കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിൽ വാഹനാപകടം വർധിക്കുന്നു? 80 ശതമാനവും ഡ്രൈവർമാരുടെ പിഴവ്, സംഭവിച്ചത് 1,87,869 അപകടങ്ങൾ!

Google Oneindia Malayalam News

തിരുവനന്തപുരം: മോട്ടോര്‍ വാഹന വകുപ്പ് നിയമങ്ങള്‍ ശക്തമായി നടപ്പാക്കിയിട്ടും പോലീസ്, റോഡ് അച്ചടക്കം പാലിച്ചിട്ടും റോഡപകടങ്ങള്‍ വര്‍ദ്ധിച്ച് വരുന്ന അവസ്ഥയാണ് കാണാൻ സാധിക്കുന്നത്. 1980-81 മുതലുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ റോഡപകടങ്ങള്‍ ക്രമമായി വര്‍ദ്ധിച്ചു വരുന്ന രീതിയാണുള്ളത്. 1980-81 ല്‍ 7064 ആയിരുന്നത് 1990-91 ല്‍ 20,900 ആയും 2000-01 ല്‍ 34,387 ആയും, 2010-11 ല്‍ 35,282 ആയും, 2015-16 ല്‍ 39,137 ആയും വര്‍ദ്ധിച്ചു. വലിയ സംസ്ഥാനങ്ങളായ ഉത്തര്‍പ്രദേശ്, ഗുജറാത്ത്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ കേരളത്തെ അപേക്ഷിച്ച് അപകടങ്ങള്‍ കുറവാണെന്നാണ് ചില റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

കേരളത്തിൽ വർധിച്ച് വരുന്ന വാഹനാപകടങ്ങൾക്ക് കാരണം ഡ്രൈവർമാരുടെ ശ്രദ്ധയാണെന്നാണ് ആരോപണം. വാഹനാപകടങ്ങളിൽ80 ശതമാനവും ഡ്രൈവർമാരുടെ പിഴവുകൊണ്ടെന്നാണ് റിപ്പോർട്ടുകൾ. 2015 മുതല്‍ 2019 വരെ സംസ്ഥാനത്തൊട്ടാകെ ഡ്രൈവര്‍മാരുടെ പിഴവ് മൂലം സംഭവിച്ചത് 1,87,869 അപകടങ്ങളാണ്. 20292 ജീവനുകളാണ് ഈ അപകടങ്ങളിൽ അപഹരിക്കപ്പെട്ടതെന്നും കണക്കുകൾ തെളിയിക്കുന്നു.

കഴിഞ്ഞ വർഷം 30784 അപകടങ്ങൾ

കഴിഞ്ഞ വർഷം 30784 അപകടങ്ങൾ


കഴിഞ്ഞ വര്‍ഷം മാത്രം കേരളത്തിലെ നിരുത്തുകളില്‍ നടന്നത് 30784 അപകടങ്ങളാണ്. 3375 ജീവനുകള്‍ പൊലിഞ്ഞപ്പോള്‍, 34509 പേര്‍ പരുക്കുകളോടെ രക്ഷപെട്ടു. കേരളത്തിലെ നിരത്തുകൾ എത്രത്തോളം സുരകഷിതമാണെന്ന് വ്യക്തമാക്കുന്നതാണ് ഈ കണക്കുകൾ‌. 2018 ല്‍ 40181 അപകടങ്ങളിലായി 4303 പേര്‍ കൊല്ലപ്പെടുകയും 45458 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

ഡ്രൈവർമാരുടെ പിഴവ്

ഡ്രൈവർമാരുടെ പിഴവ്


2015, 2016, 2017 വര്‍ഷങ്ങളിലും റോഡപകടങ്ങളുടെ കണക്കുകൾ വ്യത്യസ്തമയിരുന്നില്ല. 1,16,904 അപകടങ്ങളിലായി 12,614 പേര്‍ മരിച്ചു. ഈ അപകടങ്ങളില്‍ 1,30,514 പേര്‍ക്ക് പരുക്കേറ്റു. ഈ വർഷങ്ങളിലും എൺപത് ശതമാനം അപകടങ്ങൾക്കും കാരണമായത് ഡ്രൈവറുടെ അശ്രദ്ധ തന്നെയാണെന്നാണ് പുറത്തുവന്ന റിപ്പോർപ്പോർ‌ട്ടുകൾ.

ചെറു വാഹനങ്ങൾ

ചെറു വാഹനങ്ങൾ

ചെറുവാഹനങ്ങളാണ് കൂടുതലായും അപകടങ്ങളിൽ പെടുന്നത്. ബൈക്ക് അപകടങ്ങൾ 10088, കാർ 8279, ലോറി 1189 എന്നിവയ്ക്ക് താഴെയാണ് കണ്ടെയ്നറും ടൂറിസ്റ്റ് ബസുകളുമുള്ളത്. സംസ്ഥാനത്തെ ദേശീ പാതകളിൽ കഴിഞ്ഞ വർഷം 6725 അപകടങ്ങളും, സംസ്ഥാന പാതകളിൽ 5913 അപകടങ്ങളുമാണ് സംഭവിച്ചത്. ചെറു റോഡുകളിൽ കഴിഞ്ഞ വർഷം 18146 വാഹനാപകടങ്ങളുമാണ് ഉണ്ടായതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

വ്യത്യസ്ത കാലയളവുകളിൽ...

വ്യത്യസ്ത കാലയളവുകളിൽ...


റോഡപകടങ്ങള്‍ സംഭവിക്കുന്നത് വ്യത്യസ്ഥ കാലയളവുകളില്‍ വ്യത്യസ്ഥ രീതികളില്‍ ആയതിനാല്‍ പ്രത്യേകമായി ഒരു പ്രവണത മനസ്സിലാക്കാന്‍ കഴിയുകയില്ല. ട്രാഫിക് പോലീസ് റെക്കോര്‍ഡുകള്‍ അനുസരിച്ച്, ഡ്രൈവര്‍മാരുടെ അശ്രദ്ധ മൂലമാണ് മിക്കവാറും റോഡപകടങ്ങളും സംഭവിക്കുന്നത് മോട്ടോര്‍ വാഹനങ്ങള്‍ക്ക് പുറമെ റോഡ് ഡിസൈനിംഗിലുള്ള പോരായ്മ, റോഡുകളുടെ മോശപ്പെട്ട അവസ്ഥ, വഴിയാത്രക്കാരുടെ അശ്രദ്ധ എന്നീ വിവിധ കാരണങ്ങളാലാണ് അപകടങ്ങള്‍ സംഭവിക്കുന്നതെന്നാണ് റിപ്പോർട്ട്.

റോഡ് സുരക്ഷ മാനദണ്ഡങ്ങൾ

റോഡ് സുരക്ഷ മാനദണ്ഡങ്ങൾ


മികച്ച ആസൂത്രണവും കൂടുതല്‍ സുരക്ഷാ ബോധത്തോടെയുള്ള റോഡ് ശൃംഖലയുടെ ഡിസൈനിംഗിലൂടെ റോഡപകടങ്ങള്‍ കുറയ്ക്കുന്നതിനു സാധിക്കുമെന്നാണ് റിപ്പോർട്ട്. റോഡ് പശ്ചാത്തല സൗകര്യങ്ങളായ റോഡ് ഉപരിതലം, റോഡടയാളങ്ങള്‍, റോഡ് ഡിസൈന്‍ എന്നിവ പ്രധാന സുരക്ഷാ ഘടകങ്ങളാണ്. ചെലവു കുറഞ്ഞ രീതിയിലുള്ള പശ്ചാത്തല മെച്ചപ്പെടുത്തല്‍ പ്രവര്‍ത്തനങ്ങള്‍ റോഡപകടങ്ങളും, അവയുടെ തീവ്രതയും കുറയക്കുന്നതിനുപകരിക്കും. വെള്ളം ഒഴുകി പോകുന്നതിന് അനുയോജ്യമായ സൗകര്യങ്ങള്‍, റോഡടയാളങ്ങള്‍, തെരുവു വിളക്കുകള്‍, ആവശ്യമായ നടപ്പാതകള്‍ എന്നിവ റോഡു സുരക്ഷാ സംവിധാനം മെച്ചപ്പെടുത്തുന്ന ഘടകങ്ങളാണ്. ഇത് പിന്തുടർന്നാൽ സുരക്ഷ വർധിപ്പിക്കാനാകുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

English summary
Motor vehicle accidents in Kerala increasing?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X