Get Updates
Get notified of breaking news, exclusive insights, and must-see stories!

സദാചാര ഗുണ്ടാ വിളയാട്ടം: നൃത്താധ്യാപികയെയും മകനെയും ഒരു സംഘം തടഞ്ഞു നിര്‍ത്തി ആക്രമിച്ചു

കോഴിക്കോട്: ചേവായൂരില്‍ നൃത്താധ്യാപികയെയും മകനെയും സദാചാര ഗുണ്ടകള്‍ വളഞ്ഞിട്ട് ആക്രമിച്ചു. ബൈക്കില്‍ പോയ ഇരുവരെയും കോഴിക്കോട് ചേവായൂരില്‍ വച്ച് ഒരു സംഘം ആക്രമിക്കുകയായിരുന്നു. കലാമണ്ഡലം ഷീബയ്ക്കും മകന്‍ ജിഷ്ണുവിനുമെതിരെയാണ് തിങ്കളാഴ്ച രാത്രി ആക്രമണമുണ്ടായത്. ഇതുമായി ബന്ധപ്പെട്ട് അഞ്ചുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ, കോഴിക്കോട് കോവൂര്‍ സ്വദേശിയായ നൃത്താധ്യാപിക കലാമണ്ഡലം ഷീബയും മകനും ക്ഷേത്രത്തിലെ നൃത്ത പരിപാടിക്ക് ശേഷം രാത്രി 12 മണിയോടെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. യാത്രാമധ്യേ ഇവര്‍ ഹോട്ടലില്‍ കയറി ഭക്ഷണം കഴിക്കുന്നതിനിടെ ഒരു സംഘം യുവാക്കള്‍ ഇവരെ ശല്യപ്പെടുത്തി.

crime

പിന്നീട് ഷീബയും മകനും ബൈക്കില്‍ കയറി പോകുമ്പോള്‍ ഇവര്‍ മൂന്നു ബൈക്കുകളിലായി പിന്തുടര്‍ന്നു. ബൈക്കുകള്‍ മുന്നിലിട്ട് തടസ്സപ്പെടുത്തി ഇരുവരെയും തള്ളി വീഴ്ത്തി മര്‍ദ്ദിക്കുകയായിരുന്നു. 20 മിനുറ്റോളം ഇരുവരെയും തടഞ്ഞുവച്ച് മര്‍ദ്ദിച്ചു. അമ്മയും മകനുമാണെന്ന് ഇവരോട് പറഞ്ഞിട്ടും ഗുണ്ടകള്‍ കേട്ടില്ല.

ഇതേ സമയം അതുവഴി വന്ന കാറിന്റെ വെളിച്ചം കണ്ടപ്പോഴാണ് സദാചാര ഗുണ്ടകള്‍ മടങ്ങിയത്. ഇവരുടെ ബൈക്കിന്റെ നമ്പറുകള്‍ കുറിച്ചെടുത്തിരുന്നു. ഇതുമായി ചേവായൂര്‍ പോലീസ് സ്‌റ്റേഷനിലെത്തി ഷീബയും മകനും പരാതി നല്‍കുകയായിരുന്നു. പിടിയിലായ അഞ്ചുപേര്‍ക്കെതിരെയും ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. ഒരാള്‍ ഒളിവിലാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+