ഹെല്‍മെറ്റ് വച്ചിട്ടും പോലീസ് വണ്ടിക്കു മുന്നില്‍ കൈകാണിച്ചു,ജനങ്ങള്‍ ഞെട്ടി
തിരുവനന്തപുരം: ഹെല്‍മെറ്റ് വച്ചിട്ടും ഇരുചക്ര വാഹനത്തിനു മുന്നില്‍ പോലീസ് കൈകാണിച്ചു. ജനങ്ങള്‍ ആദ്യം ഒന്നു ഞെട്ടിയെങ്കിലും പിന്നീട് സന്തോഷമാര്‍ന്ന മുഖത്തോടെയാണ് മടങ്ങിയത്. ഹെല്‍മറ്റില്ലാതെ വണ്ടിയോടിച്ചവര്‍ക്കു മുന്നില്‍ കൈകാണിച്ചപ്പോഴും ആളുകള്‍ മനസ്സില്‍ വിചാരിച്ചു പണി കിട്ടി, എന്റെ 100 രൂപ പോയല്ലോന്നു. എന്നാല്‍ പിഴയ്ക്കു പകരം ഫ്രീ ആയി ഹെല്‍മെറ്റ് കിട്ടിയാലോ. ഞെട്ടണ്ട, സംഭവം അരങ്ങേറിയത് തിരുവനന്തപുരത്താണ്.
പണി കിട്ടിയെന്നു കരുതി വണ്ടി നിര്‍ത്തിയവര്‍ക്ക് മോട്ടോര്‍ വാഹന വകുപ്പുദ്യോഗസ്ഥര്‍ നല്‍കിയത് നല്ല ഒന്നാന്തരം ഹെല്‍മെറ്റാണ്. ഐഎസ്‌ഐ മാര്‍ക്കുള്ള ഹെല്‍മെറ്റുകള്‍ യാത്രക്കാര്‍ക്ക് സൗജന്യമായാണ് ലഭിച്ചത്. തിരുവനന്തപുരം നഗരത്തിലെ മോട്ടോര്‍ വാഹന വകുപ്പ് ആണ് ഫ്രീ ഹെല്‍മെറ്റ് വിതരണവുമായി എത്തിയത്.

ഹെല്‍മെറ്റ് വച്ചവര്‍ക്കും ഹെല്‍മെറ്റ് വെക്കാത്ത ഭാഗ്യവാന്‍മാര്‍ക്കും നല്ല സൂപ്പര്‍ ഹെല്‍മെറ്റുകളാണ് കൈയില്‍ കിട്ടിയത്. ദേശീയ വാഹനസുരക്ഷാ വാരാചരണത്തിന്റെ ഭാഗമായാണു ബൈക്ക് യാത്രക്കാര്‍ക്ക് ഇങ്ങനെയൊരു സമ്മാനം മോട്ടോര്‍ വാഹന വകുപ്പ് നല്‍കുന്നത്. ഇതിനിടയില്‍ ഹെല്‍മെറ്റ് വെക്കാത്തവര്‍ക്ക് ബോധവത്കരണവുമായി സ്റ്റുഡന്‍സ് പോലീസും ഉണ്ട്.
നഗരത്തില്‍ 70 ഓളം ഹെല്‍മെറ്റുകള്‍ ഇതിന്റെ ഭാഗമായി വിതരണം ചെയ്യുന്നതാണ്. വാര്‍ത്ത കേട്ട് ഇനി ഹെല്‍മെറ്റില്ലാതെ വണ്ടിയിറക്കി ഹെല്‍മെറ്റ് ഫ്രീ ആയി വാങ്ങാമെന്നു വിചാരിക്കണ്ട,പണി കിട്ടും. ശനിയാഴ്ച വൈകീട്ടോടെ സുരക്ഷാവാരാചണത്തിന്റെ സമാപനം നടക്കുന്നതാണ്.












Click it and Unblock the Notifications