കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാസ്‌പോര്‍ട്ടില്‍ അമ്മയുടെ പേരായാലും മതിയെന്ന് കോടതി

  • By Pratheeksha
Google Oneindia Malayalam News

ദില്ലി: കുട്ടിയ്ക്ക് പാസ്‌പോര്‍ട്ട് എടുക്കുമ്പോള്‍ അച്ഛന്റെ പേരു വേണമെന്നു നിര്‍ബന്ധമില്ലെന്നും അമ്മയുടെ പേരു മതിയെന്നും ദില്ലി ഹൈക്കോടതി. ദില്ലി സ്വദേശിയായ യുവതി പിതാവിന്റെ പേരു നല്‍കാതെ മകള്‍ക്കു പാസ്‌പോര്‍ട്ട് അപേക്ഷ നല്‍കിയത് ദില്ലി റീജിണല്‍ പാസ്‌പോര്‍ട്ട് ഓഫീസര്‍ തള്ളിയിരുന്നു. പാസ്‌പോര്‍ട്ട് ഓഫീസറുടെ നടപടിക്കെതിരായ ഹര്‍ജിയിലാണ് പാസ്‌പോര്‍ട്ടില്‍ അമ്മയുടെ പേരായാലും മതിയെന്നു ദില്ലി ഹൈക്കോടതി വിധിച്ചത്.

പാസ്‌പോര്‍ട്ടില്‍ പിതാവിന്റെ പേരു വേണമെന്ന നിയമം നിഷ്‌ക്കര്‍ഷിക്കുന്നില്ലെന്നും സ്ത്രീക്കേ കുട്ടിയുടെ സ്വാഭാവിക രക്ഷിതാവെന്ന സ്ഥാനത്തിന് അര്‍ഹതയുളളൂവെന്നും ജസ്റ്റിസ് മന്‍മോഹന്‍ പറഞ്ഞു. രാജ്യത്ത് ഏകരക്ഷിതാക്കള്‍ എണ്ണം വര്‍ദ്ധിക്കുന്നുണ്ടെന്നത് അംഗീകരിക്കേണ്ട ഒന്നാണ്. അവിവാഹിതകളായ അമ്മമാര്‍,ബലാത്സംഗത്തിന് ഇരയായവര്‍, ലൈംഗിക തൊഴിലാളികള്‍ ഭര്‍ത്താവ് ഉപേക്ഷിച്ചുപോയവര്‍, വിധവകള്‍ തുടങ്ങിയവരുടെ കാര്യത്തില്‍ പിതാവിന്റെ പേരുവേണമെന്ന് നിഷ്‌ക്കര്‍ഷിക്കാനാവില്ല.

passport-22-

അതുകൊണ്ട് തന്നെ പിതാവിന്റെ പേര് രേഖപ്പെടുത്താത്ത അപേക്ഷകള്‍ നിരസിക്കാപ്പെടുന്നത് ഒഴിവാക്കാന്‍ നടപടിയുണ്ടാകണമെന്നും കോടതി നിര്‍ദേശിച്ചു.പാസ്‌പോര്‍ട്ട് അപേക്ഷ നിരസിക്കപ്പെട്ട കുട്ടി 2005, 2011 വര്‍ഷങ്ങളില്‍ അച്ഛന്റെ പേരില്ലാതെയാണ് പാസ്‌പോര്‍ട്ട് ഉപയോഗിച്ചിരുന്നത്. അതുകൊണ്ടു തന്നെ പാസ്‌പോര്‍ട്ടില്‍ അച്ഛന്‍െ പേരുവേണമെന്നതു നിയമപരമായ ആവശ്യമല്ലെന്നും കോടതി നിരീക്ഷിച്ചു. 1997 ല്‍ വിവാഹമോചനം നേടിയ മുതല്‍ കുട്ടിയെ താനാണ് വളര്‍ത്തുന്നതെന്നാണ് യുവതി കോടതിയില്‍ വ്യക്തമാക്കിയത്.

English summary
Authorities cannot insist upon mentioning the name of one's biological father in passport as mother's name is sufficient in certain cases where she is a single parent, the Delhi High Court has said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X