കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെവിന്‍ വധത്തിനു പിന്നിലെ സൂത്രധാര അമ്മ രഹ്നയെന്ന് നീനു; രഹ്നയെ രക്ഷപ്പെടുത്താന്‍ പോലീസ് നീക്കം

  • By Desk
Google Oneindia Malayalam News

കോട്ടയം: ഏറെ കോളിളക്കമുണ്ടാക്കിയ കെവിന്‍ വധക്കേസില്‍ ആദ്യഘട്ടത്തിലെ പോലീസിനുണ്ടായ വീഴച്ച രൂക്ഷമായി വിര്‍ശിക്കപ്പെട്ടിരുന്നു. കെവിനെ തന്റെ സഹോദരനും സുഹൃത്തുക്കളും തട്ടിക്കൊണ്ടുപോയതിനെക്കുറിച്ച് നീനു പോലീസില്‍ പരാതിപ്പെട്ടിട്ടും കൃത്യമായ അന്വേഷണം നടന്നിരുന്നില്ല. കെവിനെ തട്ടിക്കൊണ്ടുപോയ പ്രതിക്ള്‍ക്ക് പോലീസ് കൂട്ട് നിന്നതിന്റെ തെളിവുകളും പുറത്ത് വന്നിരുന്നു.

ഇതേ തുടര്‍ന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാര്‍ നടപടി എടുക്കുകയും ചെയ്തു. ഇപ്പോഴിതാ കേസിന്റെ അന്വേഷണ ഘട്ടത്തിലും പോലീസിനെതിരെ പരാതി ഉയര്‍ന്നിരിക്കുന്നു. നീനുവിന്റെ അമ്മ രഹ്നക്ക് കൊലപാതകത്തില്‍ പങ്കുള്ളതായി നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ പോലീസ് ഇവരെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തയിരുന്നില്ല. ഇപ്പോള്‍ പോലീസിനെതിരെ വിമര്‍ശനവുമായി നീനു തന്നെ രംഗത്ത് എത്തിയിരിക്കുകായാണ്.

മുഖ്യസൂത്രധാര

മുഖ്യസൂത്രധാര

കെവിന്റെ കൊലപാതകത്തില്‍ നീനുവിന്റെ അച്ഛന്‍ ചാക്കോയും സഹോദരന്‍ ഷാനുവും സുഹൃത്തുക്കളുമാണ് ഇപ്പോള്‍ പ്രതിപ്പട്ടികയില്‍ ഉള്ളത്.എന്നാല്‍ കെവിന്‍ കൊലക്കേസിലെ മുഖ്യസൂത്രധാര നീനുവിന്റെ അമ്മ രഹ്നയാണ് എന്ന വിവരമാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. കെവിനൊപ്പം തട്ടിക്കൊണ്ട് പോകപ്പെട്ട ബന്ധുവായ അനീഷാണ് ഇക്കാര്യം ഇന്നലെ മാധ്യമങ്ങളോട്് വെളിപ്പെടുത്തിയത്.

അന്വേഷണം നടക്കണം

അന്വേഷണം നടക്കണം

നീനുവിന്റെ അമ്മ രഹ്നയുടെ പങ്കിനെക്കുറിച്ച് വിശദമായ അന്വേഷണം നടക്കണം. കെവിനെയും നീനുവിനേയും കൊലപ്പെടുത്തുമെന്ന് രഹ്ന പല തവണ ഭീഷണി മുഴക്കിയിട്ടുള്ളതാണ്. സഹോദരനും കേസിലെ പ്രതിയുമായ നിയാസിനൊപ്പം എത്തിയാണ് രഹ്ന കൊലപാത ഭീഷണി മുഴക്കിയതെന്നും അനീഷ് വെളിപ്പെടുത്തിയിരുന്നു കെവിനെ തട്ടിക്കൊണ്ട് പോയതിന് തലേ ദിവസം രഹ്ന മാന്നാനത്തെ വീട്ടിലെത്തിയാണ് ഭീഷണിപ്പെടുത്തിയതെന്നും അനീഷ് ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞു.

ഭീഷണിപ്പെടുത്തി

ഭീഷണിപ്പെടുത്തി

അനീഷിന്റെ വാദങ്ങള്‍ക്ക് ബലം നല്‍കുന്ന മൊഴിയാണ് നീനുവും പോലീസിന് നല്‍കിയിരുന്നത്. എന്നാല്‍ നീനുവിന്റെ മൊഴി പരിഗണിക്കാതെ പ്രതിപ്പടികയില്‍ നിന്ന് രഹ്നയെ ഒഴിവാക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. കൊല്ലപ്പെടുന്നതിന് തലേദിവസം രഹ്ന നേരിട്ടെത്തി കെവിനെ ഭീഷണിപ്പെടുത്തിയെന്ന നീനൂവിന്റെ മൊഴിയും പോലീസ് അവഗണിക്കുകായിരുന്നു.

നീനു പറയുന്നു

നീനു പറയുന്നു

കെവിനെ കൊന്നതും രഹ്നയുടെ കൃത്യമായ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണെന്ന് നീനു പറഞ്ഞു. കെവിന്‍ കൊല്ലപ്പെടുന്നതിന് തലേദിവസം, അതായത് മെയ് 26 നാണ് രഹ്ന ഫോണില്‍ വിളിച്ച് കെവിനെ ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തി. അനീഷ് പറഞ്ഞത് പോലെ നിയാസിനോടൊപ്പം രഹ്ന മന്നാനെത്തിയെന്നും നീനു പറയുന്നു.

പദ്ധതിയിട്ടു

പദ്ധതിയിട്ടു

കെവിന്‍ താമസിച്ചിരുന്ന സുഹൃത്ത് അനീഷിന്റെ വീട് കണ്ടെത്തുന്നത് രഹ്നയുടെ നേതൃത്വത്തിലായിരുന്നു. കെവിനെ തട്ടിക്കൊണ്ടു പോകാനും കൊലപ്പെടുത്തുാനും പദ്ധതിയിട്ടതും രഹ്നയുടെ അറിവോടെയാണെന്നാണ് നീനും ഇപ്പോഴും ഉറച്ച് വിശ്വസിക്കുന്നത്.

ശ്രമം

ശ്രമം

എന്നാല്‍ നീനുവിന്റേയോ സുഹൃത്ത് അനീഷീന്റേയെ മൊഴികളൊന്നും വിലക്കെടുക്കാതെ അന്വേഷണ സംഘം കേസില്‍ നിന്ന് രഹ്നയെ ഒഴിവാക്കാനുള്ള ശ്രമം ആണ് നടത്തുന്നത്. കെവിന്റെ സുഹൃത്തുക്കളുള്‍പ്പടേയുള്ള നിരവധി പേരെ പോലീസ് ചോദ്യം ചെയ്‌തെങ്കിലും രഹ്നയെ ഒരിക്കല്‍ പോലും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടില്ല.

ഫോണില്‍ സംസാരിച്ചു

ഫോണില്‍ സംസാരിച്ചു

കെവിനെ തട്ടിക്കൊണ്ടുപോയതിനു ശേഷം ചാക്കോയും രഹ്നയും ഒരുമിച്ചാണും വീടുവിട്ടിറങ്ങിയത്. പിന്നീട് ഒളിവില്‍ പോയ രഹ്നയെ പിടികൂടാന്‍ പോലീസ് ഒരുഘട്ടത്തിലും ശ്രമിച്ചില്ല. സഹോദരന്റെ കസ്റ്റഡിയില്‍ ഉണ്ടായിരുന്ന കെവിനുമായി ചാക്കോ ഫോണില്‍ സംസാരിച്ചിരുന്നു. ഈ സമയം രഹ്നയും ചാക്കോയുടെ കൂടെ ഉണ്ടായിരുന്നു.

പ്രതിയല്ല

പ്രതിയല്ല

ഒളിവില്‍ കഴിയെ രഹ്ന ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നു. ഹര്‍ജിയില്‍ സര്‍ക്കാറിന്റെ വിശദീകരണം കോടിതി ആവശ്യപ്പെട്ടു. രഹന ഇപ്പോള്‍ കേസില്‍ പ്രതിയല്ലെന്നാണ് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചത്. തുടര്‍ന്ന രഹ്ന നല്‍കിയ മുന്‍കൂര്‍ ജ്യാമാപേക്ഷ ഹൈക്കോടതി തീര്‍പ്പാക്കുകയായിരുന്നു. കേസില്‍ പ്രതിയല്ലെങ്കിലും ചോദ്യം ചെയ്യലിന് വേണ്ടി ഹാജരാവാനാണ് രഹ്നക്ക് .പോലീസ് നോട്ടീസ് അയച്ചെങ്കിലും ഇത് വരെ ചോദ്യം ചെയ്യലിന് ഹാജരായിട്ടില്ല.

English summary
mother master planned the murder says Neenu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X