മലയാള സിനിമയിൽ 'കാരവൻ വേട്ട' തുടരുന്നു! പ്രമുഖ യുവനടൻ വിശ്രമിക്കുന്ന കാരവൻ പിടികൂടി...
തമിഴ്നാട്ടിൽ നിന്നും കൊച്ചിയിലെത്തിച്ച കാരവനാണ് കഴിഞ്ഞദിവസം പിടികൂടിയത്.
കൊച്ചി: മലയാള സിനിമാ താരങ്ങളെ കേന്ദ്രീകരിച്ചുള്ള 'കാരവൻ വേട്ട' തുടരുന്നു. കൊച്ചിയിൽ പ്രമുഖ യുവനടന് വേണ്ടി എത്തിച്ച അത്യാധുനിക സൗകര്യങ്ങളടങ്ങിയ കാരവൻ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു.
തമിഴ്നാട്ടിൽ നിന്നും കൊച്ചിയിലെത്തിച്ച കാരവനാണ് കഴിഞ്ഞദിവസം പിടികൂടിയത്. തമിഴ്നാട് രജിസ്ട്രേഷനിലുള്ള കാരവൻ നിയമം ലംഘിച്ചാണ് കേരളത്തിൽ ഓടിച്ചിരുന്നതെന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. കൊച്ചിയിലും പരിസരത്തും ഷൂട്ടിങ് പുരോഗമിക്കുന്ന ചിത്രത്തിന് വേണ്ടിയാണ് കാരവൻ കൊണ്ടുവന്നത്.

തമിഴ്നാട് രജിസ്ട്രേഷൻ...
തമിഴ്നാട് രജിസ്ട്രേഷനിലുള്ള കാരവൻ കൊച്ചി സ്വദേശിയാണ് വാടകയ്ക്ക് നൽകിയിരുന്നതെന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്. തമിഴ്നാട് രജിസ്ട്രേഷനിലുള്ള ഈ കാരവൻ കൊച്ചിയിലും പരിസരപ്രദേശത്തും ഓടുന്നത് മോട്ടോർ വാഹന വകുപ്പ് നിരീക്ഷിച്ചുവരികയായിരുന്നു.

യുവനടൻ...
കൊച്ചിയിൽ ചിത്രീകരണം പുരോഗമിക്കുന്ന സിനിമയിൽ അഭിനയിക്കുന്ന പ്രമുഖ യുവനടന് വേണ്ടിയാണ് കാരവൻ എത്തിച്ചതെന്ന് ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്. ഷൂട്ടിങ് സമയത്ത് നടന് വിശ്രമിക്കാനായാണ് അത്യാധുനിക സൗകര്യങ്ങളടങ്ങിയ കാരവൻ തമിഴ്നാട്ടിൽ നിന്നും എത്തിച്ചത്.

സ്വീകരണ മുറി...
കഴിഞ്ഞദിവസം പിടിച്ചെടുത്ത കാരവനിൽ ആഢംബരം നിറഞ്ഞ സ്വീകരണ മുറി, ബെഡ്റൂം, അടുക്കള, ശുചിമുറി തുടങ്ങിയ സൗകര്യങ്ങളുണ്ട്. കാരവന്റെ ഫ്ലോർ അളന്ന് തിട്ടപ്പെടുത്തിയ ശേഷമായിരിക്കും കേസിൽ പിഴ നിശ്ചയിക്കുകയെന്നാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചത്.

പിടികൂടിയത്...
മോട്ടോർ വാഹന വകുപ്പിന്റെ നിരീക്ഷണത്തിലായിരുന്ന കാരവൻ, നടനെ ലൊക്കേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് പിടികൂടിയത്. നിലവിൽ മോട്ടോർ വാഹന വകുപ്പിന്റെ കസ്റ്റഡിയിലുള്ള കാരവൻ പിഴ അടച്ചാൽ വിട്ടുനൽകും.

മാറ്റണം...
പിഴ അടച്ചാലും തമിഴ്നാട് രജിസ്ട്രേഷനിലുള്ള കാരവൻ കേരളത്തിൽ ഓടിക്കാൻ അനുമതി ലഭിക്കുകയില്ല. കേരളത്തിൽ വാഹനമോടിക്കണമെങ്കിൽ എത്രയും പെട്ടെന്ന് രജിസ്ട്രേഷൻ മാറ്റേണ്ടിവരും. എന്നാൽ ഇത്തരം വാഹനങ്ങൾ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്യുന്നതിന് ഒട്ടേറ നൂലാമാലകളാണുള്ളത്.

വിലാസം...
ആഢംബര ശ്രേണിയിൽപ്പെടുന്ന ഇത്തരം കാരവനുകൾ കേരളത്തിൽ രജിസ്റ്റർ ചെയ്യാൻ വൻ തുക ചിലവഴിക്കേണ്ടി വരും. ഇതൊഴിവാക്കാൻ വേണ്ടിയാണ് സംസ്ഥാനത്തിന് പുറത്ത് രജിസ്ട്രേഷൻ നടത്തിയ ശേഷം ഇവിടേക്ക് കൊണ്ടുവരുന്നത്.

കൊച്ചിയിൽ...
മലയാള സിനിമാ താരങ്ങൾക്കെത്തിച്ച കാരവനുകൾ കൊച്ചിയിൽ നിന്ന് നേരത്തെയും പിടികൂടിയിരുന്നു. മലയാളത്തിലെ പ്രമുഖ നടന് ഉപയോഗിച്ചിരുന്ന കാരവനും, ഒരു നടിക്ക് വേണ്ടി എത്തിച്ച കാരവനും വൻ തുക പിഴ ഈടാക്കിയ ശേഷമാണ് വിട്ടുനൽകിയത്.
-
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ












Click it and Unblock the Notifications