കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കടയ്ക്കാവൂര്‍ പോക്സോ കേസ്; കുട്ടിയുടെ അമ്മയ്ക്ക് ജാമ്യം, പ്രത്യേക അന്വേഷണം സംഘം രൂപീകരിക്കണം

Google Oneindia Malayalam News

കൊച്ചി: കടയ്ക്കാവൂര്‍ പോക്സോ കേസില്‍ കുട്ടിയുടെ അമ്മയ്ക്ക് ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്നും പിതാവിന്‍റെ സമ്മര്‍ദത്തിലുമാണ് പതിനാല് വയസുകാരനായ മകന്‍ മൊഴി നല്‍കിയതെന്നുമായിരുന്നു അമ്മയുടെ വാദം. തിരുവനന്തപുരം പോക്‌സോ കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് പ്രതി ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്.

ആരോപിക്കപ്പെട്ട കുറ്റകൃത്യം വളരെ അതിശയിപ്പിക്കുന്നതും കേട്ടുകേള്‍വിയില്ലാത്തതുമാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു. അതുകൊണ്ട് തന്നെ സംഭവത്തില്‍ ആഴത്തിലുള്ള അന്വേഷണം വേണം. അതിനാല്‍ നിലവിലുള്ള സംഘത്തിന് പകരം പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കണം. അതൊരു വനിത ഐപിഎസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തില്‍ വേണമെന്നും കോടതി നിര്‍ദേശിച്ചു.

court-

കേസില്‍ വളരെ പെട്ടെന്ന് അന്വേഷണം പൂര്‍ത്തിയാക്കണം. കുട്ടിയുടെ ആരോഗ്യ സ്ഥിതി മെഡിക്കല്‍ ബോര്‍ഡിനെ വെച്ച് പരിശോധിക്കണം. അതുവരെ കുട്ടിയുടെ സംരക്ഷണം കൃത്യമായ കേന്ദ്രത്തിലേക്ക് മാറ്റണമെന്നും കോടതി വിധിയില്‍ വ്യക്തമാക്കി. അതേ സമയം. പ്രതിയുടെ മൊബൈൽ ഫോണിൽ നിന്ന് നിർണായക തെളിവുകൾ ലഭിച്ചിട്ടുണ്ടന്നതടക്കമുള്ള കാര്യം ചൂണ്ടിക്കാട്ടി പ്രതിക്ക് ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷന്‍ എതിര്‍ത്തു.

കെവി തോമസ് ഇടതിന് വേണ്ട; എറണാകുളത്ത് യുവ നേതാക്കളെ പരിഗണിക്കണമെന്ന് എംഎം ലോറന്‍സ്കെവി തോമസ് ഇടതിന് വേണ്ട; എറണാകുളത്ത് യുവ നേതാക്കളെ പരിഗണിക്കണമെന്ന് എംഎം ലോറന്‍സ്

ആലപ്പുഴയില്‍ തോമസ് ഐസക്കിനെ പൂട്ടണം; മുന്‍ ഇടത് എംപിയെ രംഗത്ത് ഇറക്കാന്‍ കോണ്‍ഗ്രസ്ആലപ്പുഴയില്‍ തോമസ് ഐസക്കിനെ പൂട്ടണം; മുന്‍ ഇടത് എംപിയെ രംഗത്ത് ഇറക്കാന്‍ കോണ്‍ഗ്രസ്

ഇടതില്‍ നേട്ടം കൊയ്യാന്‍ ജോസ്; 13 സീറ്റുകള്‍ ലഭിച്ചേക്കും; യുഡിഎഫില്‍ ജോസഫിന് 8 സീറ്റുകള്‍ മാത്രമെന്ന്ഇടതില്‍ നേട്ടം കൊയ്യാന്‍ ജോസ്; 13 സീറ്റുകള്‍ ലഭിച്ചേക്കും; യുഡിഎഫില്‍ ജോസഫിന് 8 സീറ്റുകള്‍ മാത്രമെന്ന്

Recommended Video

cmsvideo
Pinarayi vijayan government will continue for next five years says survey

English summary
mother of the child has been granted bail in the Kadakkavur poxo case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X