ഹെല്‍മറ്റ് ധരിച്ചില്ല, പിഴയടയ്ക്കാന്‍ വിദ്യാര്‍ത്ഥിനി കമ്മല്‍ പണയം വെച്ചു
കൊല്ലം: ഹെല്‍മറ്റ് ധരിക്കാതെ റോഡിലിറങ്ങുന്ന ആളുകള്‍ ശ്രദ്ധിക്കുക. ഇപ്പോള്‍ 100, 200 രൂപ കൊണ്ട് പോലീസിനെ ഒതുക്കാമെന്ന് വിചാരിക്കണ്ട. പിഴ അടയ്ക്കാന്‍ സ്വര്‍ണ്ണം വരെ വില്‍ക്കേണ്ടി വരും. മോട്ടോര്‍ വാഹന വകുപ്പ് പരിശോധന ശക്തമാക്കിയിരിക്കുകയാണ്. ലൈസന്‍സും ആര്‍സി ബുക്കും എടുക്കാന്‍ മറന്ന വിദ്യാര്‍ത്ഥിനിക്ക് മോട്ടോര്‍ വാഹന വകുപ്പ് 2000 രൂപയാണ് പിഴ ചുമത്തിയത്.
വാഹനപരിശോധനയ്ക്കിടെ പത്തുവയസ്സുകാരിക്ക് നേരിടേണ്ടി വന്ന ചൂരല്‍ പ്രയോഗത്തിനു പിന്നാലെയാണ് കൊല്ലത്ത് ഇങ്ങനെയൊരു സംഭവം നടക്കുന്നത്. പിഴ അടയ്ക്കാന്‍ കൈയ്യില്‍ പണം ഇല്ലാത്ത വിദ്യാര്‍ത്ഥിനി ചെയ്തതോ സ്വന്തം കമ്മല്‍ ഊരി പണയം വെച്ചു. സംഭവം നടക്കുന്നത് കൊല്ലം കരിക്കോട് ഭാഗത്താണ്.

പെണ്‍കുട്ടി ഹെല്‍മറ്റ് ധരിക്കാതെ പോകുന്ന കണ്ടപ്പോഴാണ് അധികൃതര്‍ പിടിച്ചത്. ലൈസന്‍സ് ചോദിച്ചപ്പോള്‍ എടുക്കാന്‍ മറന്നുവെന്ന് പറഞ്ഞു. ആര്‍സി ബുക്ക് ചോദിച്ചപ്പോള്‍ അതും ഇല്ല. പിന്നീട് ഉദ്യോഗസ്ഥര്‍ കണ്ണും പൂട്ടി ഒരു തുക അങ്ങ് പറഞ്ഞു. കേട്ട പെണ്‍കുട്ടിയും ഒന്നു ഞെട്ടി.
എന്തു ചെയ്യണമെന്നറിയാതെ നിന്ന പെണ്‍കുട്ടി കമ്മല്‍ പണയം വെച്ച് പിഴ അടയ്ക്കുകയായിരുന്നു. ലൈസന്‍സും ആര്‍സി ബുക്കും ഇല്ലാത്തതിന് 1500 രൂപയും ഹെല്‍മറ്റ് ധരിക്കാത്തതിന് 500 രൂപയുമാണ് ഇടാക്കിയത്.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications