'അവൻ എല്ലാം കാണിച്ചോണ്ടാണ് സാറെ കുളിക്കുന്നത്'; നിയമലംഘന റീൽസ്, വീഡിയോയുമായി എംവിഡി,ട്വിസ്റ്റും
തിരുവനന്തപുരം; നിയമലംഘനങ്ങൾ റീൽസായി ആഘോഷിക്കുന്നവർക്ക് മുന്നറിയിപ്പുമായി പുതിയ ട്രോൾ വീഡിയോ പങ്കിട്ട് മോട്ടോർ വാഹന വകുപ്പ്. രണ്ട് യുവാക്കൾ ബൈക്കിൽ പോകുമ്പോൾ ബൈക്ക് ഓടിക്കുന്നയാളെ പുറകിലിരിക്കുന്നയാൾ കുളിപ്പിക്കുന്ന ഒരു റീൽസ് സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ദിവസം വ്യാപകമായി പ്രചരിച്ചിരുന്നു. ഇത് പങ്കിട്ട് കൊണ്ടാണ് വകുപ്പ് ട്രോൾ വീഡിയോ ഇറക്കിയിരിക്കുന്നത്. 'നിയമ ലംഘനങ്ങൾ റീൽസ് ആക്കുന്നവരോട്' എന്ന കുറിപ്പോടെ ആക്ഷൻ ഹീറോ ബിജു എന്ന ചിത്രത്തിലെ വീഡിയോ രംഗങ്ങൾ ചേർത്ത് കൊണ്ടാണ് വീഡിയോ.

ഹെൽമറ്റ് പോലും ധരിക്കാതെയാണ് യുവാക്കളുടെ യാത്ര. ഒരു ബക്കറ്റിൽ വെള്ളം കരുതി മുന്നിൽ ബൈക്ക് ഓടിക്കുന്നയാളെ കുളിപ്പിക്കുകയാണ് പുറകിലിരിക്കുന്ന യുവാവ്. തലയിലേയും മുഖത്തേയും സോപ്പ് തുടച്ച് കളയാനായി ഇടയ്ക്കിടെ ഒറ്റക്കൈ കൊണ്ടാണ് ബൈക്കിലെ അഭ്യാസം. ഇരുവരുടേയും 'പ്രകടനങ്ങൾ' അമ്പരപ്പോടെ റോഡരികിൽ നിൽക്കുന്നവർ നോക്കുന്നതും വീഡിയോയിൽ ഉണ്ട്. ബൈക്ക് ഓടിച്ച യുവാവിന്റെ ലൈസൻസ് സസ്പെന്റ് ചെയ്തെന്ന് വീഡിയോയുടെ അവസാനം എഴുതി കാണിക്കുന്നുണ്ട്. എന്തായാലും വീഡിയോ വൈറലായി കഴിഞ്ഞു.
കഴിഞ്ഞ ദിവസം മലവെള്ളപ്പാച്ചലിനിടെ മാസ് ബിജിഎം ഇട്ട് തടി പിടിക്കാനിറങ്ങയ യുവാക്കൾക്കെതിരെ പോലീസ് നടപടിയെടുത്ത സംഭവം ഉണ്ടായിരുന്നു. ഒഴുകി വന്ന തടിയുടെ മുകളില്‍ കയറി ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിനെ തുടര്‍ന്നായിരുന്നു കേസ്.കോട്ടമന്‍പാറ സ്വദേശികളായ രാഹുല്‍ സന്തോഷ്, നിഖില്‍ ബിജു, വിപിന്‍ സണ്ണി എന്നിവര്‍ക്ക് എതിരെയാണ് കേസെടുത്തിരിക്കുന്നത്. കോരിച്ചൊരിയുന്ന മഴയിലായിരുന്നു യുവാക്കളുടെ സാഹസിക പ്രകടനം. ഒഴുകി വന്ന മരം പിടിക്കാന്‍ മൂവര്‍സംഘം പുഴയിലേക്ക് ചാടുന്ന ദൃശ്യങ്ങള്‍ നരൻ സിനിമയിലെ പാട്ട് ഇട്ട് കൊണ്ടായിരുന്നു സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചത്.
'ഈ സൗന്ദര്യത്തെ എങ്ങനെ വർണിക്കും? വീണ്ടും ഞെട്ടിച്ച് സാധിക, ചിത്രങ്ങൾ വൈറൽ












Click it and Unblock the Notifications