കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാടക വണ്ടി വിവാദത്തില്‍ ട്വിസ്റ്റ്; 24000 പിഴയല്ല അളവാണ്, കണക്കുകള്‍ വ്യക്തമാക്കി അധിക‍ൃതര്‍

Google Oneindia Malayalam News

തൃശൂര്‍: വാഹനത്തിന് മുകളില്‍ ബോര്‍ഡ് സ്ഥാപിച്ചതിന് നാടക സംഘത്തില്‍ നിന്നും അമിത പിഴ ഈടാക്കി എന്നുള്ള വാര്‍ത്തയെ തുടര്‍ന്ന് ഒരു ദിവസം മുഴുവന്‍ സര്‍ക്കാരിനും മോട്ടോര്‍ വാഹന വകുപ്പിനും എതിരെ പൊതുജനങ്ങളില്‍ നിന്നും വലിയ തോതിലുള്ള വിമര്‍ശനമായിരുന്നു ഉയര്‍ന്നു വന്നത്. വിമര്‍ശനം ശക്തമായപ്പോള്‍ സംഭവത്തില്‍ പരിശോധന നടത്തുമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി എകെ ബാലന്‍, ഗാതാഗത വകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍ തുടങ്ങിയവര്‍ പ്രതികരിക്കുകയും ചെയ്തു.

Recommended Video

cmsvideo
Motor Vehicle Department Explains The Reason Behind The Drama Vehicle Incident | Oneindia Malayalam

വാഹനത്തിന് മുകളില്‍ പരസ്യം പ്രദര്‍ശിപ്പിച്ചതിന് ആലുവ അശ്വതി തീയേറ്റേഴ്സിന് മോട്ടോര്‍ വാഹനവകുപ്പ് 24000 രൂപ പിഴ ഇട്ടെന്നായിരുന്നു സമൂഹമാധ്യമങ്ങളിലടക്കം ഇന്നലെ വ്യാപകമായി പ്രചരിച്ചുകൊണ്ടിരുന്നത്. ഈ സംഭവത്തില്‍ അപ്രതീക്ഷിതമായ ഒരു ട്വിസ്റ്റാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. വിശദാംശങ്ങളിലേക്ക്.

 വാസ്തവമില്ല

വാസ്തവമില്ല

ആലുവ അശ്വതി തിയേറ്റേഴ്സിന്‍റെ വാഹനത്തില്‍ ബോര്‍‌ഡ് വെച്ചതിന് 24000 രൂപ പിഴയിട്ടെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തയില്‍ വാസ്തവമില്ലെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് വിശദീകരിക്കുന്നത്. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് എന്താണെന്ന് അറിയാതെയാണ് മോട്ടോര്‍ വാഹന വകുപ്പിന് നേരെ വിമര്‍ശനം ഉന്നയിക്കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി.

പിഴയോ ഫീസോ അല്ല

പിഴയോ ഫീസോ അല്ല

വാഹനത്തിന്‍റെ മുകളില്‍ ബോര്‍ഡ് വെക്കുന്നതിനുള്ള ഫീസ് അടക്കാനാണ് നാടക സംഘത്തോട് ആവശ്യപ്പട്ടതെന്ന് തൃപ്രയാര്‍ അസിസ്റ്റന്‍റ് മോട്ടോര്‍ വെഹിക്കള്‍ ഇന്‍സ്പെക്ടര്‍ ഷീബയെ ഉദ്ധരിച്ച് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. 24000 എന്നത് പിഴയോ ഫീസോ അല്ല, ബോര്‍ഡിന്‍റെ ചതുരശ്ര സെന്‍റീമീറ്ററിലുള്ള അളവാണെന്നും ഷീബ വ്യക്തമാക്കുന്നു.

അപകടത്തില്‍പ്പെട്ടു

അപകടത്തില്‍പ്പെട്ടു

നാടക സംഘത്തില്‍ നിന്നും മോട്ടോര്‍ വാഹന വകുപ്പ് ഒരു രൂപ പോലും പിഴയായി ഈടാക്കിയിട്ടില്ല. ബോര്‍ഡ് വെച്ച് ഓടിയിരുന്ന ചില വാഹനങ്ങള്‍ അടുത്തിടെ അപകടത്തില്‍പ്പെട്ടിരുന്നു. താല്‍കാലികമായി കെട്ടിവെച്ച ബോര്‍ഡിന്‍റെ കയര്‍ അഴിഞ്ഞു വീണാണ് അപകടം ഉണ്ടായത്. അതിന്‍റെ അടിസ്ഥാനത്തിലാണ് നാടകവണ്ടി പരിശോധിച്ചത്. ഇത്തര്‍ത്തില്‍ ബോര്‍ഡ് വെച്ച് വാഹനം ഓടിക്കുന്നത് ശരിയല്ലെന്ന് ഡ്രൈവറോട് ഷീബ വ്യക്തമാക്കുന്നു.

ഫീസ് അടക്കണം

ഫീസ് അടക്കണം

വാഹനത്തില്‍ ബോര്‍ഡ് വെക്കണമെങ്കില്‍ നിയമപ്രകാരം ഫീസ് അടക്കണമെന്നും താല്‍ക്കാലികമായി ബോര്‍ഡ‍് വെക്കുന്നതിന്‍റെ അപകട സാധ്യതകളെ കുറിച്ചും അവരോട് വ്യക്തമാക്കി. ഏത് വകുപ്പ് അനുസരിച്ചാണ് ഈ പറയുന്നത് എന്നൊക്കെ ചോദിച്ച് വാഹനത്തിലുണ്ടായിരുന്നു ഒരാള്‍ ഇതിനിടെ കയര്‍ത്ത് സംസാരിച്ചു. ഇതിന് പിന്നാലെ താന്‍ പറഞ്ഞ കാര്യങ്ങള്‍ നാടകസംഘത്തിന് എഴുതി നല്‍കിയെന്നും ഷീബ പറയുന്നു.

അളവ്

അളവ്

കൃത്യമായി അളന്നു നോക്കിയിട്ടാണ് ബോര്‍ഡിന്‍റെ വിശദാംശങ്ങള്‍ രേഖപ്പെടുത്തിയത്. 24000 സെന്റിമീറ്റര്‍ സ്‌ക്വയര്‍ എന്ന അളവ് കൃത്യമായി രേഖപ്പെടുത്തിയിരുന്നു. 24000 എന്നത് പിഴത്തുകയല്ല. അത് ബോര്‍ഡിന്റെ ഏരിയയാണ്. ഒരു സെന്റിമീറ്റര്‍ സ്‌ക്വയറിന് 20 പൈസയാണ് ഫീസ് അടക്കേണ്ടത്. അങ്ങനെയാണെങ്കില്‍ 4800 രൂപയേ വരികയുള്ളൂവെന്നും ഉദ്യോഗസ്ഥ വ്യാക്തമാക്കി.

ആദ്യ പിഴ 500

ആദ്യ പിഴ 500

ട്രൂപ്പിന്‍റെ ബോര്‍ഡ് പ്രദര്‍ശിപ്പിക്കാന്‍ ഒരു വര്‍ഷത്തേക്കുള്ള ഫീസ് ആണിതെന്ന് മോട്ടോര്‍ വാഹനവകുപ്പും വ്യക്കമാക്കുന്നു. കഴിഞ്ഞ ദിവസം ഏങ്ങണ്ടിയൂരിന് സമീപത്ത് വെച്ച് നാടക വണ്ടി മോട്ടോര്‍ വാഹന വകുപ്പ് പരിശോധിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിനാല്‍ എഎംവി ഷീബ ആദ്യം വാഹനത്തിന് 500 രൂപ പിഴ ചുമത്തി.

അഴിച്ചു മാറ്റണം

അഴിച്ചു മാറ്റണം

തുടര്‍ന്ന് വാഹനത്തിന് മുകളില്‍ ഇത്തരത്തില്‍ ബോര്‍ഡ് പ്രദര്‍ശിപ്പിക്കാന്‍ പ്രത്യേക അനുമതി വേണമെന്നും അഴിഞ്ഞ് വീണ് മറ്റ് യാത്രക്കാര്‍ക്ക് അപകടമുണ്ടാവാന്‍‌ സാധ്യതയുള്ളതിനാല്‍ അഴിച്ചു മാറ്റണമെന്നും ആവശ്യപ്പെട്ടു. ഇതില്‍ നാടക സംഘം എതിര്‍പ്പ് ഉയര്‍ത്തിയതോടെയാണ് ബോര്‍ഡ് അളന്ന് 24000 സ്ക്വയര്‍ സെന്‍റീമീറ്റര്‍ ഉണ്ടെന്നും 4800 രൂപ അടക്കണമെന്ന് ആവശ്യപ്പെട്ടു.

വിമര്‍ശനം

വിമര്‍ശനം

ആരോ ചിത്രീകരിച്ച ഈ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരിന്നു. നാടക സംഘത്തെകൊണ്ട് മോട്ടോര്‍ വാഹന വകുപ്പ് 24000 രൂപ ഫൈൻ ഈടാക്കിയെന്ന തരത്തിലായിരുന്നു പ്രചാരണം. ഒരു സ്റ്റേജിന് 26000 രൂപ മാത്രം പ്രതിഫലം വാങ്ങുന്ന നാടക സംഘത്തെക്കൊണ്ട് 24000 രൂപ പിഴ അടപ്പിച്ചത് ശരിയല്ലെന്നായിരുന്നു പ്രമുഖരായ കലാപ്രവര്‍ത്തകര്‍ ഉള്‍പ്പടെ സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചത്.

ഞെട്ടലും പ്രതിഷേധവും

ഞെട്ടലും പ്രതിഷേധവും

അതേസമയം, കേരളത്തിലെ നാടക കലാകാര സമൂഹത്തിനിടയിൽ വലിയ ഞെട്ടലും പ്രതിഷേധവും നിരാശയും പടർത്തിയ വേദനിപ്പിയ്ക്കുന്ന ഒരു സംഭവം കേരള ട്രാൻസ്പോർട് ഡിപ്പാർട്മെന്റിന്റെ ഭാഗത്തുനിന്നും
ഉണ്ടായിരിയ്ക്കുന്നതെന്നായിരുന്നു സംഭവത്തില്‍ നാടക് സംസ്ഥാന കമ്മറ്റി പ്രതികരിച്ചത്.

മുപ്പതിനായിരത്തിൽ താഴെ

മുപ്പതിനായിരത്തിൽ താഴെ

വാടകക്കെടുത്ത വണ്ടിയും മുപ്പതിനായിരത്തിൽ താഴെ പ്രതിഫലവും 10 ലേറെ അംഗങ്ങളും ഉൾക്കൊള്ളുന്ന സമിതിയ്ക്കാണ് ഈ അവസ്‌ഥ ഉണ്ടായത്. ഇത്തരം ഷോക്കുകൾ മറികടക്കാൻ സാധാരണ നാടക പ്രവർത്തകർക്ക് സാമ്പത്തികം കൊണ്ടോ സാമൂഹ്യ പിൻബലം കൊണ്ടോ ആകില്ലെന്നത് എല്ലാർക്കും അറിയുന്ന സത്യമാണ്.

മന്ത്രിക്ക് കത്ത്

മന്ത്രിക്ക് കത്ത്

കേരളം ഉണ്ടായ കാലം മുതൽ നാടക വണ്ടികൾ സമിതിയുടെ പേരും നാടകത്തിന്റെ പേരും എഴുതിയ ബോർഡുകൾ മുന്നിലും പിറകിലും പ്രദർശിപ്പിച്ചു കൊണ്ടാണ് കേരളത്തിന്റെ നെടുകെയും കുറുകെയും രായും പകലും ഓടിക്കൊണ്ടിരിയ്ക്കുന്നത്. കലാ പ്രവർത്തനം വ്യത്യസ്തമാണെന്നും അതിനുവേണ്ടി ഉപയോഗിയ്ക്കുന്ന വണ്ടി ചരക്കു വണ്ടിയുടെ ഗണത്തിൽ വരില്ലെന്നുമായിരുന്നു ഞങ്ങൾ പ്രതീക്ഷിച്ചതെന്നും നാടക് സംസ്ഥാന കമ്മറ്റി ഗതാഗതമന്ത്രി എകെ ശശീന്ദ്രന് അയച്ച കത്തില്‍ പറയുന്നു.

തകിടം മറിച്ചു

തകിടം മറിച്ചു

നിയമങ്ങൾ ഉണ്ടാക്കുമ്പോൾ പോലും സാംസ്‌കാരികവും മാനവീകവുമായ നിലപാടും കരുതലും കേരളത്തിൽ എന്നും ഉണ്ടായിട്ടുണ്ട്. ഇത് കേരളത്തിൽ നിന്ന്‌ മാത്രം പ്രതീക്ഷിയ്ക്കാൻ കഴിയുന്ന കാര്യമാണ്. പക്ഷെ ഈ സംഭവം അത്തരം എല്ലാ ധാരണകളെയും തകിടം മറിച്ചിരിയ്ക്കുന്നു.

മോട്ടോർ വെഹിക്കിൾ ആക്ട്

മോട്ടോർ വെഹിക്കിൾ ആക്ട്

1988 മോട്ടോർ വെഹിക്കിൾ ആക്ടിലെ 191 ഭാഗം പാലിച്ചില്ല എന്ന കാരണത്തിനാണ് പിഴ എന്നു ഓഫിസർ പറയുന്നു.1988 ഇൽ ആ നിയമം വന്നതിനു ശേഷം ഇതുവരെ ഒരു സമിതിയ്ക്കും ഇങ്ങനെ ഒരു അവസ്‌ഥ നേരിടേണ്ടി വന്നിട്ടില്ല എന്നു നാടകപ്രവർത്തകർ ഒന്നടങ്കം പറയുന്നു. ഒരുപക്ഷേ അത് ഉദ്യോഗസ്ഥരുടെ വിവേകമോ വിവേചനമോ ദയയോ ആയിരുന്നിരിയ്ക്കാം. അതാണ് ഇപ്പോൾ മനസ്സിലാകുന്നത്.

പെടാപ്പാട്

പെടാപ്പാട്

കേരളത്തിലെ നാടക മേഖല പിടിച്ചുനിൽക്കാൻ പോലും പെടാപ്പാട് പെടുന്ന ഈ കാലത്തു ഇത്തരം ഇരുട്ടടികൾ, നാടകപ്രവർത്തനം തന്നെ അവസാനിപ്പിച്ചു നാടകസമിതികളെ പിരിച്ചു വിടാൻ പ്രേരിപ്പിയ്ക്കുന്നതാണ്. ഇങ്ങനെ ഒരു നിയമം ഉണ്ടെന്നോ അത് നാടക വണ്ടികൾക്കും ബാധകമാണെന്നോ എത്ര നാടകക്കാർക്ക് അറിയും എന്നത് പോലും വലിയ പ്രശ്നമാണമെന്നും സംസ്ഥാന സമിതി ചൂണ്ടിക്കാട്ടുന്നു.

2 ആവശ്യങ്ങള്‍

2 ആവശ്യങ്ങള്‍

ഇതുമായി ബന്ധപ്പെട്ട് 2 കാര്യങ്ങളിൽ ഉടനടി മന്ത്രിയുടെ ഇടപെടൽ ഉണ്ടാകണമെന്നും നാടക് സമിതി ആവശ്യപ്പെടുന്നു. ചുമത്തിയ 24,000/- പിഴ റദ്ദ് ചെയ്യാൻ വേണ്ട നിർദ്ദേശം നൽകണം. ഈ വിഷയത്തിന്റെ വെളിച്ചത്തിൽ 1988 ലെ മോട്ടോർ വെഹിക്കിൾ നിയമത്തിലെ 191 വകുപ്പിൽ നിന്ന്‌ കേരളത്തിലെ നാടക സാംസ്ക്കാരിക പ്രവർത്തനവുമായി ബന്ധപ്പെട്ടുള്ള വാഹനങ്ങളെ ഒഴിവാക്കാൻ വേണ്ടി നിയമ ഭേദഗതി നടത്താൻ മുൻകയ്യെടുക്കണമെന്നും ഭേദഗതി ഉണ്ടാകും വരെ നിയമം നടപ്പാക്കുന്നതിൽ നിന്നും ഈ വിഭാഗത്തെ ഒഴിവാക്കി നിർത്താനുള്ള നിദ്ദേശം നൽകണമെന്നുമായിരുന്നു നാടക് സംസ്ഥാന സമിതിയുടെ ആവശ്യം.

 ടേക്ക് ഓഫ് എപ്പോഴാണ് പാര്‍വതിയുടെ പടമായത്; ഇസ്ലാമോഫോബിയ എന്താണെന്ന് അവര്‍ക്കറിയില്ലെന്ന് സംവിധായകന്‍ ടേക്ക് ഓഫ് എപ്പോഴാണ് പാര്‍വതിയുടെ പടമായത്; ഇസ്ലാമോഫോബിയ എന്താണെന്ന് അവര്‍ക്കറിയില്ലെന്ന് സംവിധായകന്‍

 പാകിസ്താനെ ഞെട്ടിച്ച് ഇന്ത്യന്‍ പട്ടാളം; ടാങ്ക് വേധ മിസൈല്‍ ഉപയോഗിച്ച് തിരിച്ചടി,ദൃശ്യങ്ങള്‍ പുറത്ത് പാകിസ്താനെ ഞെട്ടിച്ച് ഇന്ത്യന്‍ പട്ടാളം; ടാങ്ക് വേധ മിസൈല്‍ ഉപയോഗിച്ച് തിരിച്ചടി,ദൃശ്യങ്ങള്‍ പുറത്ത്

English summary
Motor vehicle department explains on penalty for drama troupe vehicle
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X