Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ അമ്മയാണ് താരം,വെറും താരമല്ല സൂപ്പര്‍താരം! സിനിമ തോല്‍ക്കും ഈ യഥാര്‍ത്ഥ സംഭവത്തിന് മുന്നില്‍

കായംകുളം: കണ്‍മുന്നില്‍ മക്കളെ ആരെങ്കിലും ആക്രമിച്ചാല്‍ ഏത് അമ്മമാര്‍ക്കാണ് സഹിയ്ക്കാനാവുക. ആക്രമിയ്ക്കുന്നത് സിംഹമാണെങ്കിലും ജീവന്‍ പണയം വച്ചും മക്കളെ രക്ഷിയ്ക്കാന്‍ അമ്മാര്‍ ശ്രമിയ്ക്കും.കായംകുളം പുല്‍പ്പള്ളിയില്‍ മകളെ കടിയ്ക്കാനെത്തിയ പട്ടിയില്‍ നിന്നും സാഹസികമായി രക്ഷപ്പെടുത്തിയ അമ്മ നാട്ടിലെ താരമായി. പോളിയോ ബാധിച്ച കൈയ്യുടെ തളര്‍ച്ചയൊന്നും വകവയ്ക്കാതെയാണ് പട്ടിയില്‍ നിന്നും അമ്മ മകളെ രക്ഷിച്ചത്. മകള്‍ക്ക് കടിയേല്‍ക്കാതിരുന്നപ്പോള്‍ അമ്മയുടെ മുഖം നായ കടിച്ച് കീറി.

കായംകുളം പുതുപ്പള്ളി പുതുപുരയ്ക്കല്‍ ഷൈലജയുടെ ഏഴ് വയസുകാരിയായ മകള്‍ അഖില കൃഷ്ണയെയാണ് പട്ടി കടിയ്ക്കാന്‍ ശ്രമിച്ചത്. രാവിവെ പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. അലക്കിയിട്ട തുണിയെടുക്കാന്‍ വീടിന് പുറത്തേയ്ക്കിറങ്ങിയ ഷൈലജയെയാണ് ആദ്യം പട്ടി ആക്രമിച്ചത്. ബഹളം കേട്ട് അഖില അമ്മയുടെ അടുത്തേയ്ക്ക് എത്തുകയായിരുന്നു. പട്ടി അഖിലയെ കടിയ്ക്കാന്‍ കുരച്ച് ചാടി.

Shilaja

മകളെ പട്ടി കടിയ്ക്കുമെന്ന് ഉറപ്പായതോടെ ഷൈലജ പട്ടിയുടെ കഴുത്തിന് കുത്തിപ്പിടിച്ചു. കുതറി കുഞ്ഞിന് നേരെ ചാടന്‍ ശ്രമിച്ച പട്ടിയുടെ ദേഹത്ത് കയറിയിരുന്നു ഷൈലജ പട്ടിയെ കീഴ്‌പ്പെടുത്താന്‍ ശ്രമിച്ചു. ഇതിനിടയില്‍ ഷൈലജയുടെ നെറ്റിയും പുരികവും പട്ടി കടിച്ച് കീറി. ഈ സമയത്തിനുള്ളില്‍ അഖില നാട്ടുകാരേയും അയല്‍ക്കാരേയും വിളിച്ച് കൂട്ടി. അരമണിയ്ക്കൂറോളം സമയമെടുത്താണ് പട്ടിയെ കൊന്നത്. പോളിയോ ബാധിച്ച വലതുകൈ കൊണ്ടാണ് ഷൈലജ ഈ ധീരത ചെയ്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+