സീറ്റ് ബെൽറ്റും ക്യാമറയും നിർബന്ധമല്ല, ഹെവി വാഹനങ്ങൾക്കുള്ള ഉത്തരവിൽ മാറ്റം വരുത്തി ഗതാഗത വകുപ്പ്
ബസ് ഉൾപ്പെടെയുള്ള ഹെവി വെഹിൾക്കിൾസിൽ നവംബർ ഒന്ന് മുതൽ സിറ്റ് ബെൽറ്റും ക്യാമറയും നിർബന്ധമാക്കിയ നിലപാട് തിരുത്തി ഗാതാ ഗതവകുപ്പ്. നവംബർ ഒന്നിന് ശേഷം ഫിറ്റ്നസിന് ഹാജരാക്കുന്ന വാഹനങ്ങൾക്കായാണ് നിബന്ധനയെന്ന് ഗതാഗതവകുപ്പ് പുതിയ ഉത്തരവിറക്കി. എന്നാൽ കെഎസ്ആർടിസിയിൽ സീറ്റ് ബെൽറ്റും ക്യാമറയും ഉറപ്പാക്കാൻ കഴിയാത്തതാണ് പിന്നോട്ടുപോക്കിന് കാരണമെന്നും വിലയിരുത്തലുണ്ട്.
എല്ലാ ഹെവി വാഹനങ്ങളുടെയും ഡ്രൈവർക്കും മുൻ സീറ്റിൽ യാത്ര ചെയ്യുന്നവർക്കും നവംബർ ഒന്ന് മുതൽ സീറ്റ് ബെൽറ്റ് നിർബന്ധമാണെന്നായിരുന്നു ആദ്യത്തെ ഉത്തരവ്. കെഎസ്ആർടിസിയെയും സ്വകാര്യ ബസുകളെയും ഇതിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ പുതിയ ഉത്തരവ് പ്രകാരം ഈ ഉത്തരവ് നാളെ മുതൽ പ്രാബല്യത്തിലാവുകായണ്. അതായത് നാളെ മുതൽ ഫിറ്റ്നസിന് ഹാജരാകുന്ന ഹെവി വാഹനങ്ങൾ സീറ്റ് ബെൽറ്റും ക്യാമറും ഉറപ്പാക്കണം. എങ്കിലേ ഫിറ്റ്നസ് സർട്ടിഫിക്കേറ്റ് ലഭ്യമാക്കു. ഡീസൽ ഓട്ടോറിക്ഷകൾ ഹരിത ഇന്ധനങ്ങളിലേക്ക് മാറാനുള്ള കാലപരിധി 22 വർഷമായി ദീർഘിപ്പിക്കാനും ഗതാഗതവകുപ്പ് ഉത്തരവിട്ടിരുന്നു.

ശമ്പള പ്രശനം ഉൾപ്പെടെ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കെഎസ്ആർടിസി മാനേജ്മെന്റിന് ഇതൊരു അടിയാകും. പെട്ടന്നുള്ള ഈ മാറ്റത്തിന് തുക ഉടൻ കണ്ടെത്താനാവില്ലെന്ന് ഗതാഗത വകുപ്പിനെ അറിയിച്ചതായാണ് സൂചന. കൂടാതെ എല്ലാ ഹെവിവാഹനങ്ങളിലും ക്യാമറയും സീറ്റ് ബെൽറ്റും ഉറപ്പാക്കാൻ കുറേക്കൂടി സമയം വേണമെന്നും ആവശ്യമുയരുന്നുണ്ട്.












Click it and Unblock the Notifications