• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

നാടകവണ്ടിയുടെ ബോർഡിന് 24,000 രൂപ പിഴ! 'ഇതൊരുമാതിരി വല്ലാത്തൊരു കിനാശ്ശേരിയായിപ്പോയി'

ആലുവ: മോട്ടോര്‍ വാഹന വകുപ്പ് അടുത്തിടെ വാഹനപരിശോധനകള്‍ കര്‍ശനമാക്കിയിരിക്കുകയാണ്. ഉദ്യോഗസ്ഥരുടെ നടപടികള്‍ പലപ്പോഴും കയ്യടി നേടാറുമുണ്ട്. എന്നാല്‍ നാടക വണ്ടിയിലെ ബോര്‍ഡിന് നീളം കൂടിയെന്ന പേരില്‍ വന്‍ തുക പിഴ ചുമത്തിയതിന് മോട്ടോര്‍ വാഹന വകുപ്പിന് നേര്‍ക്ക് വിമര്‍ശനം ശക്തമാവുകയാണ്.

ആലുവ അശ്വതി തീയറ്റേഴ്‌സിന്റെ നാടക വണ്ടിക്കാണ് വന്‍ തുക പിഴ ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് വനിതാ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലുളള സംഘം നാടക വണ്ടി പിടികൂടിയത്. സിനിമാ രംഗത്ത് നിന്നടക്കം നിരവധി പേര്‍ നടപടിയെ കുറ്റപ്പെടുത്തി രംഗത്ത് വന്നിട്ടുണ്ട്.

പിഴ 24,000 രൂപ

പിഴ 24,000 രൂപ

നാടകവണ്ടിയില്‍ വെച്ച ബോര്‍ഡിന്റെ പേരില്‍ മോട്ടോര്‍ വാഹന വകുപ്പ് ചുമത്തിയിരിക്കുന്ന പിഴ 24,000 രൂപയാണ്. ബോര്‍ഡിന്റെ നീളം അളന്ന് നോക്കിയതിന് ശേഷമാണ് പിഴ ചുമത്തിയിരിക്കുന്നത്. ഈ സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് പ്രതിഷേധം ഉയരുന്നത്. പാവപ്പെട്ട നാടകക്കാരുടെ വയറ്റത്തടിക്കുന്ന പണിയാണ് വകുപ്പിന്റെത് എന്നാണ് വിമര്‍ശനം ഉയരുന്നത്.

വൻ പ്രതിഷേധം

വൻ പ്രതിഷേധം

നാടക പ്രവർത്തകരും ഹരീഷ് പേരടിയും ഡോക്ടർ ബിജുവും അടക്കമുളള സിനിമാക്കാരും മോട്ടോർ വാഹന വകുപ്പിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം: നമുക്ക് ഈ സഹോദരിയെ കഥാപാത്രമാക്കി സത്യസന്ധമായി നിയമം നടപ്പാക്കുന്ന നായികയാക്കി ഒരു സിനിമയെടുക്കാം.. ഏതെങ്കിലും സൂപ്പർ നായികമാരെ കൊണ്ട് അഭിനയിപ്പിക്കാം.. എന്നിട്ട് ഇവർക്ക് കേരളം മുഴുവൻ സ്വീകരണം കൊടുക്കാം.

കേരളമുണ്ടായത് അങ്ങനെയാണ്

കേരളമുണ്ടായത് അങ്ങനെയാണ്

കാരണം നാടകവണ്ടിയുടെ ബോർഡ് വീണ് ആയിരകണക്കിന് ആളുകൾ മരിച്ച നാടല്ലെ കേരളം.. അതിനാൽ ഇതിന്റെ വീഡിയോയിൽ കാണുന്ന നിസ്സഹായരായ നാടകക്കാരെ വില്ലൻമാരാക്കി സമൂഹ മാദ്ധ്യമങ്ങളിലൂടെ തെറി പറയാം. പ്രിയപ്പെട്ട സഹോദരി ഇങ്ങിനെ ആയിരകണക്കിന് നാടക കലാകാരൻമാർ കേരളം മുഴുവൻ നാടകബോർഡുവെച്ച് തലങ്ങും വിലങ്ങും ഓടിയിട്ടാണ് ഇന്ന് നിങ്ങൾ കാണുന്ന കേരളമുണ്ടായത്..

ഇതിനെതിരെ പ്രതികരിച്ചില്ലെങ്കിൽ..

ഇതിനെതിരെ പ്രതികരിച്ചില്ലെങ്കിൽ..

ഒരു നാടകം കളിച്ചാൽ 500 രൂപ തികച്ച് കിട്ടാത്ത നാടക കലാകാരൻമാരും 5000 രൂപ പോലും ബാക്കിയുണ്ടാവാത്ത നാടകസമതിയുടെ നടത്തിപ്പുകാരനും 24000/- രൂപ കൊടുത്ത തെരുവിൽ അപമാനിക്കപ്പെടുമ്പോൾ നമ്മൾ ഇത്രനാളായി ഉണ്ടാക്കിയെടുത്ത സാംസ്കാരിക കേരളമാണ് ലോകത്തിന്റെ മുന്നിൽ നാണം കെടുന്നത്. വിഡിയോ എടുത്ത ആ സഹോദരന്റെ ഡയലോഗ് ഒരിക്കൽ കൂടി ആവർത്തിക്കുന്നു. "ഇതിനെതിരെ പ്രതികരിച്ചില്ലെങ്കിൽ നമ്മളെന്തിനാണ് ഈ പണിയുമായി നടക്കുന്നത്?"

ഇത് അൽപത്തരം

ഇത് അൽപത്തരം

സംവിധായകൻ എംഎ നിഷാദിന്റെ പ്രതികരണം ഇങ്ങനെയാണ്: ''നാടകമേ ഉലകം''

നാടകം ആസുര കലയല്ല. ദൈവീക കലയാണ്. നാടകക്കാരുടെ വണ്ടിക്ക് ഫൈൻ ചുമത്തി ആളാകാൻ കാണിക്കുന്ന ഈ പൊറാട്ട് നാടകമുണ്ടല്ലോ,ഇതിനെയാണ് നല്ല ഭാഷയിൽ അല്പത്തരം എന്ന് പറയുന്നത്. നാട്ടിലുളള സകല നിയമങ്ങളും പാലിച്ച് പോയില്ലെങ്കിൽ, യൂണിഫോമിട്ട ഈ ആയമ്മയും ഏമാൻമാരും, ഉടൻ നടപടിയെടുക്കും.. ശ്ശോ.. ഇതൊരുമാതിരി വല്ലാത്തൊരു കിനാശ്ശേരിയായിപോയീ.

മുട്ടിടിക്കും.. മുട്ട്...

മുട്ടിടിക്കും.. മുട്ട്...

നമ്മുടെ നാട്ടിൽ അന്യം നിന്ന് പോകാത്ത ഒരു കലയാണ് നാടകം. കാരണം സിനിമയുടെ പളപളപ്പും ഗ്ളാമറുമൊന്നുമല്ല നാടകത്തിനെ ജനങ്ങളുമായി അടുപ്പിക്കുന്നത്. പ്രേക്ഷകരും തട്ടേൽ കയറിയ നാടക കലാകാരന്മാരുമായി ഒരകലം ഇല്ല, എന്നുളളത് തന്നെയാണ്. ഇതേ കുറ്റം സിനിമാക്കാരൻ ചെയ്തെന്നിരിക്കട്ടെ, അവന്റ്റെ കാരവന് കൈകാണിക്കുമോ, ഏമാത്തിയും ഏമാനും... മുട്ടിടിക്കും.. മുട്ട്...

24000 രൂപ അവരുടെ വിയർപ്പാണ്

24000 രൂപ അവരുടെ വിയർപ്പാണ്

പാവം നാടകക്കാരേ വിട്ടേരെ, അവർ ക്രിമിനലുകളൊന്നുമല്ല അവർ യഥാർത്ഥ കലാകാരന്മാരാണ്... തട്ടേ കേറി കിട്ടുന്ന വരുമാനമേ അവർക്കുളളൂ... ഉത്ഘാടനങ്ങൾക്കും, ഫാഷൻ ഷോയും, ടീ വി യിലെ കോപ്രായം പരിപാടികളൊന്നും അവർക്കില്ല.. 24000 രൂപ അവരുടെ വിയർപ്പാണ്.. ചോര നീരാക്കി അവർ അധ്വാനിച്ചതാണ്.. അതിന് വിലയിടാൻ നിങ്ങൾക്കാവില്ല''.

കുറ്റപ്പെടുത്തി ഡോ ബിജുവും

കുറ്റപ്പെടുത്തി ഡോ ബിജുവും

ഡോ. ബിജുവിന്റെ പോസ്റ്റ് വായിക്കാം: '' ആലുവ അശ്വതി തിയറ്റേഴ്‌സിന്റെ നാടക വണ്ടി മോട്ടോർ വാഹന വകുപ്പ് റോഡിൽ പരിശോധിക്കുന്നതിന്റെ ഒരു ദൃശ്യം കണ്ടു. വാഹനത്തിൽ വെച്ചിരിക്കുന്ന നാടക സമിതിയുടെ ബോർഡ് അൽപ്പം വലുപ്പം കൂടുതൽ ആണത്രേ.. ടേപ്പുമായി വണ്ടിയിൽ വലിഞ്ഞു കയറി ബോർഡിന്റെ അളവെടുക്കുന്ന ഉദ്യോഗസ്ഥരെയും ദൃശ്യത്തിൽ കാണാം. നാടക വണ്ടിയിൽ നാടക സമിതിയുടെ ബോർഡ് വെച്ചത് ഏതാനും സെന്റീമീറ്റർ കൂടിപ്പോയി എന്ന ഭൂലോക ക്രിമിനൽ കുറ്റത്തിന് ആ നാടക കലാകാരന്മാർക്ക് വലിയ ഒരു തുക പിഴ അടിച്ചു കൊടുക്കുകയും ചെയ്‌തു.

നിയമം എല്ലാവർക്കും ഒരുപോലാകണം

നിയമം എല്ലാവർക്കും ഒരുപോലാകണം

അവരുടെ ഒരു ദിവസത്തെ നാടകത്തിന്റെ മുഴുവൻ കാശും കൂട്ടിയാലും വീണ്ടും പിഴ തുകയ്ക്കായി കാശ് കണ്ടെത്തേണ്ടി വരും ആ നാടക കലാകാരന്മാർക്ക്.. നിയമം ഒക്കെ പാലിക്കുന്നത് കൊള്ളാം പക്ഷെ അത് എല്ലാവർക്കും ഒരു പോലെ ആകണം. സർക്കാർ വാഹനത്തിൽ പച്ചക്കറി മേടിക്കാനും , മക്കളെ സ്‌കൂളിൽ വിടാനും, വീട്ടുകാർക്ക് ഷോപ്പിംഗിനും, ബാഡ്മിന്റണും ഗോൾഫും കളിക്കാനും പോകുന്ന ഉദ്യോഗസ്ഥരെകൂടി പിടിച്ചു പിഴ ചുമത്തണം.

cmsvideo
  Kerala MVD in controversy after charging fine for drama troup | Oneindia Malayalam
  സാധാരണക്കാരന്റെ മാത്രം നെഞ്ചത്തു കയറിയല്ല

  സാധാരണക്കാരന്റെ മാത്രം നെഞ്ചത്തു കയറിയല്ല

  പാവം നാടക കലാകാരന്മാരുടെ വണ്ടിയുടെ ബോർഡ് അളക്കാൻ കാണിക്കുന്ന ഈ ഉത്സാഹം സിനിമാ താരങ്ങളുടെയും, രാഷ്ട്രീയ നേതാക്കളുടെയും സമൂഹത്തിലെ മറ്റ് ഉയർന്ന ആളുകളുടെയും വാഹനങ്ങൾ കൂടി പരിശോധിക്കാൻ ഉണ്ടാകണം. പറഞ്ഞാൽ ഒത്തിരി കാര്യങ്ങൾ പറയേണ്ടി വരും. നിയമം നടപ്പിലാക്കേണ്ടത് സാധാരണക്കാരന്റെ മാത്രം നെഞ്ചത്തു കയറിയില്ല.. മലയാളിയുടെ സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക രംഗത്തു നാടകത്തിനുള്ള സ്ഥാനം ഈ ഉദ്യോഗസ്ഥർക്ക് അറിയാൻ യാതൊരു സാധ്യതയും ഇല്ലല്ലോ. സാമൂഹ്യ ബോധവും സാംസ്കാരിക ബോധവും എല്ലാവർക്കും ഉണ്ടായിക്കൊള്ളണം എന്നില്ലല്ലോ''

  ഫേസ്ബുക്ക് പോസ്റ്റ്

  ചലച്ചിത്ര സംവിധായകൻ ഡോ. ബിജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്

  English summary
  Motor Vehicle Department charged huge fine on Drama troupe
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more