ്പെട്ടു. ഇതേ തുടര്‍ന്നാണ് കുഞ്ഞിനെ വകവരുത്താന്‍ യുവതി തീരുമാനിച്ചത്.

ശ്വാസം മുട്ടിച്ചുകൊന്നു

ശ്വാസം മുട്ടിച്ചുകൊന്നു

മുലപ്പാല്‍ കൊടുക്കുമ്പോള്‍ മുഖത്തു തുണിയിട്ട് ശ്വാസം മുട്ടിച്ചാണ് നമിത കുഞ്ഞിനെ കൊലപ്പെടുത്തിയത്. പാല്‍ കുടിക്കുമ്പോള്‍ ശ്വാസതടസമുണ്ടായെന്നും ഇങ്ങനെയാണ് കുഞ്ഞ് മരിച്ചതെന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വരികയെന്നും യുവതി കരുതി.

ചോദ്യം ചെയ്തു

ചോദ്യം ചെയ്തു

അഞ്ചു ദിവസങ്ങള്‍ക്കു മുമ്പ് നാട്ടില്‍ തിരിച്ചെത്തിയ ഭര്‍ത്താവിന് കുഞ്ഞിന്റെ മരണത്തില്‍ സംശയം തോന്നി. കുഞ്ഞിന്റെ മൃതദേഹം പരിശോധിച്ചപ്പോള്‍ തന്നെ കൊലപാതകമാണെന്ന് പോലീസിനു സൂചന ലഭിച്ചിരുന്നു. നമിതയെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തതോടെയാണ് താനാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് അവര്‍ വെളിപ്പെടുത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+