പാസ്പോര്ട്ടില് അമ്മയുടെ പേരായാലും മതിയെന്ന് കോടതി
ദില്ലി: കുട്ടിയ്ക്ക് പാസ്പോര്‍ട്ട് എടുക്കുമ്പോള്‍ അച്ഛന്റെ പേരു വേണമെന്നു നിര്‍ബന്ധമില്ലെന്നും അമ്മയുടെ പേരു മതിയെന്നും ദില്ലി ഹൈക്കോടതി. ദില്ലി സ്വദേശിയായ യുവതി പിതാവിന്റെ പേരു നല്‍കാതെ മകള്‍ക്കു പാസ്പോര്‍ട്ട് അപേക്ഷ നല്‍കിയത് ദില്ലി റീജിണല്‍ പാസ്പോര്‍ട്ട് ഓഫീസര്‍ തള്ളിയിരുന്നു. പാസ്പോര്‍ട്ട് ഓഫീസറുടെ നടപടിക്കെതിരായ ഹര്‍ജിയിലാണ് പാസ്പോര്ട്ടില് അമ്മയുടെ പേരായാലും മതിയെന്നു ദില്ലി ഹൈക്കോടതി വിധിച്ചത്.
പാസ്പോര്ട്ടില് പിതാവിന്റെ പേരു വേണമെന്ന നിയമം നിഷ്ക്കര്‍ഷിക്കുന്നില്ലെന്നും സ്ത്രീക്കേ കുട്ടിയുടെ സ്വാഭാവിക രക്ഷിതാവെന്ന സ്ഥാനത്തിന് അര്ഹതയുളളൂവെന്നും ജസ്റ്റിസ് മന്മോഹന് പറഞ്ഞു. രാജ്യത്ത് ഏകരക്ഷിതാക്കള്‍ എണ്ണം വര്‍ദ്ധിക്കുന്നുണ്ടെന്നത് അംഗീകരിക്കേണ്ട ഒന്നാണ്. അവിവാഹിതകളായ അമ്മമാര്‍,ബലാത്സംഗത്തിന് ഇരയായവര്‍, ലൈംഗിക തൊഴിലാളികള്‍ ഭര്‍ത്താവ് ഉപേക്ഷിച്ചുപോയവര്‍, വിധവകള്‍ തുടങ്ങിയവരുടെ കാര്യത്തില്‍ പിതാവിന്റെ പേരുവേണമെന്ന് നിഷ്ക്കര്ഷിക്കാനാവില്ല.

അതുകൊണ്ട് തന്നെ പിതാവിന്റെ പേര് രേഖപ്പെടുത്താത്ത അപേക്ഷകള്‍ നിരസിക്കാപ്പെടുന്നത് ഒഴിവാക്കാന്‍ നടപടിയുണ്ടാകണമെന്നും കോടതി നിര്‍ദേശിച്ചു.പാസ്പോര്‍ട്ട് അപേക്ഷ നിരസിക്കപ്പെട്ട കുട്ടി 2005, 2011 വര്‍ഷങ്ങളില്‍ അച്ഛന്റെ പേരില്ലാതെയാണ് പാസ്പോര്‍ട്ട് ഉപയോഗിച്ചിരുന്നത്. അതുകൊണ്ടു തന്നെ പാസ്പോര്ട്ടില് അച്ഛന്‍െ പേരുവേണമെന്നതു നിയമപരമായ ആവശ്യമല്ലെന്നും കോടതി നിരീക്ഷിച്ചു. 1997 ല്‍ വിവാഹമോചനം നേടിയ മുതല്‍ കുട്ടിയെ താനാണ് വളര്‍ത്തുന്നതെന്നാണ് യുവതി കോടതിയില്‍ വ്യക്തമാക്കിയത്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications