Get Updates
Get notified of breaking news, exclusive insights, and must-see stories!

മകളെയും കൂട്ടി ജസീലയുടെ പെൺവാണിഭം! പ്രായപൂർത്തിയാകാത്ത പെൺകുട്ടി തന്നെ ഉമ്മയ്ക്ക് പണികൊടുത്തു!

പെൺകുട്ടിയുടെ അമ്മ ജസീലയും രണ്ടാച്ഛനും ചേർന്നാണ് പെൺവാണിഭ കേന്ദ്രം നടത്തിയിരുന്നത്.

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പെൺവാണിഭത്തിന് ഉപയോഗിച്ച കേസിൽ അമ്മ ഉൾപ്പെടെ അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടി നൽകിയ പരാതിയെ തുടർന്നാണ് പോലീസ് അഞ്ചുപേരെയും അറസ്റ്റ് ചെയ്തത്.

നെടുമങ്ങാട് സ്വദേശി ജസീല, തൊളിക്കോട് ചിറ്റിക്കോണം സ്വദേശി ഹാഷിം, ആര്യനാട് പറണ്ടോട് സ്വദേശി ഷാനവാസ്, വെമ്പായം സ്വദേശി ചിത്രരാജൻ, നെടുമങ്ങാട് സ്വദേശി നവാസ് എന്നിവരെയാണ് നെടുമങ്ങാട് സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ അമ്മ ജസീലയും രണ്ടാച്ഛനും ചേർന്നാണ് പെൺവാണിഭ കേന്ദ്രം നടത്തിയിരുന്നത്.

പരാതി...

പരാതി...

മാതാവിന്റെ നേതൃത്വത്തിലുള്ള പെൺവാണിഭ സംഘത്തിൽ അകപ്പെട്ട പെൺകുട്ടിയെ ഒട്ടേറെപേർ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന പരാതി.

പെൺകുട്ടി തന്നെ...

പെൺകുട്ടി തന്നെ...

പീഡനത്തിനിരയായ പെൺകുട്ടി തന്നെയാണ് വലിയമല പോലീസിൽ പരാതി നൽകിയിരുന്നത്. പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വലിയമല പോലീസാണ് ആദ്യം കേസ് രജിസ്റ്റർ ചെയ്തത്.

മഹിളാമന്ദിരത്തിൽ...

മഹിളാമന്ദിരത്തിൽ...

പരാതി നൽകിയ പെൺകുട്ടിയെ പിന്നീട് പൂജപ്പുര മഹിളാ മന്ദിരത്തിലേക്ക് മാറ്റിയിരുന്നു. ഇപ്പോഴും പൂജപ്പുര മഹിളാ മന്ദിരത്തിലാണ് പെൺകുട്ടി താമസിക്കുന്നത്.

മുങ്ങി...

മുങ്ങി...

പെൺകുട്ടി പോലീസിൽ പരാതി നൽകിയിതറിഞ്ഞതോടെ അമ്മ ജസീലയും രണ്ടാനച്ഛനും ഒളിവിൽ പോയിരുന്നു.

അന്വേഷണം...

അന്വേഷണം...

പെൺകുട്ടി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയ പോലീസ് കഴിഞ്ഞദിവസമാണ് ജസീല ഉൾപ്പെടെയുള്ള അഞ്ചുപേരെ അറസ്റ്റ് ചെയ്തത്.

അമ്മയും രണ്ടാനച്ഛനും...

അമ്മയും രണ്ടാനച്ഛനും...

പെൺകുട്ടിയുടെ അമ്മ ജസീലയും രണ്ടാനച്ഛനും ചേർന്നാണ് പെൺവാണിഭം നടത്തിയിരുന്നത്. പെൺവാണിഭ സംഘത്തിലെ മറ്റു മൂന്നു പേരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

നെടുമങ്ങാട് സിഐ...

നെടുമങ്ങാട് സിഐ...

ജില്ലാ പോലീസ് മേധാവി എ അശോക് കുമാറിന്റെ നിർദേശാനുസരണം നെടുമങ്ങാട് സിഐ എസ്എസ് സുരേഷ് കുമാർ, എസ്ഐ സോമൻ, സിപിഒമാരായ ഷാജി, രാജീവ്, ദീപു എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.

കോടതിയിൽ...

കോടതിയിൽ...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പെൺവാണിഭത്തിന് ഉപയോഗിച്ച അഞ്ചുപേരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+