കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഈ ടൂറിസ്റ്റ് ബസുകള്‍ പെട്ടെന്ന് വെള്ളയടിക്കേണ്ട..!; ഇളവ് അനുവദിച്ച് എംവിഡി

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകള്‍ക്ക് ഏകീകൃത നിറമാക്കാനുള്ള നിര്‍ദേശത്തില്‍ താല്‍ക്കാലിക ഇളവ് അനുവദിച്ച് മോട്ടോര്‍ വാഹന വകുപ്പ് ( എം വി ഡി ). ഈ വര്‍ഷം ജൂണ്‍ ഒന്നിന് ശേഷം ടെസ്റ്റ് കഴിഞ്ഞ ടൂറിസ്റ്റ് ബസുകളുടെ നിറം അടുത്ത ടെസ്റ്റിന് വെള്ളയാക്കിയാല്‍ മതി എന്ന് എം വിഡി അറിയിച്ചു.

ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ എസ്. ശ്രീജിത്ത് ഇത് സംബന്ധിച്ച ഉത്തരവിറക്കിയിട്ടുണ്ട്. എന്നാല്‍, ഉടന്‍ തന്നെ ടെസ്റ്റുള്ള ബസുകള്‍ വെള്ളയാക്കണം എന്ന നിര്‍ദേശത്തില്‍ മാറ്റമൊന്നുമില്ല. നേരത്തെ എത്രയും പെട്ടെന്ന് എല്ലാ ബസുകളും നിറം മാറ്റി വെള്ളയാക്കണം എന്ന് നിര്‍ദേശമുണ്ടായിരുന്നു. വടക്കാഞ്ചേരി അപകടത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഇത്.

1

എന്നാല്‍ പെട്ടെന്ന് നിറം മാറ്റാനുള്ള തീരുമാനം നടപ്പാക്കുന്നതിലെ പ്രയാസം ചൂണ്ടിക്കാട്ടി ബസ്സുടമകള്‍ സമര്‍പ്പിച്ച പരാതിയും അധിക സാമ്പത്തിക ബാധ്യതയും പരിഗണിച്ചാണ് നടപടി എം വി ഡി ഇതിന് താല്‍ക്കാലിക ഇളവ് അനുവദിച്ചിരിക്കുന്നത്. അതേസമയം ടൂറിസ്റ്റ് വാഹനങ്ങളുടെ പരിശോധനയ്ക്കായി പുതുതായി 31 നിര്‍ദേശങ്ങള്‍ മോട്ടോര്‍ വാഹന വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.

ചരിത്രമാകും ഈ പോരാട്ടവീര്യം; തോല്‍വിയിലും തലയുയര്‍ത്തി തരൂര്‍ചരിത്രമാകും ഈ പോരാട്ടവീര്യം; തോല്‍വിയിലും തലയുയര്‍ത്തി തരൂര്‍

2

ഈ നിര്‍ദേശങ്ങളില്‍ ഏതെങ്കിലും ഒരു നിര്‍ദേശം ലംഘിച്ച് ഓടുന്ന ബസുകളുടെ പെര്‍മിറ്റ് റദ്ദാക്കുന്നത് അടക്കമുള്ളതാണ് പുതിയ നിര്‍ദേശങ്ങള്‍. വാഹനത്തിന്റെ ഫിറ്റ്‌നസും റദ്ദാക്കിയേക്കാം. വേഗപ്പൂട്ട് വേര്‍പ്പെടുത്തി ഓടുക, അനുവദനീയമായതില്‍ കൂടുതല്‍ വേഗം സെറ്റ് ചെയ്യുക എന്നിവയെല്ലാം പരിശോധനക്കുള്ള നിര്‍ദേശങ്ങളില്‍പ്പെടും.

കെട്ടിപ്പിടിത്തം സി.ബി.എസ്.ഇയിലും കോളെജിലും എത്തി, ഇതാണോ സമത്വം?; വിമര്‍ശനവുമായി വെള്ളാപ്പള്ളികെട്ടിപ്പിടിത്തം സി.ബി.എസ്.ഇയിലും കോളെജിലും എത്തി, ഇതാണോ സമത്വം?; വിമര്‍ശനവുമായി വെള്ളാപ്പള്ളി

3

എയര്‍ ഹോണുകള്‍ ഘടിപ്പിക്കുക, ഉയര്‍ന്ന ശബ്ദത്തിലുള്ള മ്യൂസിക് സിസ്റ്റം, വീഡിയോ, വാഹനത്തിലെ ജി പി എസ് പ്രവര്‍ത്തിക്കാതിരിക്കുക, പ്രത്യേക എന്‍ജിന്‍ ഘടിപ്പിച്ച എ സി സംവിധാനമുള്ള ബസുകള്‍, എമര്‍ജന്‍സി വാതിലിനു തടസം സൃഷ്ടിക്കല്‍ എന്നിവ ഉള്‍പ്പെടെയുള്ള നിയമലംഘനങ്ങള്‍ നടപടിക്ക് വിധേയമാക്കാനാണ് നിര്‍ദേശം.

ഷിന്‍ഡെക്കും ഫഡ്‌നാവിസിനുമൊപ്പം ഡിന്നര്‍, ഫഡ്‌നാവിസിന്റെ സുഹൃത്തിന് പിന്തുണ; പവാര്‍ എങ്ങോട്ട്?ഷിന്‍ഡെക്കും ഫഡ്‌നാവിസിനുമൊപ്പം ഡിന്നര്‍, ഫഡ്‌നാവിസിന്റെ സുഹൃത്തിന് പിന്തുണ; പവാര്‍ എങ്ങോട്ട്?

4

പരിശോധനയില്‍ അലംഭാവം കാണിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേയും നടപടിയുണ്ടാകും. മറ്റ് സ്ഥലങ്ങളില്‍ നിന്ന് വാഹനം പരിശോധിച്ച് നിയമലംഘനം കണ്ടെത്തിയാല്‍ ആദ്യം പരിശോധിച്ച് നടപടി എടുക്കാത്തവര്‍ കുടുങ്ങും. കൂടാതെ നിയമലംഘകര്‍ ഇനി മുതല്‍ വന്‍തുക പിഴയായി നല്‍കേണ്ടി വരുന്ന രീതിയിലാണു നിര്‍ദേശങ്ങള്‍ പരിഷ്‌കരിച്ചിരിക്കുന്നത്.

5

നേരത്തേ, എം വി ഡി ഉദ്യോഗസ്ഥരുടെ തീരുമാനത്തിന് അനുസരിച്ചായിരുന്നു പിഴ നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഇനി മുതല്‍ നിയമലംഘനത്തിന്റെ പട്ടിക തയ്യാറാക്കി ഉദ്യോഗസ്ഥര്‍ അതത് ഓഫീസുകളില്‍ ഹാജരാക്കേണ്ടി വരും. മേലുദ്യോഗസ്ഥര്‍ കൂടി നിയമലംഘനങ്ങള്‍ അറിയുന്നതിന് വേണ്ടിയാണ് ഈ പ്രവൃത്തി. ഇത് വഴി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ നടപടി എടുക്കാതിരിക്കുന്നത് തടയാനും കഴിയും എന്നാണ് എം വി ഡിയുടെ കണക്കുകൂട്ടല്‍.

6

നേരത്തെ വടക്കാഞ്ചേരി അപകടത്തിന്റെ പശ്ചാത്തലത്തില്‍ ഹൈക്കോടതി സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ടൂറിസ്റ്റ് ബസുകള്‍ക്ക് ഏകീകൃത നിറം വേണമെന്ന് നിര്‍ദേശിച്ചത്. ഇത് പെട്ടെന്ന് തന്നെ നടപ്പിലാക്കണം എന്നും കോടതി പറഞ്ഞിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ കടുത്ത നടപടികളുമായി സര്‍ക്കാരും രംഗത്തെത്തിയിരുന്നു.

7

ഇതിന് പിന്നാലെയാണ് നിറം മാറ്റാന്‍ സാവകാശം തേടി ടൂറിസ്റ്റ് ബസ് ഉടമകളുടെ സംഘടനകള്‍ സര്‍ക്കാരിനെ സമീപിച്ചത്. ഒറ്റ ദിവസം കൊണ്ട് നിറം മാറ്റുക അപ്രായോഗികമാണ് എന്ന് സംഘടനാ നേതാക്കള്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചിരുന്നു. അതേസമയം നിറം മാറ്റുന്നതിന് എതിര്‍പ്പില്ല എന്നും ബസുടമകള്‍ പറഞ്ഞിരുന്നു.

8

ഒരു ബസ് നിറം മാറ്റാന്‍ കുറഞ്ഞത് മൂന്നാഴ്ച വേണമെന്നും ഇതിന് 1.20 ലക്ഷം രൂപ ചെലവ് വരും എന്നുമാണ് ബസ് ഉടമകളുടെ സംഘടനകള്‍ പറയുന്നത്. അതിനാല്‍ ഏകീകൃത നിറത്തിലേക്ക് മാറാന്‍ മൂന്ന് മാസത്തെ സാവകാശമെങ്കിലും വേണമെന്നാണ് സംഘടനകള്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നത്.

English summary
Motor Vehicle Department allow time to change tourist bus's colour into white
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X