• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'അവസാനത്തെ വറ്റും ഞങ്ങള്‍ക്ക് വിളമ്പിയിട്ട്, വിശന്നിരിക്കുന്ന അമ്മ'; ഈറനണിയിക്കുന്ന കുറിപ്പ്

ലോകമാതൃദിനത്തില്‍ അമ്മയെക്കുറിച്ച് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് പങ്കുവെച്ച കുറിപ്പ് സാമുഹ മാധ്യമങ്ങളില്‍ വൈറലാവുന്നു. അമ്മയായിരുന്നു എ​െൻറ ശക്​തി. അ​മ്മയെക്കുറിച്ച് പ​റ​യു​േ​മ്പാ​ൾ ആ​ദ്യം മ​ന​സ്സി​ൽ ക​യ​റി​വ​രു​ന്ന ഒ​ന്നു​ണ്ട്. ലോ​ക​ത്തെ എ​ല്ലാ അ​മ്മ​മാ​രും പ​റ​യു​ന്ന ഒ​രു വാ​ച​ക​ം. 'നീ ​ക​ഴി​ച്ചോ, ഇ​ന്ന്​ എ​ന്താ ഉ​ണ്ടാ​ക്കേ​ണ്ട​ത്, ക​ഴി​ക്കാ​തെ കി​ട​ന്ന്​ ഉ​റ​ങ്ങ​ല്ലേ' -എ​െ​ൻ​റ ജീ​വി​ത​ത്തി​ൽ ഇ​ത്​ ഏ​റ്റ​വും കൂ​ടു​ത​ൽ കേ​ട്ടി​ട്ടു​ള്ള​ത്​ ​അമ്മ​യി​ൽ​നി​ന്നാ​ണ്. ഞാ​നും ചേ​ട്ട​നും അ​പ്പ​ച്ച​നും ന​ന്നാ​യി ഭ​ക്ഷ​ണം ക​ഴി​ച്ചാൽ അതാ​യി​രു​ന്നു അ​മ്മ​യു​ടെ ഏ​റ്റ​വും വ​ലി​യ സ​ന്തോ​ഷമെന്നും റോഷന്‍ ആന്‍ഡ്രൂസ് ഫേസ്ബുക്കില്‍ കുറിക്കുന്നു.

അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ..

എ​െൻറ ശക്​തി

എ​െൻറ ശക്​തി

അമ്മയായിരുന്നു എ​െൻറ ശക്​തി. അ​മ്മയെക്കുറിച്ച് പ​റ​യു​േ​മ്പാ​ൾ ആ​ദ്യം മ​ന​സ്സി​ൽ ക​യ​റി​വ​രു​ന്ന ഒ​ന്നു​ണ്ട്. ലോ​ക​ത്തെ എ​ല്ലാ അ​മ്മ​മാ​രും പ​റ​യു​ന്ന ഒ​രു വാ​ച​ക​ം. ‘‘നീ ​ക​ഴി​ച്ചോ, ഇ​ന്ന്​ എ​ന്താ ഉ​ണ്ടാ​ക്കേ​ണ്ട​ത്, ക​ഴി​ക്കാ​തെ കി​ട​ന്ന്​ ഉ​റ​ങ്ങ​ല്ലേ'' -എ​െ​ൻ​റ ജീ​വി​ത​ത്തി​ൽ ഇ​ത്​ ഏ​റ്റ​വും കൂ​ടു​ത​ൽ കേ​ട്ടി​ട്ടു​ള്ള​ത്​ ​അമ്മ​യി​ൽ​നി​ന്നാ​ണ്. ഞാ​നും ചേ​ട്ട​നും അ​പ്പ​ച്ച​നും ന​ന്നാ​യി ഭ​ക്ഷ​ണം ക​ഴി​ച്ചാൽ അതാ​യി​രു​ന്നു അ​മ്മ​യു​ടെ ഏ​റ്റ​വും വ​ലി​യ സ​ന്തോ​ഷം.

പ്ര​ണ​യ​മാ​ണ്​ ഇ​രു​വ​രെ​യും ഒ​രു​മി​പ്പി​ച്ച​ത്

പ്ര​ണ​യ​മാ​ണ്​ ഇ​രു​വ​രെ​യും ഒ​രു​മി​പ്പി​ച്ച​ത്

സ്​​നേ​ഹം​കൊ​ണ്ട്​ ഞ​ങ്ങ​​ൾ​ക്കു​ ചു​റ്റും ക​രു​ത​ലൊ​രു​ക്കി​യി​രു​ന്നു എ​പ്പോ​ഴും അ​മ്മ. ജീ​വി​ത​ത്തി​ൽ പ​ല​ത​ര​ത്തി​ലു​ള്ള പ്ര​തി​സ​ന്ധി​ക​ളി​ലൂ​ടെ​യും ​പ്ര​ശ്​​ന​ങ്ങ​ളി​ലൂ​ടെ​യും ക​ട​ന്നു​പോ​യ കു​ടും​ബ​മാ​ണ്​ ഞ​ങ്ങ​ളുടേ​ത്. അ​മ്മ ജ​നി​ച്ച​തും വ​ള​ർ​ന്ന​തും അ​റി​യ​​പ്പെ​ടു​ന്ന കു​ടും​ബ​ത്തി​ലാ​യി​രു​ന്നു.ഏ​ഴു​ മ​ക്ക​ളി​ൽ മൂ​ത്ത മ​ക​ളാ​യി​രു​ന്നു ബേണിയെന്ന എ​െൻറ അ​മ്മ. അ​പ്പ​​ച്ചൻ ആന്‍ഡ്രൂസ്​. പ്ര​ണ​യ​മാ​ണ്​ ഇ​രു​വ​രെ​യും ഒ​രു​മി​പ്പി​ച്ച​ത്.

ഇ​വി​ടം സ്വ​ർ​ഗ​മാ​ണ്​

ഇ​വി​ടം സ്വ​ർ​ഗ​മാ​ണ്​

അ​മ്മ​ച്ചി​യു​ടെ കു​ടും​ബ​ത്തി​ന്​ സ​മാ​ന​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ​ത​ന്നെ​യാ​ണ്​ അ​പ്പ​ച്ച​നും വ​ള​ർ​ന്നു​വ​ന്ന​ത്. ആ​വ​ശ്യ​ത്തി​ന്​ സ്വ​ത്തും കൃ​ഷി​യു​മൊ​ക്കെ​യു​ണ്ടാ​യി​രു​ന്നു. പ​ക്ഷേ, അ​പ്പ​ച്ച​െ​ൻ​റ ബി​സി​ന​സും വ​ർ​ക്​​ഷോ​പ്പു​മൊ​ക്കെ മു​ട​ങ്ങു​ക​യും ന​ഷ്​​ട​മാ​വു​ക​യും ചെ​യ്​​തു. ‘ഇ​വി​ടം സ്വ​ർ​ഗ​മാ​ണ്​' സി​നി​മ​യി​ൽ ആ ​ജീ​വി​ത​മാ​ണ് പ​റ​യു​ന്ന​ത്. അ​പ്പ​ച്ച​െ​ൻ​റ ബി​സി​ന​സൊക്കെ ത​ക​ർ​ന്ന​തോ​ടെ ദാ​രി​ദ്ര്യ​ത്തി​െ​ൻ​റ നാ​ളു​ക​ളായിരുന്നു.

ത​ങ്ങി​നി​ൽ​ക്കു​ന്ന ഒ​രു ഓ​ർ​മ​യു​ണ്ട്

ത​ങ്ങി​നി​ൽ​ക്കു​ന്ന ഒ​രു ഓ​ർ​മ​യു​ണ്ട്

എ​െ​ൻ​റ മ​ന​സ്സി​ൽ എ​ന്നും ത​ങ്ങി​നി​ൽ​ക്കു​ന്ന ഒ​രു ഓ​ർ​മ​യു​ണ്ട്. വീ​ട്ടി​ലു​ണ്ടാ​യ തേ​ങ്ങ​യെല്ലാം അ​മ്മ സ്വ​രു​ക്കൂ​ട്ടി വി​ൽ​ക്കാ​ൻ കാ​ത്തി​രി​ക്കു​ന്നത്. പ​ണം കി​ട്ടി​യി​ട്ട്​ വേ​ണം അ​രി​യും സാ​ധ​ന​ങ്ങ​ളു​മൊ​ക്കെ വാ​ങ്ങാ​ൻ. ഞാ​നും ചേ​ട്ട​നും അ​ന്ന്​ പ​ഠി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന കാ​ല​മാ​ണ്. ജോ​ലി ചെ​യ്യാ​വു​ന്ന പ്രാ​യ​മാ​യി​ട്ടി​ല്ല. ദി​വ​സ​വും ഞ​ങ്ങ​ൾ ന​ല്ല​തു​പോ​ലെ എ​ക്​​സ​ർ​സൈ​സൊ​ക്കെ ചെ​യ്യും, അ​ത്​കൊ​ണ്ടു​ത​ന്നെ ന​ന്നാ​യി​ട്ട്​ ഭ​ക്ഷ​ണം ക​ഴി​ക്കു​ം. ഒ​രു ദി​വ​സം​ ഞാ​നും അ​പ്പ​ച്ച​നും ചേ​ട്ട​നും​ ചോ​റ്​ ക​ഴി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്​.

ഒരു മുറിവായി

ഒരു മുറിവായി

എ​നി​ക്ക്​ വീ​ണ്ടും ചോ​റ്​ വേ​ണം, അ​ക​ത്ത്​ ഞാ​ൻ ചെ​ന്നുനോ​ക്കു​േ​മ്പാ​ൾ ക​ലം കാ​ലി​യാ​ണ്. അ​വ​സാ​ന​ത്തെ വ​റ്റുപോ​ലും ഞ​ങ്ങ​ൾ​ക്ക്​ വി​ള​മ്പി​യി​ട്ട്, വി​ശ​ന്നി​രി​ക്കു​ക​യാ​ണ്​ അ​മ്മ. ഒ​രു​പാ​ട്​ വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞു. ദൈ​വം ഒ​രു​പാ​ട്​ അ​നു​ഗ്ര​ഹി​ച്ചു, കു​ഴ​പ്പ​മി​ല്ലാ​തെ ജീ​വി​ക്കാ​നു​ള്ള അ​വ​സ​ര​വും ന​ൽ​കി. പ​ക്ഷേ, ആ ​നി​മി​ഷം ​ മ​ന​സ്സി​ലു​ണ്ട്​ ഇ​പ്പോ​ഴും ഒരു മുറിവായി.

 ഏ​റ്റ​വും വ​ലി​യ നി​ധി

ഏ​റ്റ​വും വ​ലി​യ നി​ധി

ലോ​ക​ത്തി​ലെ ഏ​റ്റ​വും ഭാ​ഗ്യ​വാ​നാ​യ മ​നു​ഷ്യ​നാ​ണ്​ ഞാ​ൻ. കാ​ര​ണം, എ​നി​ക്ക്​ അ​പ്പ​ച്ഛ​നെയ​ും അ​മ്മ​ച്ചി​​യെയും അവർക്ക് സം​തൃ​പ്​​തി ന​ൽ​കു​ന്ന രീ​തി​യി​ൽ നോ​ക്കാ​ൻ സാ​ധി​ച്ചു. ചി​ല ബ​ന്ധു​ക്ക​ളൊക്കെ ചോ​ദി​ക്കാ​റു​ണ്ട്. അ​പ്പ​ച്ഛ​നും അ​മ്മ​ച്ചി​യും നി​ങ്ങ​ൾ​ക്ക്​ എ​ന്ത്​ നേ​ടി​ത്ത​ന്നു, സ്വ​ത്തു​ക്ക​ളോ ബാ​ങ്ക്​ ബാ​ല​ൻ​സോ ഒ​ന്നും ന​ൽ​കി​യി​ല്ല​ല്ലോ എ​ന്ന്​. അ​വ​ർ​ക്ക്​ ഞാ​ൻ ന​ൽ​കി​യ മ​റു​പ​ടി: എ​െ​ൻ​റ അ​ച്ഛ​നും അ​മ്മ​യും ഞ​ങ്ങ​ൾ​ക്കു​ത​ന്ന ഏ​റ്റ​വും വ​ലി​യ നി​ധി ഞ​ങ്ങ​ൾ​ക്ക്​ ന​ൽ​കി​യ ഫ്രീ​ഡ​മാ​ണ്. എ​ന്തും ചെ​യ്യാ​നു​ള്ള ഫ്രീ​ഡം.

എ​ന്താ​ണ്​ അ​വ​ർ ചെ​യ്യേ​ണ്ട​ത്

എ​ന്താ​ണ്​ അ​വ​ർ ചെ​യ്യേ​ണ്ട​ത്

വി​ദ്യാ​ഭ്യാ​സം ന​ൽ​കി, സ്​​നേ​ഹി​ച്ചു, ഞ​ങ്ങ​ളെ ന​ല്ല​തു​​പോ​ലെ നോ​ക്കി. ഇ​തി​ൽ കൂ​ടു​ത​ൽ എ​ന്താ​ണ്​ അ​വ​ർ ചെ​യ്യേ​ണ്ട​ത്. എ​ന്നെ സം​ബ​ന്ധി​ച്ച്​ അ​ച്ഛ​നും അ​മ്മ​യും എ​െ​ൻ​റ ജീ​വി​ത​ത്തി​െ​ൻ​റ ഏ​റ്റ​വും വ​ലി​യ ഭാ​ഗ്യമാ​ണ്​. ഞ​ങ്ങ​ളെ അ​മ്മ​ച്ചി ത​ല്ലി​യി​ട്ടി​ല്ല, അ​പൂ​ർ​വ​മാ​യി​ട്ടാ​ണെ​ങ്കി​ലും ത​ല്ലി​യി​ട്ടു​ള്ള​ത്​ ​വേ​ദ​നി​പ്പി​ക്കാ​തെ​യു​ള്ള ഒ​രു ത​ല്ല​ലു​ണ്ട​ല്ലോ, പേ​ടി​പ്പെ​ടു​ത്താ​നു​ള്ള ത​ല്ല​ൽ. അ​മ്മേ​ന്ന്​ വി​ളി​ച്ചി​ട്ട്, മു​തു​ക​ത്ത്​ ര​ണ്ട്​ ത​ട​വും ത​ട​വി​യി​ട്ട്​ ഒ​രു ഉ​മ്മ​യും കൊ​ടു​ത്താ​ൽ അ​മ്മേ​ടെ എ​ല്ലാ വി​ഷ​മ​വും മാ​റു​ം.

പാ​ച​കം ചെ​യ്യു​​മാ​യി​രു​ന്നു

പാ​ച​കം ചെ​യ്യു​​മാ​യി​രു​ന്നു

അ​മ്മ ന​ന്നാ​യി​ട്ട്​ പാ​ച​കം ചെ​യ്യു​​മാ​യി​രു​ന്നു. അ​മ്മ​യു​ടെ പാ​ച​ക​ത്തെ​പ്പ​റ്റി, സി​നി​മ​യി​ലെ സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​ക്കെ അ​റി​യാം. സ്​​നേ​ഹി​ത​നാ​യ ഒ​രു ന​ട​ൻ അ​മ്മ​യോ​ട് പാ​ച​ക​ത്തെ​ക്കു​റി​ച്ച്​ ഒ​രു പു​സ്​​ത​കം എ​ഴു​താ​ൻ വ​രെ പ​റ​ഞ്ഞി​ട്ടു​ണ്ട്, അ​മ്മ അ​തെ​ല്ലാം കേ​ട്ട്​ ചി​രി​ക്കും. അ​മ്മ എ​ന്നും ഒ​രു അ​നു​ഭ​വം​ത​ന്നെ​യാ​ണ്, ഓ​ർ​മ​യാ​ണ്. അ​ച്ഛ​െ​ൻ​റ മ​ര​ണ​വും ചേ​ട്ട​െ​ൻ​റ മ​ര​ണ​വും ഒ​രു​പ​ക്ഷേ, പ്ര​തീ​ക്ഷി​ച്ച​താ​യി​രു​ന്നു​വെ​ന്ന്​ പ​റ​യാം, ര​ണ്ടു​പേ​രും രോ​ഗ​ബാ​ധി​ത​രാ​യി​രു​ന്നു. അ​മ്മ​യു​ടെ അ​ങ്ങ​നെ​യാ​യി​രു​ന്നി​ല്ല. പെ​​ട്ടെ​ന്നൊ​രു പോ​ക്കാ​യി​രു​ന്നു. കാ​യം​കു​ളം കൊ​ച്ചു​ണ്ണി റി​ലീ​സാ​കു​ന്ന​തി​ന്​ ഒ​രു മാ​സം മു​മ്പാ​ണ്​ അ​മ്മ ഞ​ങ്ങ​ളെ വി​ട്ടുപോ​കു​ന്ന​ത്.

അ​മ്മ​യു​ടെ വി​ല

അ​മ്മ​യു​ടെ വി​ല

ജീ​വി​ത​ത്തി​െ​ല ഏ​റ്റ​വും സ​ങ്ക​ട​ക​ര​മാ​യ അ​നു​ഭ​വ​മാ​ണ്​ ഇ​ന്നും അ​ത്. അ​മ്മ​യി​ല്ലാ​ണ്ടാ​യ​പ്പോ​ഴാ​ണ്​ അ​മ്മ​യു​ടെ വി​ല എ​ന്താ​ണെ​ന്ന്​​ ഞാ​ൻ കൂ​ടു​ത​ൽ മ​ന​സ്സി​ലാ​ക്കു​ന്ന​ത്. അ​മ്മ​യു​ള്ള​പ്പോ​ഴും മ​ന​സ്സി​ലാ​ക്കി​യി​ട്ടു​ണ്ടെ​ങ്കി​ലും, അ​ത്​ ഇ​ല്ലാ​താ​കു​േ​മ്പാ​ഴാ​ണ്​ ന​മ്മ​ൾ ഏ​റ്റ​വും കൂ​ടു​ത​ൽ അ​റി​യു​ന്ന​ത്. എ​ല്ലാ ദി​വ​സ​വും പ​ള്ളി​യി​ൽ പോ​വു​ക​യും പ്രാ​ർ​ഥി​ക്കു​ക​യും ചെ​യ്യു​ന്ന ശീ​ല​മു​ണ്ടാ​യി​രു​ന്നു അ​മ്മ​ച്ചി​ക്ക്. അ​മ്മ​ച്ചി​യു​ടെ പ്രാ​ർ​ഥ​ന​യു​ടെ ഫ​ല​മാ​യി​രി​ക്കും, ജീ​വി​ത​ത്തി​ലെ നേ​ട്ട​ങ്ങ​ളും സ​ന്തോ​ഷ​ങ്ങ​ളും എ​ന്ന്​ വി​ശ്വ​സി​ക്കാ​നാ​ണ്​ എ​നി​ക്ക്​ ഇ​ഷ്​​ടം.

മ​നഃ​പൂ​ർ​വം ശ്ര​മി​ക്കാ​റു​ണ്ട്

മ​നഃ​പൂ​ർ​വം ശ്ര​മി​ക്കാ​റു​ണ്ട്

അ​മ്മ​യെ​െ​ൻ​റ ശ​ക്​​തി​ത​ന്നെ​യാ​യി​രു​ന്നു. എ​െ​ൻ​റ എ​ല്ലാ പ്ര​ശ്​​ന​ങ്ങ​ൾ​ക്കും പ്ര​യാ​സ​ങ്ങ​ൾ​ക്കും ആ​ശ്വാ​സം ല​ഭി​ക്കാ​ൻ അ​മ്മ​യു​ടെ അ​ടു​ത്ത്​ ഒ​രു അ​ഞ്ച്​ മി​നി​റ്റി​രു​ന്നാ​ൽ മ​തി​യാ​യി​രു​ന്നു. പലരും ഇ​ന്ന്​ സ്വ​ന്തം അ​ച്ഛ​നെ​യും അ​മ്മ​യെ​യും തി​രി​ഞ്ഞു​നോ​ക്കാ​തെ മ​റ്റു​പ​ല കാ​ര്യ​ങ്ങ​ൾ​ക്കു​വേ​ണ്ടി മാ​റു​​ന്ന​ത്​ കാ​ണു​േ​മ്പാ​ൾ വേ​ദ​ന​യാ​ണ്. ലോ​ക​ത്ത്​ എ​നി​ക്ക്​ ഏ​റ്റ​വും ശ​ത്രു​ത തോ​ന്നു​ന്ന വ്യ​ക്തി​ക​ൾ ആ​രാ​ന്ന്​ ചോ​ദി​ച്ചാ​ൽ അ​ച്ഛ​നെ​യും അ​മ്മ​യെ​യും നോ​ക്കാ​ത്ത​വ​രാ​ണ്. അ​വ​ർ എ​െ​ൻ​റ സു​ഹൃ​ദ്​​വ​ല​യ​ത്തി​ൽ ഉ​ൾ​പ്പെ​ടാ​തി​രി​ക്കാ​ൻ ഞാ​ൻ മ​നഃ​പൂ​ർ​വം ശ്ര​മി​ക്കാ​റു​ണ്ട്. കാ​ര​ണം, അ​പ്പ​ന​മ്മ​മാ​രാ​ണ്​ ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ നി​ധി​യെ​ന്ന്​ വി​ശ്വ​സി​ക്കു​ന്ന ആ​ളാ​ണ്​ ഞാ​ൻ.

അജിത് ജോഗി കോമയില്‍; നില ഗുരുതരം; ജീവന്‍ വെന്റിലേറ്ററിന്റെ സഹായത്തോടെ

സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കണം; പാസില്ലാതെ വരരുത്,വാളയാറില്‍ ഇന്നലെ എത്തിയവരെ കടത്തി വിടും

ബെംഗളൂരുവില്‍ നിന്ന് നാട്ടിലേക്ക് വന്ന മലയാളികളുടെ ബസ് അപകടത്തില്‍പ്പെട്ടു; 3 പേരുടെ നില ഗുരുതരം

English summary
mothers day; Rosshan Andrrews about his mother
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X