കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുട്ടി വാടക ഗര്‍ഭപാത്രത്തിലാണെങ്കിലും അമ്മയ്ക്ക് പ്രസവാവധി

  • By Gokul
Google Oneindia Malayalam News

കൊച്ചി: വാടക ഗര്‍ഭപാത്രത്തില്‍ ജനിച്ച കുഞ്ഞിനെ നോക്കാന്‍ പ്രസവാവധി നല്‍കില്ലെന്ന സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഹൈക്കോടതി വിധി. കേരള ലൈവ് സ്‌റ്റോക്ക് ഡെവലപ്പ്‌മെന്റ് ബോര്‍ഡ് ഉദ്യോഗസ്ഥയായ യുവതി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി നിര്‍ണായക വിധി പുറപ്പെടുവിച്ചത്. കേരള സംസ്ഥാനത്തെ സ്റ്റാഫ് റൂള്‍സ് ആന്‍ഡ് റെഗുലേഷന്‍സ് പ്രകാരം ഇത്തരമൊരു അവധി നല്‍കാനാകില്ലെന്നായിരുന്നു സര്‍ക്കാര്‍ വാദം.

എന്നാല്‍, ജനയിച്ചയുടന്‍ കുട്ടിയെ പരിചരിക്കേണ്ടത് അത്യാവശ്യമാണെന്നും ആയതിനാല്‍ പ്രസവാവധി നല്‍കണമെന്നും ഹൈക്കോടതി വിധിച്ചു. വിവാഹം കഴിഞ്ഞ് 20 വര്‍ഷത്തിനുശേഷവും കുഞ്ഞില്ലാതായതോടെയാണ് യുവതിയും ഭര്‍ത്താവും ഹൈദരാബാദിലെ ഒരു ആശുപത്രിയുടെ സഹായത്താല്‍ വാടക ഗര്‍ഭധാരണത്തിന് സന്നദ്ധമായത്.

baby

2014 ജൂണ്‍ 18ന് ഇവര്‍ക്ക് ആണ്‍കുഞ്ഞ് പിറന്നു. ജൂണ്‍ 19 മുതല്‍ അവധിവേണമെന്നു കാട്ടി യുവതി സര്‍ക്കാരിന് അപേക്ഷ നല്‍കിയെങ്കിലും സര്‍വീസ് ചട്ടപ്രകാരം അത്തരം ഒരു അവധി നല്‍കാനാകില്ലെന്ന് പറഞ്ഞ് നിരസിക്കുകയായിരുന്നു. ഇതോടെയാണ് യുവതി ഹൈക്കോടതിയെ സമീപിച്ചത്.

കുട്ടിയെ പരിചരിക്കാനായി കേന്ദ്രസര്‍ക്കാര്‍ പിതൃത്വ അവധി കൂടി നല്‍കുന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അമ്മയ്ക്കുപോലും അവധി നിഷേധിക്കുന്നത് സ്വാഭാവിക നീതിക്ക് നിരക്കാനാകാത്തതാണെന്ന് യുവതി വാദിച്ചു. വാടക ഗര്‍ഭപാത്രത്തിലാണെങ്കിലും കുഞ്ഞിനെ ജനിച്ചയുടന്‍ യഥാര്‍ഥ അമ്മയാണ് പരിചരിക്കേണ്ടതെന്നും അവര്‍ ചൂണ്ടിക്കാക്കി. ഈ വാദങ്ങള്‍ അംഗീകരിച്ചാണ് കോടതി അനുകൂല വിധി പ്രസ്താവിച്ചത്.

English summary
Kerala HC rules Mothers raising surrogate babies eligible for maternity leave
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X