കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീശിയടിച്ച കാറ്റില്‍ മേല്‍ക്കുരയോടൊപ്പം പറന്നുപോയ കുഞ്ഞിനെ അമ്മ അത്ഭുതകരമായി രക്ഷപ്പെടുത്തി

  • By Desk
Google Oneindia Malayalam News

കോവളം: കാലവര്‍ഷം ശക്തമായതോടെ കേരളത്തിലുടനീളം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് നിരവധി അപകടങ്ങളാണ്. മഴക്കെടുതിയില്‍ സംസ്ഥാനത്ത് ഇതുവരെ മരണം 11 ആയിരിക്കുകയാണ്. കഴിഞ്ഞ ദിവസം വിവിധ ജില്ലകളിലായി ഒമ്പത് പേര്‍ മരിക്കുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ചിലയിടങ്ങളില്‍ ഉരുള്‍പൊട്ടലുകളുണ്ടായി.

ഏക്കറുകണക്കിന് കൃഷികള്‍ നശിക്കുകയും നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ പറ്റുകയും ചെയ്തു. ബുധനാഴ്ച്ച വരെ സംസ്ഥാനത്ത് ശക്തമായ മഴ തുടരും എന്നാണ് കാലാവസ്ഥാ റിപ്പോര്‍ട്ട്. മഴയോടൊപ്പം ശക്തമായ കാറ്റ് വീശിയടിച്ചതാണ് അപകടങ്ങള്‍ കൂടാനിടയാക്കിയത്. മഴയോടൊപ്പം അപ്രതീക്ഷിതമായി വീശിയടിച്ച കാറ്റില്‍ നിന്ന് ഇന്നലെ തിരുവനന്തപുരത്ത് രണ്ട് മാസം പ്രായം മാത്രമുള്ള കുഞ്ഞ് രക്ഷപ്പെട്ടത് അത്ഭുതകരമായിട്ടായിരുന്നു.

മേല്‍ക്കൂരയോടൊപ്പം..

മേല്‍ക്കൂരയോടൊപ്പം..

മഴയോടൊപ്പം അപ്രതീക്ഷിതമായി വീശിയടിച്ച കാറ്റില്‍ വീടിന്റെ മേല്‍ക്കൂരയോടൊപ്പം പറന്നുപോയ പിഞ്ചുകുഞ്ഞിനെ അമ്മ അത്ഭുതകരമായി രക്ഷപ്പെടുത്തുകയായിരുന്നു. തിരുവനന്തപുരം വെങ്ങാനൂര്‍ സ്റ്റേഡിയത്തിന് സമീപം ഇന്നലെ വൈകുന്നേരത്തോടെ ആയിരുന്നു സംഭവം. ചരുവിളയില്‍ കുമാര്‍ ഷീബ ദമ്പതികളുടെ രണ്ടുമാസം പ്രായം ഉള്ള മകന്‍ വിനായകന്‍ ആണ് അമ്മയുടെ അവസോരിചതമായ ഇടപെടലിലൂടെ അത്ഭുതകരമായി രക്ഷപ്പെട്ടത്. ശനിയാഴ്ച്ച വൈകീട്ട് അഞ്ചോടെയായിരുന്നു സംഭവം

പറന്നുപോയ തൊട്ടില്‍

പറന്നുപോയ തൊട്ടില്‍

ഷീറ്റ് മേഞ്ഞ വീടിന്റെ മേല്‍ക്കൂരയില്‍ കെട്ടിയിരുന്ന തൊട്ടിലിലായിരുന്നു രണ്ട് മാസം പ്രായം മാത്രമുള്ള പിഞ്ചുകുഞ്ഞിനെ ഉറക്കി കിടത്തിയിരുന്നത്. അപ്രതീക്ഷമായി വീശിയടിച്ച കാറ്റില്‍ തൊട്ടിലില്‍ കിടത്തിയ കുട്ടിയോടൊപ്പം മേല്‍ക്കൂര പറന്നുപോവുകയായിരുന്നു. അമ്മ ഷീബയുടെ കണ്‍മുന്നിലായിരുന്നു സംഭവം. ഞെട്ടിത്തരിച്ചു പോയെങ്കിലും മനസാന്നിധ്യം കൈവിടാതെ പ്രവര്‍ത്തിച്ച അമ്മയുടെ അവസരോചിതമായ ഇടപെടലാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്.

തട്ടിനിന്നത് തെങ്ങില്‍

തട്ടിനിന്നത് തെങ്ങില്‍

കുഞ്ഞിനെ കിടത്തിയ തൊട്ടിലുമായി ശക്തമായ കാറ്റില്‍ പറന്നുപോയ മേല്‍ക്കൂര തങ്ങിനിന്നത് വീട്ടുമുറ്റത്തെ തെങ്ങിലായാരുന്നു. അമ്പരുന്നുപോയ ഷീബ ഉടന്‍തന്നെ ഏണിഉപയോഗിച്ച് തെങ്ങില്‍ തട്ടി നിന്ന ഷീറ്റില്‍ തൂങ്ങിക്കിടന്ന തൊട്ടിലില്‍ നിന്ന് കുഞ്ഞിനെ രക്ഷിക്കുയായിരുന്നു. കുട്ടിയെ ഉടന്‍ വിഴിഞ്ഞം ആശുപത്രിയില്‍ എത്തിച്ചു.

തുടരുന്ന മഴ

തുടരുന്ന മഴ

അതേസമയം സംസ്ഥാനത്ത് ശക്തമായ കാറ്റും മഴയും തുടരുകയാണ്. ഇന്ന് രണ്ടുപേര്‍കൂടി മരിച്ചതോടെ മഴക്കെടുതിയില്‍ സംസ്ഥാനത്ത് ഇതുവരെ മരിച്ചവരുടെ എണ്ണം 11 ആയി. ബുധനാഴ്ച്ച വരെ മഴുതുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. കനത്ത മഴയേ തുടര്‍ന്ന് ഇടുക്കിയില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചിരിക്കുയാണ്. മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്‌

English summary
Mother saves baby miraculously, who was carried away by the strong winds
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X